അഭിമാനത്തോടെ പറയുന്നു, ഞാന്‍ പുലയന്‍ ആണ്! ജാതി അധിക്ഷേപത്തിന് മറുപടിയുമായി സംവിധായകന്‍

സമൂഹം എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറഞ്ഞാലും ഇപ്പോഴും പിന്നോട്ട് വലിക്കുന്ന യാഥാര്‍ത്ഥ്യമാണ് ജാതിയെന്നത്. ജാതിയുടെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കുന്നതും വിവേചനം കാണിക്കുന്നതുമൊക്കെ ഇന്നും സമൂഹത്തിലൊരു യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. കോഴിക്കോട് വിശ്വനാഥന്‍ എന്ന ആദിവാസി യുവാവിന്റെ മരണമടക്കം നമ്മളെ ഓര്‍മ്മിപ്പിക്കുന്നത് ജാതിയെന്നത് സമൂഹത്തില്‍ ആഴത്തിലിറങ്ങിയ ജാതിയെയാണ്.

ഇതിനിടെ ഇപ്പോഴിതാ തനിക്കെതിരെയുള്ള ജാതിയധിക്ഷേപത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍രാജ്. കഴിഞ്ഞ ദിവസം അരുണ്‍രാജ് മമ്മൂട്ടിയോടൊപ്പമുള്ളൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ബാക്കി പുറകെ എന്നായിരുന്നു മമ്മൂട്ടിയോടൊപ്പമുള്ള ചിത്രത്തിന് അരുണ്‍രാജ് നല്‍കിയ ക്യാപ്ഷന്‍. അധികം വൈകാതെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി.

പുലയന്റെ മോന്‍

ഇതിനിടെയാണ് ഒരാള്‍ അരുണ്‍രാജിനെ അധിക്ഷേപിച്ചു കൊണ്ടെത്തിയത്. ''ഇവനാണോ അരുണ്‍രാജ്, മമ്മൂട്ടിയെ വച്ച് സിനിമ എടുക്കാന്‍ പോകുന്നത് കറുത്തിരിക്കുന്നവന്‍ ആണോ? പുലയന്മാര്‍ക് ആര്‍ക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്മാര്‍ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപണിയും ചെയ്യാന്‍ പറ. പുലയന്റെ മോന്‍'' എന്ായിരുന്നു പ്രിയ രതീഷ് എന്ന സ്ത്രീ പങ്കുവച്ച കമന്റ്. പിന്നാലെ ആ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെയുള്ള ജാതിയധിക്ഷേപത്തിന് സോഷ്യല്‍ മീഡിയയിലൂടെ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ് അരുണ്‍രാജ്. കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു അരുണ്‍രാജിന്റെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട്

പ്രിയ സുഹൃത്തുക്കളെ, ഏറെ വിഷമത്തോടെ, ഇന്ന് ഞാന്‍ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ട് കാണും. അതിന്റെ താഴ് വന്ന ഒരു കമന്റ് എല്ലാവരും കണ്ടു കാണും എന്ന് കരുതുന്നു, കണ്ടിട്ട് ഇല്ലാത്തവര്‍ക്ക് ഞാന്‍ ഇവിടെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്യുന്നു. പറയാന്‍ വന്നത് ഞാന്‍ വളരെ അഭിമാനത്തോടുകൂടി പറയുന്നു ഞാന്‍ പുലയന്‍ ആണ് എന്ന്. ഞാന്‍ എന്റെ ജാതി,മതം, നിറം എവിടെയും മറച്ച് വെച്ച് ഇല്ല, എന്റെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ നാല് സിനിമകള്‍ ചെയ്തത് അതിന്റെ പ്രൊഡ്യൂസേഴ്‌സ് അതിന്റെ, ഡയറക്ടേഴ്‌സ് എല്ലാം കൂടെ നിന്നത്.

മമ്മൂക്ക

ഇനിയും ചെയ്യാന്‍ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം , പുള്ളി ജാതി മതം വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയില്‍ കാണുന്ന ആളാണ്. അതുകൊണ്ട് എനിക്കും എന്റെ സിനിമക്കും ഒരു പ്രശ്‌നവുമില്ല. പിന്നെ ഇത് എന്തിന്റെ പ്രശ്‌നമാണെന്ന് ഇത് ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം.

കാരണം ഇതിനുമുമ്പേയും ഇങ്ങനെ പല രീതിയില്‍ ആക്ഷേപം കേള്‍ക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്. ഇനിയും എങ്ങനെയുണ്ടായാല്‍ ഈ രീതിയില്‍ അല്ല പ്രതികരിക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകര്‍ക്കരുത് ഒരു അപേക്ഷ ആണ്. കൂടെ നിന്നവര്‍ക്കെല്ലാം ഒരുപാട് നന്ദി. എന്നു പറഞ്ഞാണ് അരുണ്‍രാജ് കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

പോകാന്‍ പറ ബ്രോ

പോകാന്‍ പറ ബ്രോ കറുപ്പ് വെളുപ്പ് അല്ല കഴിവ് ആണ് ഇവിടെ വേണ്ടത് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ അംഗീകരിക്കപ്പെടും അങ്ങനെ ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ കറുപ്പ് വെളുപ്പ് അല്ല മനസ്സ് ആണ് നന്നാവേണ്ടത്,
തന്റെ ഉള്ളിലെ രാഷ്ട്രീയം തുറന്നു പറയാനുള്ള ഏറ്റവും വലിയ ആയുധമാണ് ഇപ്പോള്‍ കയ്യില്‍ ഉള്ളത്..അത് വേണ്ടതുപോലെ ഉപയോഗിക്കുക, പോകാന്‍ പറ ബ്രോ.. ഇതൊക്കെ ഒരു വിജയത്തിന്റെ തുടക്കം മാത്രം... കഴിവും പരിശ്രമവും എല്ലാരോടും നന്നായി പെരുമാറാനും അറിയാമെങ്കില്‍ ഒരിക്കലും ആരും മാറ്റി നിര്‍ത്തില്ല... വഴിയേ പോകുന്നവര്‍ പലതും പറയും.. മനുഷ്യന്‍ എന്ന ഒറ്റ ജാതി മാത്രേ ഉള്ളൂ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X