ഏതോ ചരക്കാണെന്ന് വിചാരിച്ചല്ലേ?, ചോദ്യത്തിൽ ഇവളാള് കൊള്ളാമല്ലോ എന്ന് തോന്നി; ആൻ അഗസ്റ്റിനെ കുറിച്ച് ലാൽ ജോസ്!

ദിവ്യാ ഉണ്ണിയും കാവ്യാ മാധവനും സംവൃത സുനിലുമടക്കം നിരവധി നായികമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. ഒരുപക്ഷെ ഏറ്റവും കൂടുതൽ പുതുമുഖ നായികമാരെ കൊണ്ടുവന്ന സംവിധായകനും ലാൽ ജോസ് ആയിരിക്കും. പലപ്പോഴും അവിചാരിതമായാണ് താൻ പുതുമുഖ നായികമാരിലേക്ക് എത്താറുള്ളതെന്നാണ് ലാൽ ജോസ് പറഞ്ഞിട്ടുള്ളത്. ഇതിന് പുറമെ നായികയെ കണ്ടെത്താൻ റിയാലിറ്റി ഷോ വരെ നടത്തിയിട്ടുണ്ട് ലാൽ ജോസ്.

അങ്ങനെ ലാൽ ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളായ ആൻ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. വളരെ ബോൾഡായ ഒരു പെൺകുട്ടിയെ ആണ് ആണ് ആൻ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ചിത്രത്തിൽ ആനിനെ നായികയായി കണ്ടെത്തിയ കഥ പങ്കുവയ്ക്കുകയാണ് ലാൽ ജോസ്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

lal jose

ആനിനെ ആദ്യമായി കണ്ടത് ഒരു രസകരമായ ഓർമയാണെന്ന് പറഞ്ഞാണ് ലാൽ ജോസ് തുടങ്ങിയത്. നേരത്തെ സിനിമയിലേക്ക് മറ്റൊരാളെ ആയിരുന്നു തീരുമാനിച്ചത് എന്നാൽ നേരത്തെ അഞ്ച് ലക്ഷം വാങ്ങിയിരുന്ന ആൾ ആ ചിത്രത്തിന് 25 ലക്ഷം ചോദിച്ചപ്പോൾ അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്ന് ലാൽ ജോസ് പറയുന്നു. അതിനിടെ സുഖമില്ലാതെ കിടക്കുന്ന അഗസ്റ്റിനെ കാണാൻ കോഴിക്കോടുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോയതായിരുന്നു അദ്ദേഹം.

വീട്ടിൽ ചെന്നു. വാതിൽ തുറന്നപ്പോൾ മുൻപിൽ ഷർട്ട് മാത്രം ധരിച്ചൊരു പെൺകുട്ടി. അച്ഛന്റെ ഷർട്ട് ആണെന്നു തോന്നുന്നു. ആരെയും കൂസാത്ത ശരീരഭാഷയും സംസാരവും. ലാലു അങ്കിളല്ലേ? എന്ന് ചോദ്യം. അതെ അഗസ്റ്റിന്റെ ചെറിയ മോളാണല്ലേ? എന്ന് ചോദിച്ചു. 'ഓഹ് അതുശരി ഇന്നലെ ഞാൻ ഫെയ്സ്ബുക്കിൽ റിക്വസ്റ്റ് അയച്ചപ്പോൾ അക്സപ്റ്റ് ചെയ്തത് ഏതോ ചരക്കാണെന്നു വിചാരിച്ചാണല്ലേ?'

ചോദ്യം കേട്ടപ്പോൾ ഇവളാള് കൊള്ളാമല്ലോ എന്നു മനസ്സിൽ കരുതി. ഒരു കൂസലുമില്ല. ഒരു മടിയുമില്ല. അവളിൽ ഒരു എൽസമ്മ ഉണ്ടെന്ന് എനിക്കു തോന്നിയെന്ന് ലാൽ ജോസ് പറയുന്നു. ഒരു കസേരയും വലിച്ചിട്ട് നമ്മുടെ മുന്നിൽ കാലിൻമേൽ കാലും കയറ്റിവച്ച് ഒരു ഇരിപ്പായിരുന്നു. കുറെ കഴിഞ്ഞപ്പോൾ നിനക്ക് അഭിനയിക്കാൻ ഇഷ്ടമാണോ എന്ന് ഞാൻ ചോദിച്ചു. വൈ നോട്ട് എന്നായിരുന്നു മറുപടിയെന്ന് ലാൽ ജോസ് ഓർക്കുന്നു.

ഇതു കേട്ട അഗസ്റ്റിൻ ചേട്ടൻ, 'നീ വെറുതെ അവൾക്ക് ഒരു അവസരം കൊടുക്കണ്ട. ജീവിതത്തിൽ ഇന്നുവരെ അവളൊരു സ്റ്റേജിൽ പോലും കയറിയിട്ടില്ല. നിനക്കു ബാധ്യതയാകും. അവസാനം നമ്മൾ തമ്മിലുള്ള സ്നേഹം ഇല്ലാതാകരുത്. കലാപരമായ ഒരു കഴിവുമില്ലാത്തവളാണ്' എന്ന് പറഞ്ഞു.

അച്ഛൻ അങ്ങനെ പലതും പറയും എന്നായിരുന്നു ആനിന്റെ മറുപടി. നിങ്ങൾക്ക് താല്പര്യമുണ്ടോ, സംവിധായകന്റെ കലയല്ലേ സിനിമ നിങ്ങൾക്ക് നായികയാക്കാൻ പറ്റും. അടുത്തയാഴ്ച വരാമെന്ന് പറഞ്ഞിറങ്ങി. അടുത്തയാഴ്ച ഫോട്ടോഗ്രാഫർക്കും അസോസിയേറ്റിനും ഒപ്പം പോയി. അവളെ എൽസമ്മയുടെ വേഷം ധരിപ്പിച്ചു. അപ്പോൾ ആനിനു പേടിയായി. അച്ഛൻ പറഞ്ഞ പോലെ നന്നായി ആലോചിച്ചിട്ടു മതി കേട്ടോ. എനിക്കു വലിയ പിടിയൊന്നുമില്ലെന്ന് പറഞ്ഞെന്നും ലാൽ ജോസ് പറയുന്നു.

lal jose ann augustine

സെറ്റിൽ വന്ന് ആദ്യ ഷോട്ട് എടുക്കാൻ നേരത്ത് ലാലു അങ്കിളേ, നിങ്ങൾക്കിത് എങ്ങനെ ചെയ്യാൻ തോന്നി? എന്നായിരുന്നു ചോദിച്ചത്. ആ ആള് പിന്നീട് നീനയിൽ അഭിനയിക്കാൻ വന്നപ്പോൾ 'അങ്കിളേ അതങ്ങനെയല്ല, ഇങ്ങനെ ചെയ്താലേ ശരിയാകൂ' എന്നൊക്കെ പറയാൻ തുടങ്ങിയെന്നും ലാൽ ജോസ് പറയുന്നു.

അതേസമയം, കുറച്ചായി സിനിമകളിൽ ഒന്നും അത്ര സജീവമല്ല ആൻ അഗസ്റ്റിൻ. കഴിഞ്ഞ വർഷം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നൊരു ചിത്രത്തിൽ ആൻ അഭിനയിച്ചിരുന്നു. അതിനു മുൻപ് 2017 ൽ സോളോയിലും 2015 ൽ നീനയിലുമാണ് ആൻ അഭിനയിച്ചത്.

More from Filmibeat

Read more about: ann augustine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X