നിറം സിനിമയ്ക്ക് ആദ്യ ദിവസങ്ങളിൽ തിയേറ്ററിൽ വലിയ കൂവലായിരുന്നു, അതിന് കാരണമിതായിരുന്നു; കമൽ പറയുന്നു

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് നിറം. കുഞ്ചാക്കോ ബോബനും ശാലിനിയും നായകനും നായികയുമായെത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. കമലാണ് ചിത്രം സംവിധാനം ചെയ്തത്. 1999 ൽ പുറത്തിറങ്ങിയ ചിത്രം 150 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുകയും തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് എല്ലാം മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

മലയാള സിനിമയിലെ ചില പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ക്യാമ്പസ് ചിത്രമായിരുന്നു നിറം. ആൺ - പെൺ സൗഹൃദങ്ങളെ കുറിച്ചുള്ളതായിരുന്നു സിനിമ. ചിത്രം 150 ദിവസം തിയേറ്ററുകളിൽ ഓടിയെങ്കിലും ആദ്യ ദിനങ്ങളിൽ വലിയ കൂവലാണ് കിട്ടിയതെന്ന് പറയുകയാണ് സംവിധായകൻ കമൽ. മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് വലിയ പ്രശ്നമായിരുന്നു

ആദ്യ ദിവസങ്ങളിൽ സിനിമയുടെ കഥയൊന്നും ചിലർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും പെൺകുട്ടിയെ എടാ എന്ന് വിളിക്കുന്നതൊക്കെ അന്ന് വലിയ പ്രശ്നമായിരുന്നു എന്നും അദ്ദേഹം ഓർക്കുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ സിനിമ ജനങ്ങൾ ഏറ്റെടുത്തെന്നും സൂപ്പർ ഹിറ്റായി മാറിയെന്നും കമൽ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

എന്റെ കാലത്തൊന്നും ആൺ-പെൺ സൗഹൃദങ്ങൾ ഇല്ല

'ഞാൻ നിറം സിനിമ ചെയ്യുന്നത് രണ്ടായിരത്തിലാണ്. അന്നത്തെ കാലത്തെ ഒരു ന്യുജെൻ സിനിമ എന്നൊക്കെ പറയാൻ കഴിയുന്ന സിനിമയായിരുന്നു നിറം. അന്ന് സിനിമയിലേക്ക് അങ്ങനെയൊരു വിഷയം തിരഞ്ഞെടുക്കാൻ ചില കാരണങ്ങളുണ്ടായിരുന്നു,'

'ആ സിനിമ എടുക്കുന്ന സമയത്ത് എന്റെ മകൻ സ്കൂളിൽ പഠിക്കുകയായിരുന്നു. ഞാൻ അവനോടും അവന്റെ സുഹൃത്തുക്കളോടും കസിൻസ് പിള്ളേരോടുമൊക്കെ സംസാരിക്കാറുണ്ടായിരുന്നു. എന്റെ കാലത്തൊന്നും ആൺ-പെൺ സൗഹൃദങ്ങൾ ഇല്ലല്ലോ,'

ഹൃദയം തുറന്നുള്ള സൗഹൃദം

'എന്തിന് പറയണം നമ്മുടെ കസിൻസ് ആയിട്ട് പോലും അധികമൊന്നും നന്നായി സംസാരിക്കാൻ ആന്ന് കഴിയില്ലായിരുന്നു. ഹൃദയം തുറന്നുള്ള സൗഹൃദം എന്നൊക്കെ പറയില്ലേ അതൊന്നും കസിൻസ് പെൺകുട്ടികളോട് പോലും അക്കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ എന്റെ മക്കളുടെയൊക്കെ കാലത്ത് ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ നല്ല സൗഹൃദമൊക്കെ എനിക്ക് കാണാൻ സാധിച്ചിരുന്നു,'

'ഞാൻ അവരോട് ചോദിച്ചിട്ടുണ്ട് നിങ്ങൾക്ക് എങ്ങനെയാണ് ഇത്ര സൗഹൃദത്തോടെ നിൽക്കാൻ കഴിയുന്നതെന്ന്. അവൾ എന്റെ ഫ്രണ്ടല്ലേ എന്ന ഒറ്റ മറുപടി മാത്രമാണ് അവർ അന്ന് പറഞ്ഞത്. സുഹൃത്ത് എന്ന വാക്കിന്റെ ഒരു അർത്ഥമുണ്ടല്ലോ, ആൺകുട്ടികളായാലും പെൺകുട്ടികളായാലും പരസ്പരം എടാ എന്ന് വിളിക്കുന്നു. ഇതൊക്കെയാണ് പെട്ടെന്ന് നിറം പോലെയൊരു സിനിമ ചെയ്യാൻ എന്നെ പ്രരിപ്പിച്ചത്,' കമൽ പറഞ്ഞു.

 അവരാണ് ആദ്യത്തെ ദിവസം നിറം കാണാൻ വന്നത്

'അങ്ങനെ തലമുറ മാറുന്നു എന്ന് എനിക്ക് തോന്നി. ആ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് തിയേറ്റർ മാത്രമല്ലേയുള്ളു മറ്റ് പ്ലാറ്റ്ഫോമുകൾ ഒന്നുമില്ലല്ലോ. തിയേറ്ററിൽ വരുന്ന അമ്പത് ശതമാനം ആളുകളും ഈ പുതിയ തലമുറയുടെ ചിന്തകളിലേക്ക് എത്താത്തവരായിരുന്നു. അവരാണ് ആദ്യത്തെ ദിവസം നിറം കാണാൻ വന്നത്,'

തിയേറ്ററിൽ വലിയ കൂവലായിരുന്നു

'അവർക്ക് ഒട്ടും തന്നെ ആ സിനിമ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ച് പെൺകുട്ടിയെ എടാ എന്നൊക്കെ വിളിക്കുന്നത് അംഗീകരിക്കാൻ പോലും കഴിയില്ലായിരുന്നു. എന്താണ് ഇതെന്ന് ആണ് ചോദിച്ചത്. നിറം റിലീസ് ചെയ്ത ദിവസങ്ങളിൽ തിയേറ്ററിൽ വലിയ കൂവലായിരുന്നു,'

'ശരിക്കും നല്ല കൂവലായിരുന്നു തിയേറ്ററിൽ, അപ്പോൾ ഞങ്ങൾ എല്ലാം വിചാരിച്ചത് പടം പൊട്ടിപോയി എന്നാണ്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ സിനിമയെ ആളുകൾക്ക് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞിരുന്നു. അങ്ങനെയാണ് പടം കയറി വരികയും വലിയ ഹിറ്റാവുകയും ചെയ്‌തത്,' കമൽ പറഞ്ഞു.

Read more about: kamal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X