ബിന്‍ ലാദന്‍ ആണെന്നും പറഞ്ഞു രാത്രി എന്നെ കുത്തി കൊല്ലുവോ? ഭാര്യയെ ട്രോളി ബേസില്‍ ജോസഫ്
സോഷ്യൽ മീഡിയയിൽ സജീവമാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ലോക്ക് ഡൗൺ ആയതിനു ശേഷം കുറച്ച് കൂടി ആക്ടീവായിരിക്കുകയാണ് താരം. ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിലുപരി ട്രോളുകളുമായിട്ടാണ് അധികവും പ്രിയ സംവിധായകൻ എത്താറുള്ളത്. കഴിഞ്ഞ ദിവസം ഓൺലൈൻ ക്ലാസ് അറ്റന്‍ഡ് ചെയ്യുന്ന ഭാര്യയെ ട്രോളി താരം രംഗത്തിയിരുന്നു, ഇപ്പോഴിത ഭാര്യയെ ട്രോളി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.ഭാര്യ എലിസബത്തിന്റെ രസകരമായ വീഡിയോയാണ് ബേസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഏതോ ടിവി സീരീസില്‍ അമേരിക്കന്‍ പട്ടാളം തീവ്രവാദികളെ വെടിവച്ചു കൊല്ലുന്ന രംഗം ആവേശത്തോടെ കാണുന്ന എലി. ഇനി ബിന്‍ ലാദന്‍ ആണെന്നും പറഞ്ഞു രാത്രി എന്നെ കുത്തി കൊല്ലുവോ എന്നാ എന്റെ പേടി. അതെ, സ്ഥിരീകരിച്ചു. സൈക്കോക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്" എന്നാണ് ബേസില്‍ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. എലിസബത്തിന്റെ വീഡിയോയും ബെസിലിന്റെ അടിക്കുറിപ്പും ജനങ്ങളിൽ ചിരി പടർത്തിയിട്ടുണ്ട്.
ബേസിലിന്റെ പോസ്റ്റിന് കമന്റുമായി സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. ."അളിയാ ഇവിടെ ഒരു ഐറ്റമുണ്ട്. സ്‌ട്രെഞ്ച് തിങ്‌സ് ആണ് ലഹരി. ഇതിനെ അങ്ങോട്ടു വിടാം. നീ ഇങ്ങോട്ടും പോരൂ. രണ്ടും കൂടെ തമ്മില്‍ തല്ലി ചാവട്ടെ" എന്ന് ഷാൻ റഹ്മാൻ കമന്റ് ചെയ്തു. .കില്‍ ഹിം എന്ന കമന്റുകളാണ് നീരജ് മാധവും അജു വര്‍ഗീസും പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഭാര്യ എലിസബത്ത് ഓണ്‍ലൈന്‍ വഴി തന്റെ എംബിഎ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിന്റെ ഫോട്ടോ ബേസില്‍ ജോസഫ് പങ്കുവെച്ചിരിക്കുന്നു. എലി അവളുടെ എംബിഎ ക്ലാസ് അറ്റന്‍ഡ് ചെയ്യുന്നു. അവളുടെ ടീഷര്‍ട്ട് പറയുന്നു. സത്യം എന്തെന്ന്, എന്ന രസകരമായ അടിക്കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ എന്ന സലീം കുമാറിന്റെ സിനിമാ ഡയലോഗാണ് എലിസബത്തിന്റെ ടീഷര്‍ട്ടില്‍ കാണാന്‍ കഴിയുക.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് ബേസില്‍ ജോസഫും എലിസബത്തും. 2017ലായിരുന്നു ഇവരുടെ വിവാഹം. സംവിധാനത്തിന് പുറമെ മലയാളത്തില്‍ അഭിനേതാവായും തിളങ്ങിയ താരമാണ് ബേസില്‍ ജോസഫ്. സഹനടനായുളള വേഷങ്ങളില്‍ നിരവധി സിനിമകളില്‍ സംവിധായകന്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളായ ലവ് ആക്ഷന്‍ ഡ്രാമ, മനോഹരം, കെട്ട്യോളാണ് എന്റെ മാലാഖ, ഗൗതമന്റെ രഥം തുടങ്ങിയ സിനിമകളിലെല്ലാം ബേസില്‍ ജോസഫ് അഭിനയിച്ചിരുന്നു.


Click it and Unblock the Notifications