For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീടിന് നേറെ കല്ലേറ്, പെങ്ങളുടെ മാനസിക നില തെറ്റി; എ പടം ജീവിതം തകര്‍ത്ത നജീബിനെക്കുറിച്ച് അനീഷ് ഉപാസന

  |

  ഇറോട്ടിക് സീരീസുകള്‍ ഒരുക്ക മലയാളം ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ ആരോപണങ്ങളുമായി അഭിനേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളെ സീരിസിന്റെ അണിയറ പ്രവര്‍ത്തകര്‍ ചതിയില്‍ പെടുത്തുകയായിരുന്നുവെന്നാണ് സീരീസില്‍ അഭിനയിച്ച നടിമാരും നടന്മാരുമെല്ലാം ഇപ്പോള്‍ ആരോപിക്കുന്നത്. സിനിമയില്‍ അഭിനയിക്കുക എന്ന മോഹവുമായി എത്തിയ തന്നെ കരാറില്‍ കുടുക്കിയും ഭീഷണിപ്പെടുത്തിയും അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിക്കുകയാണെന്നാണ് നടന്റെ ആരോപണം.

  Also Read: മൂത്തമകനെയാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്; മനോനില തെറ്റുമോന്ന് തോന്നിയ അവസ്ഥയാണതെന്ന് നടി ബീന ആന്റണി

  സീരീസിലെ നായികയും മറ്റ് താരങ്ങളുമെല്ലാം സംവിധായികയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ സിനിമാ പ്രേമികളെ ഒരു സിനിമയിലേക്കാണ് നയിക്കുന്നത്. അനീഷ് ഉപസാന ഒരുക്കിയ മാറ്റിനി എന്ന സിനിമയിലേക്ക്. മക്ബുല്‍ സല്‍മാനും മൈഥിലിയും പ്രധാന വേഷത്തിലെത്തിയ സിനിമ പറഞ്ഞതും സിനിമയുടെ ചതിക്കുഴിയില്‍ പെട്ടു പോയവരുടെ കഥയായിരുന്നു.

  സിനിമയില്‍ അഭിനയിക്കുക എന്ന മോഹവുമായി അവസരങ്ങള്‍ തേടി നടന്ന് ചതിയില്‍ പെടുകയും പിന്നീട് എ പടത്തിലെ നായകനാകേണ്ടി വന്ന നജീബിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. തന്റെ സിനിമയുടെ കഥ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ അരങ്ങേറുന്നതിനെക്കുറിച്ച് മനസ് തുറക്കുകയാണ് അനീഷ് ഉപാസന. വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അനീഷ് ഉപാസന മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: ഒരിക്കൽ മീൻകാരി ചേച്ചിയുടെ കൂടെ ഇറങ്ങിപ്പോയി, ഒരിടത്തും അടങ്ങി ഇരിക്കില്ല; പേളിയുടെ കുസൃതിയെക്കുറിച്ച് അമ്മ

  തന്റെ സിനിമ കാലങ്ങള്‍ക്ക് ശേഷം ചര്‍ച്ചയാകുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ സന്തോഷം തോന്നേണ്ടതാണ്, എന്നാല്‍ തനിക്ക് വലിയ നിരാശയാണെന്നാണ് അനീഷ് പറയുന്നത്. ഇത്തരം ചതികള്‍ ഇപ്പോഴും സംഭവിക്കുന്നുവെന്നത് ഗൗരവ്വതരമാണെന്നും അനീഷ് പറയുന്നു. സമാനമായ സംഭവങ്ങള്‍ തമിഴ് നാട്ടിലും ഹൈദരാബാദിലും കേട്ടിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഊഹിച്ചിട്ടില്ലെന്നാണ് അനീഷ് പറയുന്നത്.


  ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ സ്പാര്‍ക്ക് തനിക്ക് മാറ്റിനി ചെയ്ത സമയത്ത് കിട്ടിയിരുന്നുവെന്നും ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് താന്‍ ആ സിനിമയൊരുക്കിയതെന്നും അനീഷ് പറയുന്നുണ്ട്. നൂലിഴ വ്യത്യാസത്തില്‍ ഇത്തരം ചതികളില്‍ നിന്നും രക്ഷപ്പെട്ട പലരും ആ സിനിമ കണ്ട ശേഷം തന്നെ വിളിച്ചിരുന്നുവെന്നും അനീഷ് പറയുന്നു. ഓഡിഷന്‍ കഴിഞ്ഞ് സംഗതി ഇതാണെന്ന് മനസിലായപ്പോള്‍ ഇറങ്ങി ഓടിയവരുമുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്.

  മാറ്റിനിയുണ്ടായ കഥയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ''വയനാട്ടില്‍ നീലഗിരി ബോര്‍ഡറിലാണ് എന്റെ നാട്. അവിടെ നടന്നൊരു സംഭവത്തില്‍ നിന്നാണ് മാറ്റിനിയുടെ കഥയുണ്ടായത്. അഭിനയ മോഹിയായ ഒരു ചെറുപ്പക്കാരന് സിനിമയില്‍ നായകനായി അവസരം കിട്ടി. ചിത്രം റിലീസായപ്പോള്‍ അഴന്‍ വീട്ടുകാരേയും കൂട്ടുകാരേയും കൂട്ടി തിയേറ്ററിലെത്തി. അപ്പോഴാണ് ചതി മനസിലായത്. അവന്‍ നായകനായത് ഒരു എ പടത്തിലാണ്'' അനീഷ് പറയുന്നു.

  Also Read: 'അച്ഛൻ മരിച്ചശേഷം അമ്മ വീടിന് പുറത്തിറങ്ങിയിട്ടില്ല, അമ്മയുടെ സപ്പോർട്ടാണ് ബലം'; മണിയുടെ മകൾ!


  ഇതോടെ നാട്ടിലെ പ്രമുഖനായിരുന്ന അവന്റെ പിതാവിനെ പള്ളിക്കമ്മിറ്റി പുറത്താക്കി. വീടിന് നേരെ കല്ലേറുണ്ടായി. പെങ്ങളുടെ വിവാഹം മുടങ്ങിയെന്നും അതോടെ ആ കുട്ടിയുടെ മനസിന്റെ താളം തെറ്റിയെന്നും കുടുംബം സമൂഹത്തില്‍ ഒറ്റപ്പെടുകയും ചെയ്തുവെന്നും അനീഷ് പറയുന്നു. പിന്നീടൊരിക്കല്‍ താന്‍ അവന്റെ പിതാവിനെ കണ്ടതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

  കോട്ടക്കലില്‍ അദ്ദേഹം വഴിവക്കലിരുന്ന് മെഴുകുതിരി വില്‍ക്കുകയായിരുന്നു. മനസികനില താറുമാറായ മകളും ഒപ്പമുണ്ടായിരുന്നു. താന്‍ ചെന്നു സംസാരിച്ചു. ഒരേ നാട്ടുകാരാണെന്ന് പറഞ്ഞപ്പോള്‍ കക്ഷി അതൊക്കെ എടുത്തു മകളേയും കൂട്ടി ഒന്നും മിണ്ടാതെ പോയെന്നും അവിടെ നിന്നാണ് മാറ്റിനിയുടെ തുടക്കമെന്നും അനീഷ് ഉപാസന പറയുന്നു. നീ ആദ്യ സിനിമ തന്നെ സിനിയിലെ ചതികള്‍ക്കെതിരെയാണല്ലോ ഉപയോഗിച്ചതെന്ന് സിനിമ കണ്ട ശേഷം ജോഷി പറഞ്ഞുവെന്നും അനീഷ് പങ്കുവെക്കുന്നുണ്ട്.

  അതേസമയം ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ സജീവമായ കാലത്തും ആളുകള്‍ ഇത്തരം ചതിക്കുഴികളില്‍ ചെന്നു ചാടുന്നത് സങ്കടമാണെന്നും അനീഷ് പറഞ്ഞു. എല്ലാകാലത്തും എല്ലാ തരം ആളുകളുമുണ്ടാകും, അവരില്‍ ശരിയായ ആളുകളേയും മോശം ആളുകളേയും തിരിച്ചറിയുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

  English summary
  Director Aneesh Upasana Reveals The Real Story Behind His Movie Matinee Staring Mydhili And Maqbool
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X