ജീവിക്കുന്നത് രണ്ട് പേരുടെ കിഡ്‌നിയുമായി; വീട്ടില്‍ പോലും പറയാതെ ബൈപ്പാസ് സര്‍ജറി നടത്തി: കണ്ണന്‍ താമരക്കുളം

മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകന്‍ ആണ് കണ്ണന്‍ താമരക്കുളം. തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ്, ചാണക്യതന്ത്രം, പട്ടാഭിരാമന്‍, വിധി, വരാല്‍, വിരുന്ന് തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ആണ് കണ്ണന്‍ താമരക്കുളം. ടെലിവിഷന്‍ രംഗത്തും കണ്ണന്‍ താമരക്കുളം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയാണ് കണ്ണന്‍ താമരക്കുളം. തന്റെ രണ്ട് കിഡ്‌നിയും മാറ്റിവെക്കേണ്ടി വന്നതാണെന്നാണ് കണ്ണന്‍ താമരക്കുളം പറയുന്നത്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Kannan Thamarakkulam

''എനിക്ക് കിഡ്‌നി മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇപ്പോഴാണ് അടുത്ത സുഹൃത്തുക്കള്‍ പോലും അറിയുന്നത്. പതിനേഴ് വര്‍ഷം മുമ്പ് ഒരു തവണ കിഡ്‌നി മാറ്റിവച്ചിരുന്നു. അമ്മയുടെ കിഡ്‌നിയായിരുന്നു വച്ചിരുന്നത്. ശരീരത്തിന്റെ ഇമ്യൂണിറ്റി നഷ്ടമാകുന്നൊരു അസുഖമായിരുന്നു. അന്നാണ് ആദ്യം കണ്ടുപിടിച്ചത്. അമ്മയാണ് അന്ന് കിഡ്‌നി തന്നത്. അതിന് ശേഷമാണ് ഞാന്‍ സിനിമകള്‍ ഡയറക്ട് ചെയ്തു തുടങ്ങിയത്. സിനിമയില്‍ അസിസ്റ്റന്റായും സീരിയല്‍ ഡയറക്ട് ചെയ്തുമൊക്കെ തുടങ്ങിയ കാലത്തായിരുന്നു അസുഖം വന്നത്.'' കണ്ണന്‍ താമരക്കുളം പറയുന്നു.

പതിനേഴ് വര്‍ഷം നോര്‍മല്‍ ആയിരുന്നു. പിന്നെയാണ് കൊറോണ വരുന്നത്. മൂന്ന് തവണ കൊറോണ വന്നു. രണ്ട് തവണയും സര്‍വൈവ് ചെയ്തു. പക്ഷെ മൂന്നാം തവണ കൊറോണ വന്നപ്പോള്‍ കിഡ്‌നി റിജക്ട് ചെയ്തു. ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയായി. ചെന്നൈയില്‍ ഒരു സിനിമയുടെ ഡബ്ബിംഗിന് പോയതായിരുന്നു. അപ്പോള്‍ ആദ്യത്തെ തവണ വന്നത് പോലുള്ള പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങി. ആദ്യം കരുതിയത് ഫുഡിന്റെ പ്രശ്‌നമാണെന്നാണ്. അങ്ങനെയല്ലെന്ന് എനിക്ക് തന്നെ പിന്നെ മനസിലായെന്നാണ് അദ്ദേഹം പറയുന്നത്.

''വീണ്ടും കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്യണമെന്നായി. വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ എന്റെ അസുഖക്കാര്യം അറിയൂ. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്കതില്‍ താല്‍പര്യമില്ലായിരുന്നു. പക്ഷെ പലര്‍ക്കും ഒരു പ്രചോദനം ആകുമെന്ന് കുരതിയാണ് ഇപ്പോള്‍ പറയുന്നത്. ഡോണറെ കിട്ടിയ ശേഷമായിരുന്നു അടുത്ത ട്വിസ്റ്റ്. ഹാര്‍ട്ടിന് ചെറിയൊരു പ്രശ്‌നം. അത് വച്ചുകൊണ്ട് ട്രാന്‍സ്പ്ലാന്റ് ചെയ്യാനാകില്ല. അതിനാല്‍ ആദ്യം ബൈപ്പാസ് ചെയ്യണം. എന്നാലേ സര്‍ജറി ചെയ്യാന്‍ പറ്റുകയുള്ളൂ''.

ബൈപ്പാസിന്റെ കാര്യം വീട്ടില്‍ പറഞ്ഞിരുന്നില്ല. ഭാര്യയ്ക്ക് മാത്രമേ അറിയൂ. അച്ഛന് നേരത്തെ ഒരിക്കല്‍ ബൈപ്പാസ് ചെയ്തിരുന്നു. അവര്‍ അറിഞ്ഞാല്‍ പേടിക്കും. അതിനാല്‍ അവരോട് പറയണ്ട എന്ന് ഞാനും ഭാര്യയും തീരുമാനിച്ചു. ബുധനാഴ്ച ഡോക്ടറെ കണ്ടു, വെള്ളിയാഴ്ച ബൈപ്പാസ്. പക്ഷെ ബൈപ്പാസ് കഠിനമായിരുന്നു. കുറച്ച് നാള്‍ വേദന അനുഭവിച്ചു. ബൈപ്പാസ് കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞാണ് വീട്ടില്‍ പറയുന്നത്. ബൈപ്പാസ് കഴിഞ്ഞ് ആറ് മാസം തികയുന്ന അന്നു തന്നെ കിഡ്‌നി ട്രാന്‍സ്പ്ലാന്റും ചെയ്തു. കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്ത് ആറ് മാസം കഴിഞ്ഞാലേ ജോലി ചെയ്യാനാകൂ. ആറ് മാസം തികയുന്ന അന്ന് തന്നെ ഞാന്‍ ജോലി ചെയ്തു തുടങ്ങിയെന്നാണ് അദ്ദേഹം പറയുന്നത്.

Kannan Thamarakkulam
Photo Credit: Kannan Thamarakkulam Facebook Page

മനസിന്റെ ശക്തിയും ഇതിനെ മറി കടക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും ഉണ്ടെങ്കില്‍ പ്രതിസന്ധികളെ മറി കടക്കാനാകും. ആദ്യത്തെ തവണ ചെയ്തപ്പോഴും വിശ്രമിച്ച് ആറു മാസം തികയുന്ന അന്ന് മലയാറ്റൂര്‍ മല കയറി വിശുദ്ധ തോമാസ്ലീഹ എന്ന പരിപാടി ഷൂട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.

തന്റെ ചികിത്സ നടക്കുമ്പോള്‍ എല്ലാവിധ പിന്തുണയുമായി ജയറാം, രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ ഒന്നപ്പം ഉണ്ടായിരുന്നുവെന്നാണ് കണ്ണന്‍ പറയുന്നത്. മമ്മൂട്ടി സര്‍ജറിയ്ക്ക് മുമ്പ് തന്നെ വിളിച്ചിരുന്നുവെന്നും വീണ്ടും കണ്ടപ്പോള്‍ ആരോഗ്യ വിവരം തിരക്കിയിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

More from Filmibeat

Read more about: kannan thamarakkulam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X