For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് തവണ തെറ്റിയതോടെ മമ്മൂക്ക ചൂടായി, സിനിമാജീവിതം തീര്‍ന്നെന്ന് കരുതി; അനുഭവം പറഞ്ഞ് ബ്ലെസി

  |

  മലയാളത്തിന്റെ മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. അഭിനയജീവിതത്തില്‍ അമ്പതാണ്ട് പിന്നിട്ട മമ്മൂട്ടി ഈയ്യടുത്തായിരുന്നു തന്റെ 70-ാം പിറന്നാള്‍ ആഘോഷിച്ചത്. ഇന്നും തന്റെ താരസിംഹാസനം വിട്ടു കൊടുക്കാതെ, യുവതാരങ്ങളെ പോലും വെല്ലുവിളിച്ച് ആവേശത്തോടെ സിനിമകള്‍ ചെയ്യുകയാണ് മമ്മൂട്ടി. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന മമ്മൂട്ടി സിനിമകളിലൊന്നാണ് കാഴ്ച. ബ്ലെസിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകനാണ് ബ്ലെസി. മോഹന്‍ലാല്‍ നായകനായ കാഴ്ചയിലൂടെയായിരുന്നു ബ്ലെസിയുടെ സംവിധാന അരങ്ങേറ്റം. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി തന്മാത്ര എന്ന സിനിമ. വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം പളുങ്ക്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയുമെല്ലാം മികച്ച പ്രകടനങ്ങള്‍ കണ്ട സിനിമകളുടെ സംവിധായകന്‍ ആണ് ബ്ലെസി. ഇപ്പോഴിതാ ആദ്യമായി മമ്മൂട്ടിയെ കണ്ടതിനെക്കുറിച്ചുള്ള ബ്ലെസിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ആ കഥ പങ്കുവച്ചത്. പത്മരാജന്‍ സംവിധാനം ചെയ്ത നൊമ്പരത്തിപ്പൂവ് എ്ന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ബ്ലെസി ആദ്യമായി മമ്മൂട്ടിയെ കാണുന്നത്. മൂന്നാറിലെ എസ്.എന്‍ ടൂറിസ്റ്റ് ഹോമിന്റെ പിറകിലുള്ള ഒരു മൈതാനത്ത് മമ്മൂക്കയും മാധവിയും കൂടിയുള്ള ഒരു സീനായിരുന്നു ആദ്യം എടുക്കാനുണ്ടായിരുന്നതെന്ന് ബ്ലെസി ഓര്‍ക്കുന്നു. നൊമ്പരത്തിപ്പൂവ് തന്റെ രണ്ടാമത്തെ ചിത്രമാണ്. ഇതില്‍ ക്ലാപ്പ് അടിക്കണം. സീന്‍ നമ്പറും ഷോട്ട് നമ്പറും അനൗണ്‍സ് ചെയ്തിട്ട് വേണം ക്ലാപ്പടിക്കാന്‍. എന്നാല്‍ മമ്മൂട്ടിയെന്ന വലിയ നടനെ കണ്ടതിന്റെ എക്സൈറ്റ്മെന്റില്‍ നില്‍ക്കുകയായിരുന്നു താന്‍ എന്ന് ബ്ലെസി പറയുന്നു.

  മുന്‍പ് താന്‍ ചെയ്ത മുന്തിരിത്തോപ്പുകളില്‍ ക്ലാപ്പ് അടിച്ചിട്ടുമില്ലായിരുന്നു. അതില്‍ ക്ലാപ്പ് ബോര്‍ഡ് കാണിച്ചാല്‍ മാത്രം മതിയായിരുന്നുവെന്നും ബ്ലെസി ഓര്‍ക്കുന്നു. ടെന്‍ഷന്‍ കാരണം. ഇവിടെ താന്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ തെറ്റി. ആദ്യത്തെ പ്രാവശ്യം തെറ്റി. രണ്ടാമത്തെ പ്രാവശ്യവും തെറ്റിയതോടെ മമ്മൂക്ക ചൂടായിയെന്നാണ് ബ്ലെസി പറയുന്നത്. വേറാരും ഇല്ലേ ഇവിടെ ക്ലാപ്പടിക്കാന്‍, പുതിയ പിള്ളാരാണോ ഇത് ചെയ്യുന്നത് എന്ന് ചോദിച്ച് ബഹളമായെന്നും അതോടെ താന്‍ മാറുകയായിരുന്നുവെന്നും ബ്ലെസി പറയുന്നത്. പിന്നീട് പൂജപ്പുര രാധാകൃഷ്ണന്‍ ആണ് ക്ലാപ്പടിച്ചതെന്നും ബ്ലെസി പറയുന്നു.

  എന്നാല്‍ ഉച്ചയായപ്പോഴേക്കും പത്മരാജന്‍ സാര്‍ അടുത്തു വന്നിട്ട് സാരമില്ല പുള്ളി അങ്ങനെ പറഞ്ഞതൊന്നും കാര്യമായി എടുക്കേണ്ടെന്ന് പറഞ്ഞുവെന്നും പക്ഷെ താന്‍ അപ്പോഴത്തേക്ക് തന്റെ സിനിമാ ജീവിതം തന്നെ കഴിഞ്ഞു എന്ന മട്ടിലായിരുന്നു ബ്ലെസി പറയുന്നു. ഒരു സൂപ്പര്‍സ്റ്റാര്‍ ബഹളം വെച്ച് നമ്മളെ പറഞ്ഞുവിടും എന്ന രീതിയിലാണ് താന്‍ അതിനെ കണ്ടത്. അന്നത്തോടെ സിനിമ ജീവിതം തീര്‍ന്നു എന്ന് വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്മരാജന്‍ സര്‍ വരുന്നതെന്നും ബ്ലെസി പറയുന്നു. നീ ഒന്നു പ്രാക്ടീസ് ചെയ്തിട്ട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഉച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അത് പ്രാക്ടീസ് ചെയ്ത് ക്ലാപ്പടിച്ചു. അത് ശരിയാവുകയും ചെയ്തു. ' ആ ഇങ്ങനെയാണ് ചെയ്യേണ്ടത്' എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ പ്രോത്സാഹിപ്പിച്ചുവെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

  'പുഴു' ഗെറ്റപ്പില്‍ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

  കാഴ്ചയിലൂടെ സംവിധായകനായ മാറിയ ബ്ലെസി ആദ്യ സിനിമ കൊണ്ട് തന്നെ നിരവധി പുരസ്‌കാരങ്ങളാണ് നേടിത്. മമ്മൂട്ടിയെ തേടിയ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം എത്തിയപ്പോള്‍ ജനപ്രീയ സിനിമ, പുതുമു സംവിധായകന്‍, ബാലതാരം എന്നീ പുരസ്‌കാരങ്ങളും ചിത്രം നേടി. തൊട്ടടുത്ത സിനിമയായിരുന്നു തന്മാത്ര. ഈ ചിത്രത്തിലൂടെ മികച്ച മലയാള ചിത്രത്തിനുളള പുരസ്‌കാരം സ്വന്തമാക്കാന്‍ സാധിച്ചു. മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ബ്ലെസിയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരവും തിരക്കഥയ്ക്കുള്ള ചിത്രവും അര്‍ജന്‍ ലാലിന് പ്രത്യേക പരാമര്‍ശവും ലഭിച്ചു. ചിത്രം മികച്ച സിനിമയായും തിരഞ്ഞെടുക്കപ്പെട്ടു.

  Also Read: സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഇന്നസെന്റിനായി തീരുമാനിച്ച വേഷം, മറ്റൊരു താരം ചെയ്തതിനെ കുറിച്ച് രാജസേനന്‍

  പിന്നാലെ വന്ന പളുങ്ക്, കല്‍ക്കട്ടാ ന്യൂസ്, ഭ്രമരം, പ്രണയം, കളിമണ്ണ് എന്നീ ചിത്രങ്ങളും ഏറെ പ്രശംസിക്കപ്പെട്ട സിനിമകളാണ്. പ്രണയത്തിലൂടെ ബ്ലെസി വീണ്ടും മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടുന്നുണ്ട്. ആടുജീവിതം ആണ് ബ്ലെസിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. ഏറെ നാളായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

  Read more about: mammootty blessy
  English summary
  Director Blessy Opens Up About Meeting Mammootty For The First Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X