twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെറുപ്പത്തിന്റെ ധൈര്യത്തില്‍ മമ്മൂക്കയോട് വഴക്കിട്ടു, സിനിമ നിക്കുമെന്ന് പേടിച്ചു; പക്ഷെ മമ്മൂട്ടി ചെയ്തത്!

    |

    മലയാള സിനിമയുടെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. പലപ്പോഴും മമ്മൂട്ടിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും പല ധാരണകളും പ്രചരിക്കാറുണ്ട്. പലപ്പോഴും മമ്മൂട്ടിയ്ക്ക് ജാഡയാണെന്ന് വരെ പറയാറുണ്ട്. എന്നാല്‍ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നത് പുറമെയുള്ള ആ ഇമേജ് അല്ല യഥാര്‍ത്ഥ മമ്മൂട്ടിയെന്നാണ്. മനസില്‍ ഒന്നും വെക്കാത്ത, പറയാനുള്ളത് മുഖത്ത് നോക്കി പറയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് അടുപ്പക്കാര്‍ പറയുന്നത്.

    മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരി ആലീസിന്റെ പുത്തന്‍ ചിത്രങ്ങള്‍മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരി ആലീസിന്റെ പുത്തന്‍ ചിത്രങ്ങള്‍

    ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള ഓര്‍മ്മകളും വഴക്കിനെക്കുറിച്ചുമെല്ലാം പങ്കുവെക്കുകയാണ് സംവിധായകന്‍ അനിയന്‍. മമ്മൂട്ടി നായകനായ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവമാണ് അനിയന്‍ പങ്കുവെക്കുന്നത്. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. വിശദമായി വായിക്കാം.

    നല്ല മനസിന്റെ ഉടമ


    മലയാള സിനിമയില്‍ നല്ല മനസിന്റെ ഉടമയാണ് മമ്മൂട്ടി. പഞ്ചപാവമാണ്. നിഷ്‌കളങ്കത കൊണ്ടാണ് ഉള്ളിലുള്ളത് വിളിച്ച് പറയുന്നത്. കോട്ടയം കുഞ്ഞച്ചന്‍ ചെയ്യുമ്പോള്‍ ഒരു അനുഭവമുണ്ട്. ഞാന്‍ പ്രോംറ്റ് ചെയ്ത് കൊടുക്കകയാണ്. പക്ഷെ വോയ്‌സ് മോഡുലേഷന്‍ ശരിയായിരുന്നില്ല. എന്നോട് വോയ്‌സ് മോഡുലേഷന്‍ ശരിയല്ലെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു അത് നടന്റെ പണിയാണെന്ന്. ഇത് മമ്മൂട്ടിയെ ദേഷ്യപ്പെടുത്തി. ഇതിനിടെ അത് വിട്ടുകളയാന്‍ തന്നോട് സിനിമയുടെ സംവിധായകന്‍ പറഞ്ഞുവെന്നും താന്‍ വിട്ടുവെന്നും അദ്ദേഹം പറയുന്നു.

    പിണങ്ങി പോകുമെന്നായിരുന്നു ഭയം

    ഇതിന് ശേഷം ഡയലോഗ് പറഞ്ഞു കൊടുക്കുമ്പോള്‍ ഇതിപ്പോല്‍ അടൂര്‍ ഗോപാലകൃഷ്ണനെ വച്ചെടുക്കേണ്ടി വരുമെന്ന് മമ്മൂട്ടി തന്നെ കളിയാക്കി കൊണ്ടു പറഞ്ഞു. കാര്യം മനസിലായ താന്‍ അടൂര്‍ ഗോപാലകൃഷ്ണനാകാന്‍ പറ്റുമെന്നും എന്നാല്‍ ഭരതന്‍ ആകാന്‍ ആര്‍ക്കും പറ്റില്ലെന്നും തിരിച്ചു പറഞ്ഞുവെന്നും അനിയന്‍ പറഞ്ഞു. ഇത് മമ്മൂട്ടിയ്ക്ക് ദേഷ്യമുണ്ടാക്കി. നിര്‍മ്മാതാവ് തന്നോട് ദേഷ്യപ്പെട്ടു. അദ്ദേഹം പിണങ്ങി പോകുമെന്നായിരുന്നു ഭയം. എന്നാല്‍ മമ്മൂട്ട തിരികെ വരികയും അഭിനയിക്കുകയും ചെയ്തുവെന്നും അനിയന്‍ ഓര്‍ക്കുന്നു.

    ചെറുപ്പത്തിന്റെ ധൈര്യം

    ആ സിനിമയുടെ ഡബ്ബിംഗ് നടക്കുമ്പോഴായിരുന്നു മറ്റൊരു അനുഭവം. ഡബ്ബിംഗ് നടക്കുന്ന തിയേറ്ററിലിരുന്ന് അദ്ദേഹം ഓറഞ്ച് കഴിക്കുകയായിരുന്നു. എന്നാല്‍ ഇവിടെ അകത്ത് വച്ച് കഴിക്കാന്‍ പറ്റില്ലെന്നും നേരത്തെ രജനീകാന്ത് വന്നപ്പോള്‍ പുറത്ത് വച്ചാണ് ചായ കുടിച്ചതെന്നും അവര്‍ പറഞ്ഞു. ഇത് താന്‍ മമ്മൂക്കയോട് പറഞ്ഞു. ഇവിടെ വച്ച് കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇങ്ങനെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇങ്ങനെ രണ്ട് തവണ അദ്ദേഹവുമായി മോശം അനുഭവങ്ങളുണ്ടായി. ചെറുപ്പത്തിന്റെ ധൈര്യമായിരുന്നു തനിക്കെന്നും അദ്ദേഹം ഓര്‍ക്കുന്നു.

    Recommended Video

    ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു
    അടുത്തേക്ക് വിളിച്ചു

    പിന്നീട് തിരുവനന്തപുരത്ത് ഒരു ചിത്രീകരണം നടക്കുന്നതിനിടെ മനസില്‍ ഈ സംഭവങ്ങളുള്ളതിനാല്‍ താന്‍ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ തന്നെ കണ്ടതും മമ്മൂട്ടി അടുത്തേക്ക് വിളിച്ചു. എന്താണ് മാറി നില്‍ക്കുന്നതെന്ന് ചോദിച്ചു. മമ്മൂക്കയ്ക്ക് എന്നോട് പിണക്കമല്ലേയെന്ന് ചോദിച്ചു. എന്ത് പിണക്കം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ സംഭവം പോലും അദ്ദേഹത്തിന് ഓര്‍മ്മയില്ലായിരുന്നുവെന്നാണ് അനിയന്‍ ഓര്‍ക്കുന്നത്. മമ്മൂട്ടി വളരെ നല്ല മനുഷ്യനാണെന്നും നിഷ്‌കളങ്കനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    തനിക്ക് പകരമാണ് കാവ്യ മാധവൻ ദിലീപിൻ്റെ നായികയായത്; തൻ്റെ നായികയാവണമെന്ന് ദിലീപ് പറഞ്ഞെന്ന് നടി അമ്പിളിതനിക്ക് പകരമാണ് കാവ്യ മാധവൻ ദിലീപിൻ്റെ നായികയായത്; തൻ്റെ നായികയാവണമെന്ന് ദിലീപ് പറഞ്ഞെന്ന് നടി അമ്പിളി

    മനസില്‍ ഒന്ന് വച്ച് പെരുമാറുകയില്ല. പറയാനുള്ളത് അപ്പോള്‍ മുഖത്ത് നോക്കി പറയും. പിന്നെ അത് ഓര്‍മ്മ പോലും കാണില്ലെന്നും അദ്ദേഹം പറയുന്നു.

    Read more about: mammootty
    English summary
    Director Aniyan Recalls His Fights With Mammootty And How The Megstar Reacted Later
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X