twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവരാണ് എന്നോട് ആദ്യം സംവിധായകനാകാൻ പറയുന്നത്, അന്നുവരെ അതിനെ പറ്റി ചിന്തിച്ചിരുന്നില്ല, കാരണമിതാണ്!: ലാൽ ജോസ്

    |

    മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. വർഷങ്ങളോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവർത്തിച്ച ശേഷം 1998 ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനായി മാറുന്നത്.

    പിന്നീട് അങ്ങോട്ട് പ്രേക്ഷകന്റെ പൾസറിഞ്ഞ നിരവധി സിനിമകളാണ് ലാൽ ജോസ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും എല്ലാവർക്കും ആസ്വദിക്കാവുന്ന നിരവധി ചിത്രങ്ങൾ ലാൽ ജോസ് ഒരുക്കി. മീശമാധവൻ, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങിയവ അവയിൽ ചിലതാണ്. എന്നാൽ വളരെ വൈകിയാണ് ലാൽ ജോസ് സംവിധായക കുപ്പായം അണിഞ്ഞത്.

    lal jose

    Also Read: 'ചേട്ടൻ ടോക്സിക്കോ അ​ഗ്രസീവോ അല്ല, ചിലർ തെറ്റിദ്ധരിപ്പിച്ച് എന്നെ വേദനിപ്പിക്കാൻ നോക്കി'; ആരതി പൊടിAlso Read: 'ചേട്ടൻ ടോക്സിക്കോ അ​ഗ്രസീവോ അല്ല, ചിലർ തെറ്റിദ്ധരിപ്പിച്ച് എന്നെ വേദനിപ്പിക്കാൻ നോക്കി'; ആരതി പൊടി

    ഇപ്പോഴിതാ, താൻ സ്വതന്ത്ര സംവിധായകൻ ആയതിനെ കുറിച്ച് പറയുകയാണ് ലാൽ ജോസ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാൽ ജോസ് ആ കഥ പറഞ്ഞത്. ജയറാം. നാദിയ മൊയ്‌തു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ കെ ഹരിദാസ് സംവിധാനം ചെയ്ത വധു ഡോക്ടറാണ് എന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് ലാൽ ജോസിന് സംവിധായകനാകാനുള്ള ആദ്യ ഭാഗ്യം തെളിയുന്നത്.

    രഘുനാഥ് പാലേരി തിരക്കഥ നിർവഹിച്ച സിനിമ നിർമ്മിച്ചത് ഡോ ജെയിംസ് ബ്രൈറ്റും അലക്‌സാണ്ടർ മാത്യു പൂയപ്പള്ളിയുമായിരുന്നു. ശ്രീനിവാസനും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിനിടയിൽ നിർമ്മാതാക്കൾ തന്നോട് അടുത്ത സിനിമ സംവിധാനം ചെയ്യാമോ എന്ന് ചോദിക്കുകയായിരുന്നു എന്നാണ് ലാൽ ജോസ് പറഞ്ഞത്. അവസാനം സിനിമ സംഭവിക്കാൻ കാരണക്കാരനായത് ശ്രീനിവാസൻ ആണെന്നും ലാൽ ജോസ് പറഞ്ഞു. വിശദമായി വായിക്കാം.

    'ഷൂട്ടിനിടയിൽ ജെയിംസ് ബ്രൈറ്റും അലക്‌സാണ്ടർ മാത്യുവും പുഴപ്പുളി ഫിലിംസിന്റെ അടുത്ത സിനിമ പുതിയ ഒരു ഡയറക്ടറെ കൊണ്ട് ചെയ്യിക്കാൻ ആണ് ഉദ്ദേശിക്കുന്നതെന്ന് പറയുകയായിരുന്നു. ഞാൻ ആരാണെന്ന് ചോദിച്ചപ്പോൾ നീയാണെന്ന് പറഞ്ഞു. അതുവരെ ഞാൻ സ്വന്തമായി ഒരു സിനിമ ചെയ്യണം എന്ന് ആലോചിച്ചിട്ടില്ല,'

    'കാരണം എന്റെ കല്യാണം കഴിയുമ്പോൾ ഞാൻ അസോസിയേറ്റ് ഡയറക്ടറാണ്. അധികം പ്രതിഫലം ഒന്നുമില്ല. വർഷത്തിൽ ഒന്ന് രണ്ടു സിനിമ ചെയ്യുന്ന പ്രതിഫലമേ ഉള്ളു. അസോസിയേറ്റ് ആയപ്പോൾ ശമ്പളം അല്പം കൂടിയിട്ടുണ്ട്. മൂന്ന് നാല് സിനിമ ചെയ്യാൻ പറ്റിയാൽ എനിക്ക് സുഖകരമായി പോകാം എന്ന സ്ഥിതിയാണ്. ആളുകൾ വിളിക്കാൻ തുടങ്ങിയിട്ടുണ്ട്. അപ്പോൾ ഞാൻ പോയി സംവിധാനം ചെയ്ത് അത് തകർന്നു കഴിഞ്ഞാൽ അതുമില്ല ഇതുമില്ലെന്ന് ആയി പോകും,'

    'അത് റിസ്ക് ആണെന്ന് മനസിലാക്കി ഞാൻ ഇപ്പോൾ സിനിമ ചെയ്യുന്നില്ലെന്നു പറഞ്ഞു. നിങ്ങൾക്ക് പറ്റുമെന്ന് ഒക്കെ അവർ പറഞ്ഞു. അപ്പോൾ ഇവരെ ഒഴിവാക്കാനായി ഞാൻ പറഞ്ഞു. ഞാൻ ചെയ്യാം, പക്ഷെ തിരക്കഥ ശ്രീനിവാസനോ, ലോഹിതദാസോ ചെയ്യണമെന്ന്. അന്ന് തിരക്കുള്ള രണ്ടു എഴുത്തുകാരാണ് അവർ എനിക്ക് വേണ്ടി എഴുതിലെന്ന് വിശ്വാസമുണ്ടായിരുന്നു,'

    lal jose

    Also Read: മുകുന്ദനുണ്ണി ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു, ചിലര്‍ക്കൊക്കെ വിഷമമുണ്ടാകാം; തുറന്നു പറഞ്ഞ് വിനീത്‌Also Read: മുകുന്ദനുണ്ണി ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു, ചിലര്‍ക്കൊക്കെ വിഷമമുണ്ടാകാം; തുറന്നു പറഞ്ഞ് വിനീത്‌

    'പക്ഷെ നിർമ്മാതാക്കൾക്ക് ശ്രീനിവാസനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ശ്രീനിവാസനോട് ചോദിച്ചു. അടുത്ത സിനിമയ്ക്ക് തിരക്കഥ തരാമോ എന്ന് ചോദിച്ചപ്പോൾ സംവിധായകൻ ആരാണെന്ന് ചോദിച്ചു. ഞാൻ ആണെന്ന് പറഞ്ഞപ്പോൾ ശ്രീനിയേട്ടൻ ഞെട്ടി. ഒന്ന് ആലോചിച്ചിട്ട് അപ്പോൾ തന്നെ അദ്ദേഹം തരാമെന്ന് പറഞ്ഞു. ഒന്ന് രണ്ടു സിനിമകളിൽ പ്രവർത്തിച്ച പരിചയമേ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നുള്ളൂ,'

    'ഞാൻ ആ സമയത്ത് സംവിധായകൻ ആവാൻ കാരണമായത് ശ്രീനിയേട്ടന്റെ ഒരു വാചകമാണ്. എനിക്ക് പോലും ഒരു സംവിധായകൻ ആകാൻ പറ്റും എന്നുള്ള ആത്മവിശ്വാസം ഉണ്ടായത് അദ്ദേഹം പറഞ്ഞ വാചകത്തിലാണ്. എന്നെ പോലൊരാൾ സംവിധായകനാവാൻ പ്രാപ്തനാണ് എന്ന് വിശ്വസിക്കുന്നു എന്ന് അദ്ദേഹത്തെ പോലൊരാൾ പറയുന്നത് തന്നെ വലിയ കാര്യമാണ്. ഞാൻ സംവിധായകൻ ആവാൻ കാരണം അത് തന്നെയാണ്,' ലാൽ ജോസ് പറഞ്ഞു.

    Read more about: lal jose
    English summary
    Director Lal Jose Opens Up How He Become An Independent Director Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X