twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ സിജു; വൈറല്‍ കുറിപ്പുമായി സംവിധായകന്‍

    |

    സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് സിജു വില്‍സണ്‍ നായകനായ പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍ ഒരുക്കിയ സിനിമ പറയുന്നത് ചരിത്ര പുരുഷനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ്. ചിത്രത്തിനായി സിജു നടത്തിയ മേക്കോവറും താരത്തിന്റെ പ്രകടനവുമെല്ലാം കയ്യടി നേടുന്നത്. തന്റെ കരിയറിലെ രണ്ട് വര്‍ഷം സിജു മാറ്റിവച്ചത് വെറുതെയായില്ലെന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങളും വ്യക്തമാക്കുന്നത്.

     Also Read: പൃഥ്വിരാജിനെ നായകസ്ഥാനത്തു നിന്നും മാറ്റി, ആ ദേഷ്യം മാറില്ല; പിണക്കത്തെക്കുറിച്ച് സിബി മലയില്‍ Also Read: പൃഥ്വിരാജിനെ നായകസ്ഥാനത്തു നിന്നും മാറ്റി, ആ ദേഷ്യം മാറില്ല; പിണക്കത്തെക്കുറിച്ച് സിബി മലയില്‍

    ഇപ്പോഴിതാ സിജു വില്‍സനെക്കുറിച്ചുള്ള സംവിധായകന്‍ അരുണ്‍ വൈഗയുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ലൊക്കേഷനില്‍ കിടന്നുറങ്ങുന്ന സിജുവിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് അരുണ്‍ എത്തിയിരിക്കുകന്നത്. സിജു നായകനായ ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആണ് അരുണ്‍ വൈഗ. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഷൂട്ടിംഗ് സെറ്റില്‍ സിജു

    ഈ ഫോട്ടോ ഞാന്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ ഷൂട്ടിംഗ് സെറ്റില്‍ സിജു ഭായിയെ കാണാന്‍ പോയപ്പോള്‍ എടുത്തതാണ്. പത്തൊമ്പതാം നൂറ്റാണ്ട് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലേക്ക് ആദ്യം വന്നതും ഈ ഒരു ചിത്രമായിരുന്നു അത് മറ്റൊന്നുമല്ല വേലായുധപണിക്കര്‍ എന്ന കഥാപാത്രത്തില്‍ സിജു വില്‍സന്‍ നിറഞ്ഞാടി ഇത്രയും വലിയ വിജയത്തിലേക്ക് സിനിമ എത്തിയപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയി ആ കഥാപാത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര എത്രമാത്രം വലുതാണെന്ന് എന്നാണ് അരുണ്‍ പറയുന്നത്.

    Also Read: വിനയൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഉൾപ്പെടെ ഇറങ്ങിപ്പോരേണ്ടി വന്നു; കാരണം വെളിപ്പെടുത്തി സീനത്ത്Also Read: വിനയൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഉൾപ്പെടെ ഇറങ്ങിപ്പോരേണ്ടി വന്നു; കാരണം വെളിപ്പെടുത്തി സീനത്ത്

    സംസാരിക്കുന്നതിനിടയില്‍ ഉറങ്ങിപോയി

    ഞങ്ങള്‍ അന്ന് ഷൂട്ടിംഗ് സെറ്റില്‍ കണ്ടപ്പോള്‍ അദ്ദേഹം ഫൈറ്റ് സീന്‍ കഴിഞ്ഞ് കുറച്ചു സമയം കിട്ടി ഞങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ ഉറങ്ങിപോയ സമയത്ത് ഞാന്‍ എടുത്ത ഫോട്ടോയാണ്. വീണ്ടും ടേക്കിനു വിളിക്കുമ്പോള്‍ വളരെ ഉത്സാഹത്തോടെ വേലായുധപ്പണിക്കരായി അദ്ദേഹം തയ്യാറായി നില്‍ക്കുന്നു. എപ്പോഴും ഒരു നടന്‍ വലിയൊരു താരമാകുന്നതിന്റെ പിന്നില്‍ അവരുടെ സിനിമയോടുള്ള ആഗ്രഹവും, അവര്‍ ചെയ്യുന്ന ജോലിയോട് നൂറു ശതമാനം നീതി പുലര്‍ത്തുമ്പോഴും ആണെന്നും അദ്ദേഹം പറയുന്നു.

    Also Read: 'ജൻമം നൽകിയ അമ്മയെ കാണണോയെന്ന് അവളോട് ചോദിച്ചു'; ദത്തെടുത്ത മകളെ കുറിച്ച് സുസ്മിത സെൻAlso Read: 'ജൻമം നൽകിയ അമ്മയെ കാണണോയെന്ന് അവളോട് ചോദിച്ചു'; ദത്തെടുത്ത മകളെ കുറിച്ച് സുസ്മിത സെൻ

    ശ്രദ്ധ


    ഗുണ്ട ജയന്റെ ഷൂട്ടിംഗ് രാത്രി ഒരുപാട് വൈകി ചെയ്യുമ്പോള്‍ സിജു ഭായിയുടെ ടേക്ക് ആവുന്ന സമയത്ത് അദ്ദേഹം ഇപ്പോള്‍ സിനിമയില്‍ എത്ര മണിയാണ് എന്ന് സഹ സംവിധായകനോട് ചോദിച്ച് വാച്ചില്‍ കറക്റ്റ് ചെയ്യും എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യുന്ന ഒരു കാര്യവുമല്ല സഹസംവിധായകന്‍ ശ്രദ്ധിക്കേണ്ട കാര്യവുമാണ് പക്ഷേ തന്റെ കഥാപാത്രം എല്ലാ കാര്യത്തിലും പെര്‍ഫെക്റ്റ് ആവണമെന്ന് ആഗ്രഹിക്കുന്ന ഒരു നടന്‍ വേലായുധപ്പണിക്കര്‍ എന്ന വലിയ കഥാപാത്രം ചെയ്തപ്പോള്‍ എത്രമാത്രം അതില്‍ ശ്രദ്ധ പുലര്‍ത്തി ചെയ്തു എന്നുള്ളത് അദ്ദേഹത്തെ ഷൂട്ട് ചെയ്ത സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് മനസ്സിലാവുമെന്നും അദ്ദേഹം പറയുന്നു.

    ശരിക്കും ഞെട്ടിച്ചു

    സിജു ഭായ് നിങ്ങള്‍ ശരിക്കും ഞെട്ടിച്ചു.ഒരുപാട് ഒരുപാട് അഭിനന്ദനങ്ങള്‍ സിജു ഭായ് അതില്‍ ഏറെ സന്തോഷവും നിങ്ങളുടെ വിജയം കാണുമ്പോള്‍ ഇനിയും വലിയ സിനിമകളും വലിയ വിജയങ്ങളും ജീവിതത്തില്‍ സംഭവിക്കട്ടെ. വിനയന്‍ സാര്‍ എന്ന സംവിധായകന്റെ തിരിച്ചുവരവാണ് ഏറെ സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം ഈ മനോഹരചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു എങ്ങനെയാണ് അദ്ദേഹം ഇത്രയും ധൈര്യം കാണിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരു ചിരി മാത്രമായിരുന്നു ഉത്തരം. ചരിത്രസിനിമകള്‍ എടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് രണ്ടര മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഈ സിനിമ വളരെ എന്‍ഗേജ്ഡ് ആക്കി തിരക്കഥയും അവതരണവും ഒക്കെ മികച്ചു നിന്നു.

    ഈ വിജയം ഒരുപാട് സന്തോഷം നല്‍കുന്നു

    രാക്ഷസരാജാവ് സിനിമയുടെ ഷൂട്ടിംഗ് ഉദയംപേരൂര്‍ നടക്കുമ്പോള്‍ പാട്ട് സീനില്‍ പുറകില്‍ കുറച്ച് ആള്‍ക്കൂട്ടം വേണം അങ്ങനെ കൂട്ടത്തില്‍ ഒരാളായിട്ടാണ് എന്റെ ആദ്യത്തെ ഒരു സിനിമ അനുഭവം. സാറിനോട് സംസാരിച്ചപ്പോള്‍ ആ ഓര്‍മ്മ പങ്കുവെച്ചുവെന്നും അരുണ്‍ പറയുന്നു .ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ തന്നിട്ടുള്ള വിനന്‍ സാറിന്റെ ഈ വിജയം ഒരുപാട് സന്തോഷം നല്‍കുന്നു പ്രതീക്ഷ നല്‍കുന്നുവെന്നും അദ്ദേഹം പറയുന്നു.

    തിരക്കഥയിലും സംവിധായകനിലും വിശ്വാസം അര്‍പ്പിച്ച് ധൈര്യത്തോടെ വലിയ സിനിമ നിര്‍മ്മിച്ച് വിജയത്തിലേക്ക് എത്തുമ്പോള്‍ അതില്‍ ഏറ്റവും അഭിനനനം അര്‍ഹിക്കുന്നത് അതിന്റെ നിര്‍മ്മാതാവാണ്. ഗോകുലം ഗോപാലന്‍ സാറിനെ ഒരുപാട് അഭിനന്ദനങ്ങള്‍ ഇനിയും ഇങ്ങനത്തെ സിനിമകള്‍ സംഭവിക്കട്ടെ ഒപ്പം പത്തൊമ്പതാം നൂറ്റാണ്ടിലെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ടാണ് അരുണ്‍ വൈഗ കുറിപ്പ് അവസാനിപ്പിക്കുന്നത്.

    Read more about: siju wilson
    English summary
    Director Arun Vaiga Shares A Photo Of Siju Wilson Sleeping From Pathombatham Noottandu Location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X