twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പൊളിറ്റിക്കൽ കറക്റ്റനസ് നോക്കണം; ഇന്നാണെങ്കിൽ ആ രണ്ടു സൂപ്പർ ഹിറ്റ് ഗാനങ്ങളും ഞാൻ ചെയ്യില്ല': കമൽ

    |

    മലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കമൽ. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. സൂപ്പർ താരങ്ങളെ മുതൽ യുവതാരങ്ങളെ വരെ പ്രധാന കഥാപാത്രങ്ങളാക്കി അദ്ദേഹം വമ്പൻ ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട്.

    കമൽ സിനിമകൾ പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവയാണ് അതിലെ ഗാനങ്ങളും. പ്രഗൽഭരായ സംഗീത സംവിധായകരും, ഗായകരുമെല്ലാം കമൽ ചിത്രങ്ങളിലൂടെ അവാർഡുകൾ വാരികൂട്ടിയിട്ടുണ്ട്. കമലിനൊപ്പം ചേർന്ന് ഹിറ്റ് ഒരുക്കിയ സംഗീത സംവിധായകരിൽ ഒരാളാണ് മോഹൻ സിത്താര. നമ്മൾ, സ്വപ്‌നക്കൂട് തുടങ്ങിയ സിനിമകളിലെ ഗാനങ്ങളൊക്കെ ഒരുക്കിയത് അദ്ദേഹമാണ്.

    kamal

    Also Read: രാവിലെ ചിക്കന്‍ കഴിച്ചിട്ട് വാ കഴുകിയിട്ടില്ല! പൃഥ്വിരാജ് ശരിക്കും മുഖത്ത് തുപ്പി; തുറന്ന് പറഞ്ഞ് ചന്ദ്രAlso Read: രാവിലെ ചിക്കന്‍ കഴിച്ചിട്ട് വാ കഴുകിയിട്ടില്ല! പൃഥ്വിരാജ് ശരിക്കും മുഖത്ത് തുപ്പി; തുറന്ന് പറഞ്ഞ് ചന്ദ്ര

    ഒരുകാലത്ത് വമ്പൻ ഹിറ്റായിരുന്ന ഈ സിനിമകളിലെ രണ്ടു ഗാനങ്ങൾ പിൽക്കാലത്ത് മോശം വരികളുടെ പേരിൽ പഴികേട്ടിട്ടുണ്ട്. ഇപ്പോഴിതാ, ആ പാട്ടുകൾ ഇക്കാലത്ത് ആയിരുന്നെങ്കിൽ താൻ എടുക്കില്ലായിരുന്നു എന്ന് പറയുകയാണ് കമൽ. വിശദമായി വായിക്കാം.

    'നമ്മൾ, രാപകൽ, സ്വപ്നക്കൂട്, കറുത്ത പക്ഷികളൊക്കെ മോഹൻ സിത്താരയുമായി ചേർന്ന് ഒരുക്കിയത്. അദ്ദേഹം സിനിമ സംഗീത രംഗത്തേക്ക് വന്നത് മുതൽ എനിക്ക് പരിചയമുണ്ട്. പക്ഷെ ഒരു പാട്ട് ചെയ്യിക്കാൻ പറ്റുന്ന സന്ദർഭങ്ങൾ ഉണ്ടായിരുന്നില്ല. വളരെ വൈകിയാണ് ഞാൻ അദ്ദേഹവുമായി സിനിമ ചെയ്യുന്നത്. ആദ്യം നമ്മളിലാണ് ഞാനും മോഹൻ സിത്താരയും ഒന്നിക്കുന്നത്. കൈതപ്രം ആയിരുന്നു അതിലെ ഗാനങ്ങൾ എഴുതിയത്,'

    'തൃശൂർ ആയിരുന്നു ആ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനും കമ്പോസിങ്ങും റെക്കോർഡിങ്ങുമെല്ലാം നടന്നത്. തൃശ്ശൂരിലെ ചേതന റെക്കോർഡിങ് തിയേറ്ററിൽ ആയിരുന്നു അതിലെ പാട്ടുകൾ എല്ലാം റെക്കോർഡ് ചെയ്തത്. ഡേവിഡ് കാച്ചപ്പിള്ളി ആയിരുന്നു സിനിമ നിർമ്മിച്ചത്. ആദ്യമായി സുഖമാണീ നിലാവ് എന്ന ഗാനമാണ് ചെയ്തത്,'

    'ആ കാലഘട്ടത്തിലെ ന്യൂ ജെൻ സോങ് ആയിരുന്നു അതെന്ന് വേണമെങ്കിൽ പറയാം. വളരെ അഡ്വാൻസ്ഡ് ആയ മോഡേൺ ആയിട്ടുള്ള സോങ് ആയിരുന്നു അത്. നല്ല മെലഡിയും ആയിരുന്നു. വളരെ സിംപിളായ വരികളാണ് പാട്ടിന്റേത്. ഇത് ആരെ കൊണ്ട് പഠിക്കണം എന്ന ആലോചന വന്നപ്പോൾ സ്വാഭാവികമായിട്ടും യേശുദാസിന്റെ പോലുള്ള ശബ്ദം വേണ്ടന്ന് തീരുമാനിച്ചിരുന്നു,

    'കോളേജ് പിള്ളേരുടെ കഥയാണ് ദാസേട്ടനെ പോലെ സീനിയർ ഒരാൾ വേണ്ട. ടീനേജ് ശബ്ദം തന്നെ നോക്കാമെന്ന് പറഞ്ഞപ്പോഴാണ് മോഹൻ സിത്താര വിധു പ്രതാപിനെയും ജ്യോത്സ്‌നയെയും സജസ്റ്റ് ചെയ്യുന്നത്. വിധു മുൻപ് നിറത്തിലെ ശുക്രിയ എന്ന പാട്ടിന് ട്രാക്ക് പാടാൻ വന്നിട്ടുള്ള പരിചയം എനിക്കുണ്ടായിരുന്നു,'

    kamal mohan sithara

    Also Read: മൂന്ന് വര്‍ഷം രഹസ്യമാക്കി വച്ചു, മാളവികയെ നോക്കിയാലോന്ന് ചോദിച്ചത് ചേച്ചി; പ്രണയകഥ പറഞ്ഞ് താരംAlso Read: മൂന്ന് വര്‍ഷം രഹസ്യമാക്കി വച്ചു, മാളവികയെ നോക്കിയാലോന്ന് ചോദിച്ചത് ചേച്ചി; പ്രണയകഥ പറഞ്ഞ് താരം

    'വധുവിന്റെയും ജ്യോത്സനയുടെയും ആദ്യത്തെ പാട്ടായിരുന്നു അത്. ഭയങ്കര ഹിറ്റായി മാറി. അങ്ങനെ തന്നെയാണ് രാക്ഷസി എന്ന പാട്ടും. രണ്ടും രണ്ടു തലത്തിൽ നിൽക്കുന്ന പാട്ടായിരുന്നു. അഫസലും ഫ്രാങ്കോയുമാണ് അത് പാടിയത്. യാങ്‌സ്റ്റേഴ്സിന്റെ ഒരു ആഘോഷമായിരുന്നു ആ പാട്ട്. ഇന്നാണ് ആ പാട്ട് ഇറങ്ങിയതെങ്കിൽ അതിലെ പൊളിറ്റിക്കൽ കറക്റ്റനസ് ചോദ്യം ചെയ്യപ്പെട്ടേനെ,'

    'ഞാൻ ഇപ്പോഴും പറയാറുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് പറയാവുന്നതാണ് അത്. അന്നത്തെ കാലത്ത് അതൊരു ഫൺ ആയിട്ട് തന്നെയേ എടുത്തിട്ടുള്ളു. പക്ഷെ അത് ചെയ്യാൻ പാടില്ലാത്ത ആണ്. ഇന്നാണെങ്കിൽ ഞാൻ അത് ചെയ്യില്ല. പൊളിറ്റിക്കൽ കറക്റ്റനസ് നോക്കി തന്നെ ഞാൻ അത് ചെയ്യില്ല. അതിൽ ദാസേട്ടൻ പാടിയ എന്നമ്മേ എന്നൊരു പാട്ടും കാത്ത് കാത്തൊരു മഴയത്ത് എന്നൊരു പാട്ടുമുണ്ട്. അതെല്ലാം ഹിറ്റായതാണ്,'

    'അടുത്ത പടം വന്നപ്പോഴും മോഹൻ സിത്താര, കൈതപ്രം എന്ന ടീമിലേക്ക് പോയി. സ്വപ്നക്കൂട് ആയിരുന്നു. അതിലെ കറുപ്പിനഴക് എന്ന പാട്ട് ഭയങ്കര ഹിറ്റായിരുന്നു. അത് ഞങ്ങൾ വിദേശത്ത് വെച്ച് ഷൂട്ട് ചെയ്തത് ആണ്. അതുപോലെ ഇഷ്ടമല്ലടാ എന്ന അതിലെ ഗാനം വളരെ മോശമാണെന്ന് നമ്മുക്ക് വേണമെങ്കിൽ പറയാം. അന്നും ഇങ്ങനെ ഒരു പാട്ട് വേണോ എന്ന് ചിന്തിച്ചു. പിന്നെ ആ പടത്തിന്റെ സിറ്റുവേഷനുമായി കറക്റ്റ് ആയത് കൊണ്ട് അങ്ങനെ ചേർത്തതാണ്,'

    'എല്ലാ സിനിമയിലും കവിത പോലത്തെ പാട്ട് പറ്റില്ലല്ലോ. കഥയ്ക്കും സന്ദർഭത്തിനും അനുസരിച്ച് വേണ്ടേ പാട്ട് അങ്ങനെയാണ് അതൊക്കെ ചെയ്യുന്നത്. രണ്ടു സിനിമയിലെയും ഗാനങ്ങൾ ഹിറ്റായിരുന്നു,' കമൽ പറഞ്ഞു.

    Read more about: kamal
    English summary
    Director Kamal Opens Up About Political Correctness In Songs From His Hit Movies Nammal And Swapnakoodu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X