ജീത്തു ജോസഫ് ഇത്രയും ചെയ്തത് എനിക്ക് വേണ്ടിയല്ല; കഥ കേട്ടപ്പോൾ ഇങ്ങനെ പറഞ്ഞു :അർഫാസ് ആയുബ്
ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആയിരുന്ന അർഫാസ് ആയുബ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെവൽ ക്രോസ്. മിസ്റ്ററി ത്രില്ലർ രീതിയിലാണ് ചിത്രം കഥ പറയുന്നത്. പൊതുവേ ത്രില്ലർ സിനിമകൾ പല രീതിയിൽ റിലീസ് ചെയ്യാറുണ്ട്. എന്നാൽ സർവൈവൽ ത്രില്ലറുകൾ മലയാളത്തിൽ കുറവാണ്. ചിത്രത്തെ കുറിച്ച് സംവിധായകൻ അർഫാസ് ആയുബ് സില്ലി മോങ്ക്സ് മോളിവുഡ് ചാനലിലൂടെ സംസാരിക്കുന്നു.
ഇങ്ങനെയൊരു കഥ വന്നപ്പോൾ ആദ്യം സമീപിച്ചത് ജിത്തു സാറിനെ തന്നെയായിരുന്നു. സാറിന് ഇത് ഇഷ്ടപ്പെട്ടതു കൊണ്ടാണ് റാം എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർമാരായ രമേഷ് പിള്ള, സുധൻ സുന്ദരം എന്നിവരോട് കഥ കേൾക്കാൻ പറഞ്ഞത്. കൂമന്റെ ലൊക്കേഷനിൽ വെച്ചാണ് ആസിഫിനെ കാണുന്നത്. അവിടുന്നാണ് ആസിഫ് അലിയോട് കഥ പറയുന്നത്. അമലയെ കണക്ട് ചെയ്ത് തരുന്നതും ജീത്തു സാറാണ്. ഇത്രയും സാർ ചെയ്തത് ഒരുപക്ഷേ സ്ക്രിപ്റ്റിൽ ഒരു വിശ്വാസം തോന്നിയിട്ട് ആവും.

സിനിമയെ കുറിച്ച് സംസാരിച്ചപ്പോൾ സംവിധായകൻ ജീത്തു ജോസഫിനെ കുറിച്ചും അർഫാസ് പറഞ്ഞിട്ടുണ്ട്. ഈ സിനിമ പ്രസന്റ് ചെയ്യുന്നത് ജീത്തു ജോസഫ് ആണ്. ഈ കഥക്കു വേണ്ടി ഇത്രയും ജീത്തു ജോസഫ് പ്രയത്നിച്ചു എങ്കിൽ മികച്ചൊരു ത്രില്ലർ തന്നെയായിരിക്കും. സിനിമയുടെ അന്തരീക്ഷവും അത്തരത്തിലാണ് തോന്നിപ്പിക്കുന്നത്.
ഞാൻ മുംബൈയിൽ ആയിരുന്നു. സിനിമയെ കൂടുതൽ പഠിക്കാനും അറിയാനും വേണ്ടി പല സംവിധായകരോടും ഒപ്പം വർക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. 2019ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദ് ബോഡി എന്ന ഹിന്ദി ചിത്രത്തിലാണ് അദ്ദേഹത്തിന്റെ കൂടെ ആദ്യമായി വർക്ക് ചെയ്യുന്നത്. അത് കഴിഞ്ഞ് ഞാൻ ചില ഹിന്ദി സിനിമകൾ ചെയ്തു. അതിനിടയിലാണ് റാം ചിത്രം അനൗൺസ് ചെയ്യുന്നത്. മലയാളത്തിൽ വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ റാം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വർക്ക് ചെയ്യാനും അവസരം ലഭിച്ചു.

നിലവിൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ സിനിമയേ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തന്നെ ടീസറിലൂടെ ലഭ്യമല്ല. ഒരു ലെവൽ ക്രോസും ആ ഒരു സ്ഥലവും ഈ സിനിമയുടെ കഥയുമായി ഏറെ പ്രാധാന്യമുണ്ടെന്ന് ടീസറിലൂടെ വ്യക്തമാണ്. ടീസറിലെ ആസിഫ് അലിയുടെ ലുക്കിനെ കുറിച്ച് പല തരത്തിലുള്ള സംസാരങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതുപോലൊരു ലുക്ക് വർഷങ്ങൾക്കു മുന്നേ ഓർഡിനറി എന്ന ചിത്രത്തിലൂടെ മലയാളികൾ കണ്ടതാണ്. അതിലെ പോലൊരു വില്ലനാണോ എന്നും പലർക്കും സംശയമുണ്ട്.
ഏകദേശം ഏഴ് സിനിമകൾ ജീത്തു ജോസഫിന്റെ അസോസിയേറ്റായി അർഫാസ് ആയുബ് ചെയ്തു. ആദ്യ സിനിമ തന്നെ ത്രില്ലർ സ്വഭാവം ഉള്ളതാവുമ്പോൾ ജീത്തു ജോസഫിന്റെ കൂടെ പ്രവർത്തിച്ചതിന്റെ അനുഭവങ്ങളും ഇതിന്റെ മേയ്ക്കിംഗിൽ അർഫാസിന് ഗുണം ചെയ്തിട്ടുണ്ടാവും. ആസിഫ് അലി, ഷറഫുദ്ദീൻ, അമല പോൾ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications











