സിഐടി മൂസ രണ്ടാം ഭാ​ഗം ഉണ്ട്; ആ പേരിനു പിന്നിലെ കഥ ഇതാണ്; ദിലീപാണ് അതിനു കാരണം: ജോണി ആന്റണി

അടൂർ ​ഗോപാല കൃഷ്ണനെ പോലും ചിരിപ്പിച്ച സിനിമ എതാണെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുളളു. അതാണ് സിഐടി മൂസ. ഇന്നും കുട്ടികൾക്കും മുതിർന്നവരും ഒരു പോലെ കണ്ട് ആസ്വദിക്കുന്ന മറ്റൊരു ചിത്രമില്ല. ഒരു കാർട്ടൂൺ കാണുന്ന അതേ എന്റർടെയ്ൻമെന്റ് തന്നെയാണ് ഈ ചിത്രവും പ്രേക്ഷകർക്ക് നൽകുന്നത്.

ചിത്രത്തിന്റെ പേര് തന്നെയാണ് വലിയ ആകർഷണം. സിഐടി മൂസ എന്ന ഈ പേര് ഉണ്ടായ കഥ സംവിധാകൻ ജോണി ആന്റണി തന്നെ പറയുന്നു. "സിഐടി മൂസ എന്ന പേര് ഉണ്ടായ വലിയൊരു കഥയാണ്. അതായത് പണ്ടു മുതലേ ദിലീപും ജോണി ആൻ്റണിയും സംസാരിക്കുമ്പോൾ ഈ ഒരു കഥാപാത്രത്തെ കുറിച്ച് പറയാറുണ്ട്. സിഐടി മൂസ എന്ന വീരസാഹസികനായ കുറ്റാന്വഷകൻ ഉണ്ടായിരുന്നു. അതിനാൽ ആ പേര് സിനിമയിൽ എവിടെയെങ്കിലും ഉൾപ്പെടുത്തണമെന്ന് ഇരുവർക്കും ആ​ഗ്രഹം ഉണ്ടായിരുന്നു."

Johny Antony

"അങ്ങനെ ഈ കഥ പറഞ്ഞപ്പോൾ ദീലീപാണ് പറഞ്ഞത് സിഐടി മൂസ എന്ന പേര് കൊടുക്കാമെന്ന്. ഈ സിനിമ ഉദയ കൃഷ്ണ സിബി കെ തോമസ് ആണ് ചിത്രം നിർമ്മിച്ചത്. അതിന് മൂലം കുഴിയിൽ സഹദേവൻ എന്ന പൂർണ രൂപവും ഉണ്ടായി. ഇതിനൊരു രണ്ടാം ഭാ​ഗം ഉണ്ടാവണം എന്ന ആ​ഗ്രഹമുണ്ട്. എന്നാൽ ആദ്യ ഭാ​ഗത്തിന്റെ കഥ എഴുതിയ ഉദയ കൃഷ്ണയും സിബി കെ തോമസും ഇപ്പോൾ രണ്ടായിട്ടാണ് എഴുതുന്നത്. പിന്നെ താൻ ഇപ്പോൾ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിനാൽ സംവിധാനത്തിലേക്ക് പെട്ടെന്നൊരു ചുവട് മാറ്റം പ്രയാസമാണെന്ന്" ഫ്ലവേഴ്സ് ഒരു കോടിയിൽ വെച്ച് ജോണി പറഞ്ഞു.

കുട്ടിക്കാലത്ത് കോടീശ്വരൻ ആവാൻ വേണ്ടി കള്ളക്കടത്ത് നടത്താൻ നാടു വിട്ടിരുന്നു എന്നൊരു കഥയുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ ജോണി ആന്റണിയും രണ്ടു സുഹൃത്തുക്കളും ഒരുമിച്ചായിരുന്നു. ടീച്ചർ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ചെറുതായി അടിച്ചു. അതിന്റെ പേരിൽ മൂവരും നാടു വിടാൻ തീരുമാനിച്ചു. കൈയിൽ കുറച്ച് പണവും പിന്നെ വീട്ടിലുള്ള കാൽകുലേറ്ററും വാച്ചും എടുത്താണ് യാത്ര തിരിച്ചത്. പാലക്കാട് വഴിയാണ് പോവുന്നത്. പാലക്കാട് ചെന്നു ഒരു സിനിമ കണ്ടു. പിന്നെ പൈസ തീർന്നു.

Johny Antony

"അപ്പോൾ പോലീസ് വന്ന് മൂവരേയും വിരട്ടി. ഒന്നാമത് കൈയിൽ പുസ്തകങ്ങൾ ഉണ്ട്. അവർക്ക് കാര്യം മനസിലായതോടെ ചൂരൽ കൊണ്ട് അടിക്കാൻ തുടങ്ങി. അവസാനം സഹികെട്ട് താൻ തന്നെ സത്യം മുഴുവൻ പറഞ്ഞെന്ന് ജോണി ആന്റണി ഓർത്തെടുത്തു. വേ​ഗം തന്നെ വീട്ടിലേക്ക് പോവാം എന്നൊക്കെ പറഞ്ഞു അവിടുന്ന് രക്ഷപ്പെട്ടു. അവസാനം ഏതെങ്കിലും പള്ളിയിൽ പോയി അഭയം പ്രാപിക്കാം എന്നോർത്തു. എന്നാൽ അവിടെ പള്ളികൾ അത്രക്കും ഇല്ല. അങ്ങനെ കറങ്ങി തിരിഞ്ഞ് ഒരാളുടെ കൈയിൽ എത്തി."

"അയാളോട് കാൽക്കുലേറ്റർ വിറ്റ് 250 രൂപ വാങ്ങി മൂവരും ഒരു കടയിൽ കയറി ഭക്ഷണവും കഴിച്ച് നേരെ വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ കുടുംബം മുഴുവൻ തന്നെ കാത്തു നിൽക്കുകയായിരുന്നു. പത്രത്തിൽ കൊടുക്കണോ എന്ന സംശയത്തിൽ." ജോണി ആന്റണി പറഞ്ഞു. ഒരു സിനിമാ കഥ പോലെ രസകരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ. വിശേഷം എന്ന ചിത്രമാണ് ജോണി ആന്റണിയുടെ അവസാനം റിലീസ് ചെയ്തത്.

More from Filmibeat

Read more about: johny antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X