For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി അത്ഭുതപ്പെടുത്തുന്നത് നേരിട്ട് കണ്ടത് ഹരികൃഷ്ണന്‍സില്‍; ഓര്‍മ്മ പങ്കുവച്ച് ഫാസില്‍

  |

  മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനമാണ് നാളെ. തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ജന്മദിനം ആഘോഷമാക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. അഭിനയജീവിതത്തില്‍ അമ്പതാണ്ട് പിന്നിട്ടതിന് പിന്നാലെയുള്ള ജന്മദിനം എന്ന നിലയില്‍ എഴുപതാം പിറന്നാളിന് കളര്‍ ഇത്തിരി കൂടുമെന്നുറപ്പാണ്. പിറന്നാള്‍ ആഘോഷത്തിന് ഇന്ന് തന്നെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം തുടക്കം കുറിച്ചിട്ടുണ്ടെന്നതാണ് വാസ്തവം.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  മമ്മൂട്ടിയെക്കുറിച്ചുള്ള സംവിധായകന്റെ ഫാസിലിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയെക്കുറിച്ച് ഫാസില്‍ മനോരമ ഓണ്‍ലൈനില്‍ എഴുതിയ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തെക്കുറിച്ചും മമ്മൂട്ടി കോമഡി ചെയ്തതിനെക്കുറിച്ചുമെല്ലാം ഫാസില്‍ മനസ് തുറന്ന് എഴുതുന്നുണ്ട്. ഫാസിലിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  മമ്മൂട്ടി അദ്ഭുതപ്പെടുത്തിയ സിനിമകള്‍ എത്രയോ ഉണ്ട്. ഞാനതു നേരിട്ടു കണ്ടത് ഹരികൃഷ്ണന്‍സിലാണെന്നാണ് ഫാസില്‍ പറയുന്നത്. മോഹന്‍ലാലിന്റെ കമ്പനിക്ക് വേണ്ടിയൊരു സിനിമ ചെയ്യാനായിരുന്നു ലാല്‍ ഫാസിലിനെ സമീപിച്ചത്. മമ്മൂട്ടിയും ലാലും കൂടിയായാലോ എന്നായിരുന്നു ആ ചോദ്യത്തിന് ഫാസില്‍ നല്‍കിയ മറുപടി. ആലോചിച്ച് നില്‍ക്കാതെ വലിയ സന്തോഷം എന്ന് മോഹന്‍ലാല്‍ തനിക്ക് മറുപടി നല്‍കിയെന്നും ഫാസില്‍ ഓര്‍ക്കുന്നു. പിന്നാലെ മമ്മൂട്ടിയോട് സംസാരിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ മമ്മൂട്ടിയും ഓക്കെ പറയുകയായിരുന്നുവെന്നും ഫാസില്‍ പറയുന്നു. മമ്മൂട്ടി വേണമെങ്കില്‍ ഞങ്ങളെ ഉരച്ചു നോക്കണ്ട, അത് വിട്ടേക്ക് എന്ന് പറയാമായിരുന്നുവെന്നും ഫാസില്‍ അഭിപ്രായപ്പെടുന്നു.

  ഒരു എന്റര്‍ടെയ്‌നര്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഉണ്ടായിരുന്ന സിനിമയായിരുന്നു ഹരികൃഷ്ണന്‍സ്. ഡാന്‍സും പാട്ടും മുതല്‍ കോമഡിയും വൈകാരിക രംഗങ്ങള്‍ വരെ. കോമഡി എന്നാല്‍ മോഹന്‍ലാല്‍ എന്നാണല്ലോ എന്ന് ചോദിക്കുന്ന ഫാസില്‍ പക്ഷെ മമ്മൂട്ടി കോമഡി ചെയ്യുമോ എന്ന കാര്യത്തില്‍ തനിക്ക് ഭയമില്ലായിരുന്നുവെന്നാണ് പറയുന്നത്. പലരോടും പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ടാകാം പക്ഷെ യാതൊരു പ്രശ്‌നവുമില്ലാതെയാണ് തന്റെ സിനിമയില്‍ അദ്ദേഹം കോമഡി ചെയ്തതെന്ന് ഫാസില്‍ ഓര്‍ക്കുന്നു.

  കോമഡിയല്ല ,കോപ്രായങ്ങള്‍ തന്നെയായിരുന്നു ഹരികൃഷ്ണന്‍സില്‍ കാണിക്കേണ്ടിയിരുന്നത്. ലാല്‍ ഓരോന്നു ചെയ്തപ്പോള്‍ മമ്മൂട്ടി മാറിനിന്ന് ആസ്വദിച്ചു ചിരിച്ചു. പിന്നെ ലാലിനെയും വെല്ലുന്ന വിധം അദ്ദേഹം അതൊക്കെ ചെയ്തു. ഇവരില്‍ ആരാണു മിടുക്കനെന്നു ചോദിച്ചാല്‍ എനിക്ക് ഉത്തരം മുട്ടും എന്നാണ് ഫാസില്‍ പറയുന്നത്. ബോളിവുഡിലെ സൂപ്പര്‍താരമായിരുന്ന ദിലീപ് കുമാറിനെ വിളിച്ചിരുന്നത് പോലെ മമ്മൂട്ടിയേയും തലച്ചോറുള്ള നടനെന്ന് വിളിക്കാമെന്നാണ് ഫാസില്‍ പറയുന്നത്. മമ്മൂട്ടിയെന്ന നടനെ ഏറ്റവും നന്നായി വിലയിരുത്തുന്നതും വിശകലനം ചെയ്യുന്നതും അദ്ദേഹം തന്നെയാണെന്നാണ് ഫാസില്‍ അഭിപ്രായപ്പെടുന്നത്.

  മമ്മൂട്ടിയെ ജന്മനാ നടന്‍ എന്ന് വിളിക്കാന്‍ സാധിക്കുമോ എന്നറിയില്ലെന്ന് പറയുന്ന ഫാസില്‍ പക്ഷെ അധ്വാനം കൊണ്ട് നേടിയതാണ് മമ്മൂട്ടിയെന്നാണ് പറയുന്നത്. രസകരമായൊരു മറ്റൊരു അഭിപ്രായവും ഫാസില്‍ പങ്കുവെക്കുന്നുണ്ട്. മമ്മൂട്ടിയുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനമായി ഫാസില്‍ തിരഞ്ഞെടുക്കുന്നത് രാജമാണിക്യമാണ്. ചിത്രത്തില്‍ ആപാദചൂഢം അഭിനയമാണെന്നാണ് ഫാസില്‍ പറയുന്നത്. വേഷം, ചലനം, ഭാഷ, ഹാസ്യം, വികാര പ്രകടനങ്ങള്‍ എന്നിങ്ങനെ വേണ്ടതെല്ലാം രാജമാണിക്യത്തിലുണ്ടെന്നും മമ്മൂട്ടി അതില്‍ പൂണ്ടുവിളയാടിയെന്നും ഫാസില്‍ പറയുന്നത്. രണ്ടാമത്തെ ചിത്രമായി ഫാസില്‍ പറയുന്നത് ഹരികൃഷ്ണന്‍സാണ്.

  Also Read: സു​​​ലുവിന്റെ ​​​​​​പ്ര​​​സ​​​വം​ അടുത്തിരിക്കുന്ന സമയം, മമ്മൂട്ടി അനുഭവിച്ച ടെൻഷൻ വലുതായിരുന്നു

  മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍ | Filmibeat Malayalam

  ''70 വയസ്സിലും താരമായി, മികച്ച നടനായി തിളങ്ങുക - ഇനിയൊരാള്‍ ഇങ്ങനെയുണ്ടാകുമോ? ഉണ്ടെങ്കില്‍ അതു മോഹന്‍ലാലായിരിക്കും. അപ്പോള്‍, അതേ തിളക്കത്തോടെ 80-ാം പിറന്നാള്‍ ആഘോഷിച്ച് മമ്മൂട്ടിയും മിന്നി നില്‍ക്കും'' എന്നു പറഞ്ഞാണ് ഫാസില്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയ്ക്കുള്ള ജന്മദിനാശംസകള്‍ സജീവമായി മാറിയിരിക്കുകയാണ്. പിറന്നാളിന് ഒരു ദിവസം മുമ്പ് തന്നെ ആരാധകരും സോഷ്യല്‍ മീഡിയയും ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്.

  Read more about: mammootty
  English summary
  Director Fazil Recalls Harikrishnans Movie And His Experiences With Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X