ഇടി കാണാന്‍ ആരും വരണ്ട, ആന്റണിക്ക് ഈ സിനിമയില്‍ ഇടിയില്ല; പുതിയ സിനിമയെക്കുറിച്ച് ജിസ് ജോയ്

മലയാള സിനിയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആന്റണി വര്‍ഗ്ഗീസ് എന്ന ആരാധകരുടെ പെപ്പെ. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ താരം വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ തന്റെ പ്രതിഭ അടയാളപ്പെടുത്തുകയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ പുറത്തിറങ്ങിയ പെപ്പെയുടെ സിനിമകളൊക്കെ അടിയും ഇടിയും തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയ തമാശയായി പറയുന്നത്. ഇതിന്റെ പേരില്‍ ധാരാളം ട്രോളുകളും സജീവമായിരുന്നു.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ അജഗജാന്തരത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ അടിയായിരുന്നു. സിനിമകളും പെപ്പെയുടെ പ്രകടനവുമൊക്കെ ഗംഭീരമാണെന്ന് പറയുമ്പോഴും ഈ തമാശകള്‍ കണ്ടെത്താനും സോഷ്യല്‍ മീഡിയ മടിക്കുന്നില്ല. അതുകൊണ്ട് തന്നെ അടുത്ത സിനിമ ജിസ് ജോയിയുടെ ഒപ്പമാണെന്ന് പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആകെ ത്രില്ലിലാണ്. പൊതുവെ നന്മ സിനിമകള്‍ ഒരുക്കുന്ന ജിസ് ജോയിയുടെ കൂടെക്കൂടി പെപ്പെ നന്നാകുമെന്നാണ് സോഷ്യല്‍ മീഡയയിലെ ട്രോളന്മാര്‍ പറയുന്നത്.

Antony Varghese

ഇപ്പോഴിതാ ട്രോളുകളെക്കുറിച്ചും സോഷ്യല്‍ മീഡയയിലെ പ്രതികരണങ്ങളെക്കുറിച്ചുമൊക്കെ സംവിധായകന്‍ ജിസ് ജോയ് തന്നെ പ്രതികരിക്കുകയാണ്. മനോരമ ഓണ്‍്‌ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിസ് ജോയിയുടെ പ്രതികരണം. ''ആന്റണിയുമായി ഒരു സിനിമ വരുന്നുവെന്നു കേട്ടപ്പോള്‍ ഒരുപാടു ട്രോളുകള്‍ ഇറങ്ങിയിരുന്നു. എല്ലാം ഞങ്ങള്‍ നന്നായി ആസ്വദിച്ചു. 'ദൃശ്യം' സിനിമ ഞാന്‍ സംവിധാനം ചെയ്താല്‍ രണ്ടാം ഭാഗം കാണില്ലെന്ന ട്രോള്‍ സിദ്ദീക്കയാണ് എനിക്ക് അയച്ചു തന്നത്. പ്രീസ്റ്റില്‍ സമാധാനപൂര്‍വം പ്രേതത്തെ ഒഴിപ്പിക്കുന്ന ട്രോള്‍ മഞ്ജു ചേച്ചിയും അയച്ചിരുന്നു'' എന്നാണ് ജിസ് ജോയ് പറയുന്നത്.

ട്രോളുകളിലൂടെയാണെങ്കിലും നമ്മളെക്കുറിച്ചു കുറച്ചുപേര്‍ ചിന്തിക്കുന്നുവെന്നു അറിയുന്നതു തന്നെ സന്തോഷമാണെന്ന് പറയുന്നു ജിസ് 'എവരി പ്രമോഷന്‍ ഈസ് ഗുഡ് പ്രമോഷന്‍' എന്ന കാഴ്ച്ചപ്പാടാണ് തനിക്കെന്നും വ്യക്തമാക്കുന്നു. അതേസമയം തന്റെ പുതിയ സിനിമ ഫീല്‍ ഗുഡ് സിനിമ അല്ലെന്നും അതൊരു ത്രില്ലര്‍ സിനിമയാണെന്നമാണ് ജിസ് ജോയ് പറയുന്നത്. പക്ഷേ, ആന്റണി പെപ്പെയുടെ ഇടി കാണാന്‍ ആരും വരണ്ട. ആന്റണിക്ക് ഈ സിനിമയില്‍ ഇടിയില്ലെന്നും ജിസ് ജോയ് വ്യ്കതമാക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ''സിനിമ പൂര്‍ത്തിയായപ്പോള്‍ ആന്റണി എന്നോടു പറഞ്ഞു. 'ചേട്ടാ എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്ര പതുക്കെ സംസാരിച്ചിട്ടോ ഡയലോഗ് പറഞ്ഞിട്ടോ ഇല്ല.' എന്നുവച്ച് സിനിമയില്‍ ആന്റണി സമാധാന പ്രിയനൊന്നുമല്ല'' എന്നാണ് പെപ്പയെക്കുറിച്ച് ജിസ് ജോയ് പറയുന്നത്.

താനൊരു സമാധാനപ്രിയനാണെന്നാണ് ജിസ് ജോയിയും പറയുന്നത്. സ്പിരിച്വലായി വളര്‍ന്നു വന്ന വ്യക്തിയാണെന്നും അദ്ദേഹം പറയുന്നു. പക്ഷേ, മുന്‍ സിനിമകള്‍ ഫീല്‍ ഗുഡ് വിഭാഗത്തില്‍ പുറത്തുവന്നതു തികച്ചും ആകസ്മികമാണ്. എന്നാല്‍ ഇനി വരാനിരിക്കുന്ന സിനിമകള്‍ കണ്ടു മലയാളികള്‍ തന്നെക്ക്ുറിച്ചുള്ള പഴയ അഭിപ്രായം മാറ്റിപ്പറയുമെന്നും ജിസ് ജോയ് പറയുന്നു. ഇന്നലെ വരെയാണ് ജിസ് ജോയിയുടെ പുതിയ സിനിമ. പെപ്പെയ്‌ക്കൊപ്പം ആസിഫ് അലി, നിമിഷ സജയന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട് ചിത്രത്തില്‍. അടുത്ത മാസമായിരിക്കും സിനിമയുടെ റിലീസെന്നും തീയേറ്റര്‍ റിലീസാണോ അതോ ഒടിടി റിലീസാണോ എന്്‌ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ജിസ് ജോയ് പറയുന്നു.

ടിനു പാപ്പച്ചന്‍ ഒരുക്കിയ അജഗജാന്തരം ആണ് ആന്റണി വര്‍ഗീസിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. സൂപ്പര്‍ ശരണ്യയില്‍ അതിഥി വേഷത്തിലും പെപ്പെ എത്തിയിരുന്നു. ലൈല, ആരവം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്നിവയാണ് ആന്റണിയുടെ പുതിയ സിനിമകള്‍.

Read more about: antony varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X