For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ ഇമേജ് തകരും! മമ്മൂട്ടിയുടേയും ആനിയുടേയും ഇന്റിമേറ്റ് രംഗം ഒഴിവാക്കിയതിനെ പറ്റി കമല്‍

  |

  മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ സംവിധായകരില്‍ ഒരാളാണ് കമല്‍. കാലത്തിനനുസരിച്ച് തന്റെ സിനിമയിലും മാറ്റങ്ങള്‍ വരുത്തുന്ന, പല ഴോണറുകളില്‍ സിനിമയൊരുക്കിയിട്ടുള്ള സംവിധായകന്‍ ആണ് കമല്‍. മലയാള സിനിമയിലെ മുന്‍നിര നായകന്മാര്‍ക്കെല്ലാം ഒപ്പം കമല്‍ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് കമല്‍.

  ദ ക്യുവിന് ന്ല്‍കിയ അഭിമുഖത്തിലാണ് കമല്‍ മനസ് തുറന്നത്. തന്റെ മുന്‍ സിനിമകളില്‍ ചില ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറാകേണ്ടി വന്നിട്ടുണ്ടെന്നാണ് കമല്‍ പറയുന്നത്. മമ്മൂട്ടിയും ശോഭനയും ആനിയും പ്രധാന വേഷങ്ങളിലെത്തിയ മഴയെത്തും മുമ്പേ എന്ന സിനിമയിലെ ഇന്റിമേറ്റ് രംഗം തനിക്ക് കട്ട് ചെയ്യേണ്ടിവന്നുവെന്നാണ് കമല്‍ പറയുന്നത്. മമ്മൂട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കരുതിയായിരുന്നു ആ രംഗം ഒഴിവാക്കിയതെന്നാണ് കമല്‍ പറയുന്നത്. കമലിന്റെ വാക്കുകളിലേക്ക്.

  തൊണ്ണൂറുകളില്‍ ചെയ്ത മഴയെത്തും മുന്‍പെയില്‍ ഇന്റിമസി സീനുകള്‍ ഒഴിവാക്കാനായി പല വിട്ടുവീഴ്ചയും നടത്തിയിട്ടുണ്ടെന്നാണ് കമല്‍ പറയുന്നത്. ചിത്രത്തില്‍ ആനിയുടെ കഥാപാത്രവും നന്ദന്‍ മാഷുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം നിര്‍മ്മാതാവായ മാധവന്‍ നായരുടെയും മറ്റ് പലരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. നായകനായ മമ്മൂട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമെന്നതും അധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തെ അപ്രകാരം ചിത്രീകരിക്കുന്നതുമായിരുന്നു പ്രശ്നമായി ചൂണ്ടികാണിക്കപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. ശ്രീനിവാസനും അങ്ങനെയൊരു രംഗം ചിത്രീകരിക്കുന്നതില്‍ എതിര്‍പ്പായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  എന്നാല്‍ ഒരിക്കല്‍ താന്‍ നിര്‍ബന്ധം പിടിച്ച് ഇന്റിമേറ്റ് രംഗം ചെയ്തിരുന്നുവെന്നും കമല്‍ വെളിപ്പെടുത്തുന്നുണ്ട്. 'അഴകിയ രാവണനില്‍ ബിജു മേനോന്റെയും ഭാനുപ്രിയയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധത്തിന്റെ റിസ്‌ക് താന്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞത് കൊണ്ടാണ്, സിനിമയില്‍ അങ്ങനെയൊരു രംഗം ഷൂട്ട് ചെയ്യാന്‍ സാധിച്ചതെന്നാണ് കമല്‍ പറയുന്നത്. മറ്റൊരാളുടെ കൂടെ ജീവിച്ച പെണ്ണിനെ ഏറ്റെടുക്കുന്നത് ശങ്കര്‍ദാസിന്റെ മഹത്വമായി ഉദ്‌ഘോഷിക്കുന്ന തരത്തിലാണ് സിനിമ ചിത്രീകരിക്കേണ്ടി വന്നത്. അങ്ങനെയുള്ള പല പ്രശ്നങ്ങളും ആ കാലഘട്ടത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അതേസമയം, നായികയുടെ പരിശുദ്ധി വിഷയമായത് കൊണ്ടാണ് 'മഴയെത്തും മുന്‍പെ' ഹിറ്റ് ആയതും, 'അഴകിയ രാവണന്‍' അത്ര ഹിറ്റ് ആവാതെ പോയതെന്നും അദ്ദേഹം പറയുന്നു.

  സമാനമായ രീതിയില്‍ മേഘമല്‍ഹാര്‍ എന്ന ചിത്രത്തിലും ബിജു മേനോനും സംയുക്ത വര്‍മയും തമ്മിലുള്ള ഇന്റിമേറ്റ് രംഗമുണ്ടായിരുന്നുവെന്നും എന്നാലതും ഒഴിവാക്കുകയായിരുന്നുവെന്നാണ് കമല്‍ പറയുന്നത്. 2019 ല്‍് പുറത്തിറങ്ങിയ പ്രണയ മീനുകളുടെ കടല്‍ ആണ് കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന സിനിമ. 1986 ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പൂവുകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കമലിന്റെ അരങ്ങേറ്റം. പിന്നീട് ഉണ്ണികളെ ഒരു കഥ പറയാം, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി, ഓര്‍ക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, തൂവല്‍സ്്പര്‍ശം, പ്രാദേശിക വാര്‍ത്തകള്‍, ശുഭയാത്ര, പൂക്കാലം വരവായി, വിഷ്ണു ലോകം, ഉള്ളടക്കം, ആയുഷ്‌കാലം, ഈ പുഴയും കടന്ന്, നിറം, മധുരനൊമ്പരക്കാറ്റ്, പെരുമഴക്കാലം, രാപ്പകല്‍, സെല്ലുലോയ്ഡ്, ആമി തുടങ്ങി നിരവധി ചിത്രങ്ങള്‍ കമല്‍ ഒരുക്കിയിട്ടുണ്ട്.

  Recommended Video

  മമ്മൂക്ക 100 കോടിയിലേക്ക്,ഭീഷ്മയിലെ ഇക്കയുടെ അഴിഞ്ഞാട്ടം കാണുന്നതിനു മുമ്പ് | Bheeshma Parvam Review

  സെല്ലുലോയ്ഡ്, കറുത്ത പക്ഷികള്‍, പെരുമഴക്കാലം എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരവും കമലിനെ തേടിയെത്തിയിരുന്നു. ഉള്ളടക്കത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാ ചലച്ചിത്ര പുരസ്‌കാരവും കമലിന് ലഭിച്ചു. പിന്നീട് മഴയെത്തും മുമ്പേ, മധുരനൊമ്പരക്കാറ്റ്് മേഘമല്‍ഹാര്‍, നമ്മള്‍, സെല്ലുലോയ്ഡ് തുടങ്ങിയ സിനിമകളിലൂടേയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനുമായിരുന്നു കമല്‍.

  Read more about: kamal mammootty
  English summary
  Director Kamal Reveals Why The Intimate Scene Between Mammooty And Annie Were Cu Off From Mazhayethum Munpe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X