വല്ലാത്തൊരു സ്വഭാവം എന്ന് പലരും പറഞ്ഞു! പോകെ പോകെ ബഹുമാനവും സ്‌നേഹവും കൂടി വന്ന കുട്ടേട്ടന്‍

നടന്‍ വിജയരാഘവനെക്കുറിച്ചുള്ള സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്റെ കുറിപ്പ് വൈറലാകുന്നു. കിഷ്‌കിന്ദാ കാണ്ഡം എന്ന സിനിമയുടെ സംവിധായകന്‍ ആണ് ദിന്‍ജിത്ത്. ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമ വലിയ വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ വിജയരാഘവന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

തന്റെ ആദ്യ സിനിമയായ കക്ഷി അമ്മണി പിള്ളയുടെ സമയം മുതല്‍ ഉള്ള ബന്ധമാണ് വിജയരാഘവനുമായി എന്നാണ് ദിന്‍ജിത്ത് പറയുന്നത്. വിജയരാഘവനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്ക തനിക്ക് തുടക്കം മുതല്‍ ഉണ്ടായിരുന്നുവെന്നാണ് ദിന്‍ജിത്ത് പറയുന്നത്. എന്നാല്‍ പോകെ പോകെ ആ പേടി മാറിയെന്നും ബഹുമാനവും സ്‌നേഹവും കൂടി കൂടി വന്നുവെന്നുമാണ് ദിന്‍ജിത്ത് പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Vijayaraghavan

അമ്മിണി പിള്ള മുതല്‍ ഉള്ള ബന്ധമാണ് കുട്ടേട്ടനുമായിട്ട്. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍, അതും ആരെയും സിനിമയില്‍ അസ്സിസ്റ്റ് ചെയ്യാതെ വന്ന ആളെന്ന നിലയിലും ആദ്യ നാളൊക്കെ പേടി ആയിരുന്നു കുട്ടേട്ടനെ പോലെ ഒരു ലെജന്ററി ആക്ടറെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത്. പലരും അങ്ങനെ പേടിപ്പിച്ചു എന്ന് തന്നെ പറയാം.'handle with care' വല്ലാത്തൊരു സ്വഭാവമാണ് എന്നൊക്കെയായിരുന്നു പുറത്തു പലരില്‍ നിന്നും കേട്ടത്.

ആ പേടിയോടെയാണ് അമ്മിണിപ്പിള്ള തുടങ്ങിയത്. പോകപോകെ, ആ പേടിയൊക്കെ മാറി.. ഈ ഒരു വ്യക്തിയെ ആണോ ഇങ്ങനെ പറയുന്നത് എന്ന് പോലും തോന്നി പോയി. ദിവസങ്ങള്‍ കടന്നു പോകും തോറും കുട്ടേട്ടന്‍ എന്ന മഹാ നടനോടും ആ വ്യക്തിയോടുമുള്ള ബഹുമാനവും സ്‌നേഹവും കൂടി കൂടി വന്നു. ഒരു ആക്ടര്‍ ആയും,ഒരു അച്ഛന്റെ സ്ഥാനത്തു നിന്നും,ഒരു ഏട്ടന്റെ സ്ഥാനത്തു നിന്നും,ഒരു ഫ്രണ്ടിന്റെ സ്ഥാനത്തു നിന്നും കുട്ടേട്ടന്‍ തന്ന സ്‌നേഹവും, അദ്ദേഹം കാലങ്ങളായി സമ്പാദിച്ച അറിവുകളും പകര്‍ന്നു തന്നു നമ്മുക്ക്.

അമ്മിണി പിള്ളയില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്പോളും ഓര്‍ക്കുന്നു.'ഞാന്‍' എന്ന ഭാവം ഒരിക്കലും തലയില്‍ കേറരുതെന്ന മുന്നറിപ്പായിരുന്നു അത്.
ഇന്ന് കിഷ്‌കിന്ധ കാന്ധം ഇത്രയും ഉയരത്തില്‍ നില്‍കുമ്പോള്‍ ഓര്‍ക്കുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കുട്ടേട്ടാ അങ്ങയെ അത്രയ്ക്കും ഇഷ്ടമാണ്...ഇനിയും ഒരുപാട് പഠിക്കാന്‍ ഉണ്ട് കുട്ടേട്ടനില്‍ നിന്ന് എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Vijayaraghavan

ഈയ്യടുത്താണ് വിജയരാഘവന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. മികച്ച സ്വഭാവ നടനുള്ള പുര്‌സകാരമാണ് വിജയരാഘവന്‍ നേടിയത്. പൂക്കാലം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയരാഘവന്‍ ഈ പുരസ്‌കാരം നേടിയത്. വിജയരാഘവന്റെ ആദ്യത്തെ സംസ്ഥാന പുരസ്കാരമായിരുന്നു ഇത്. കിഷ്‌കിന്ദ കാണ്ഡം ആണ് വിജയരാഘവന്റെ പുതിയ സിനിമ. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ ഓണത്തിനാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വിജയരാഘവന്റെ പ്രകടനവും കയ്യടി നേടുകയാണ്.

More from Filmibeat

Read more about: vijayaraghavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X