twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്മരാജൻ സിനിമയിൽ മോഹൻലാലിനൊപ്പം ഒരേ ഫ്രേമിൽ! സിനിമ വന്നപ്പോൾ അബദ്ധം മനസിലായി; ലാൽ ജോസ് പറയുന്നു

    |

    മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയിട്ടാണ് ലാൽ ജോസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. വർഷങ്ങളോളം സംവിധാനത്തിൽ അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവർത്തിച്ച ശേമാണ് സ്വതന്ത്ര സംവിധായകനാകുന്നത്.

    പിന്നീട് അങ്ങോട്ട് പ്രേക്ഷകരുടെ പൾസറിഞ്ഞ നിരവധി സിനിമകളാണ് ലാൽ ജോസ് സമ്മാനിച്ചത്. സംവിധായകനായി വിലസുമ്പോൾ തന്നെ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ നടൻ എത്തിയിട്ടുണ്ട്. എന്നാൽ അതിനുമൊക്കെ ഏറെ നാൾ മുൻപ് താൻ ക്യാമറയ്ക്ക് മുന്നിൽ നിന്നിട്ടുണ്ടെന്ന് പറയുകയാണ് ലാൽ ജോസ് ഇപ്പോൾ. അതും പത്മരാജന്റെ ഫ്രേമിൽ.

    lal jose

    Also Read: ചെറുതായിട്ട് ഇപ്പോഴും വീട്ടു തടങ്കലിൽ ആണ്! അച്ഛനും അമ്മയും ഹണി റോസ് എന്ന് പേരിട്ടതിന് പിന്നിൽ; ഹണി പറഞ്ഞത്Also Read: ചെറുതായിട്ട് ഇപ്പോഴും വീട്ടു തടങ്കലിൽ ആണ്! അച്ഛനും അമ്മയും ഹണി റോസ് എന്ന് പേരിട്ടതിന് പിന്നിൽ; ഹണി പറഞ്ഞത്

    സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ലാൽ ജോസ് ഈ കഥ പറഞ്ഞത്. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി ആയിരിക്കെ തൂവാനത്തുമ്പികൾ സിനിമയുടെ ഷൂട്ടിങ് കാണാനും ഫോട്ടോ എടുക്കാനുമായി പോയതും അതിനിടയിൽ മോഹൻലാലിനൊപ്പം ഒരു ഷോട്ടിൽ അഭിനയിച്ചതിനെ കുറിച്ചുമാണ് ലാൽ ജോസ് പറഞ്ഞത്. എന്നാൽ ആ സീൻ സിനിമയിൽ ഉണ്ടായില്ല. ലാൽ ജോസിന്റെ വാക്കുകൾ വിശദമായി വായിക്കാം.

    'ഞാൻ കൗമുദിയിലെ ജോലിയും സ്റ്റുഡിയോ വർക്കും അവസാന വർഷ ഡിഗ്രി പഠനവുമൊക്കെയായി നടക്കുന്ന കാലമാണ്. ഒറ്റപ്പാലത്ത് ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. പത്മരാജൻ സംവിധാനം ചെയ്യുന്ന തൂവാന തുമ്പികൾ ആയിരുന്നു സിനിമ. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അതിന്റെ ക്ലൈമാക്സ് രംഗങ്ങളൊക്കെ ചിത്രീകരിച്ചത്.

    മോഹൻലാൽ, സുമലത, പാർവ്വതി, എം ജി സോമൻ തുടങ്ങിയവർ എല്ലാം ഉണ്ട്. എന്റെ വീടിന് മുന്നിലുള്ള ഗസ്റ്റ് ഹൗസിലാണ് പത്മരാജൻ സാറൊക്കെ താമസിച്ചിരുന്നത്. രാവിലെ പത്രമിടാൻ പോകുമ്പോൾ പത്മരാജൻ സാറിനെയും സുമലതയെയും ഒക്കെ കണ്ടിരുന്നു. ഇത് ഞാൻ സ്റ്റുഡിയോയിൽ ചെന്നു പറഞ്ഞു. ഞങ്ങളെ രണ്ടുപേരെ നടിമാരുടെ ഫോട്ടോ എടുക്കാൻ വിട്ടു. സ്റ്റുഡിയോയിൽ വെക്കാൻ.

    അങ്ങനെ ഞാനും കാസിം എന്നയാളും ഷൂട്ടിങ് നടക്കുന്ന റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ഒരു ക്യാമറ കാസിമിന്റെ കയ്യിലും ഒരു ക്യാമറ ബാഗ് എന്റെ തോളത്തുമുണ്ട്. കേരള കൗമുദി എന്ന് പറഞ്ഞ് ഷൂട്ട് നടക്കുന്നിടത്തേക്ക് കയറി. കാസിമിന് നടിമാരുടെ ഫോട്ടോ ആയിരുന്നു വേണ്ടത്. എനിക്ക് പത്മരാജൻ സാറിനോട് സംസാരിക്കുക എന്നതും.

    സാറിന്റെ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് അദ്ദേഹത്തോട് സംസാരിച്ചു. എന്റെ ഫോട്ടോയോ. നിങ്ങൾക്ക് വേണ്ടത് ആർട്ടിസ്റ്റുകളുടെ ആളെ അവർ അപ്പുറത്തുണ്ടെന്ന് സാർ ചിരിച്ചുകൊണ്ട് പറഞ്ഞു. സാറിന് അവരുടെ എടുക്കുന്നതിൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവരോട് ചോദിച്ചിട്ട് വിരോധമില്ലെങ്കിൽ എടുത്തോളാൻ പറഞ്ഞു.

    അങ്ങനെ അദ്ദേഹത്തോട് സംസാരിച്ച ആത്മനിർവൃതിയിൽ ആർട്ടിസ്റ്റുകളുടെ ഫോട്ടോ എടുക്കാൻ പോയി. എന്നാൽ കാസിമിന്റെ ഫോട്ടോ എടുപ്പ് സോമേട്ടൻ വിലക്കി. അദ്ദേഹം പോസ് ചെയ്ത് നിന്നിട്ട് അദ്ദേഹത്തെ കൂട്ടത്തെ നടിമാരുടെ മാത്രം എടുത്തതാണ് ചൊടിപ്പിച്ചത്. പിന്നീട് ഞങ്ങൾ അവിടെന്ന് മാറി നിന്നു. അപ്പോൾ ലാലേട്ടന്റെ ഒരു സീനാണ് ഷൂട്ട് ചെയ്യുന്നത്.

    lal jose

    Also Read: 'ഷൈൻ ചെറുവിരൽ കൊണ്ടുപോലും ദ്രോഹിക്കില്ല, കോക്പിറ്റിൽ കയറി ഫ്ലൈറ്റ് പറത്തേണ്ട ആവശ്യം അവനില്ല'; സോഹൻ സീനുലാൽAlso Read: 'ഷൈൻ ചെറുവിരൽ കൊണ്ടുപോലും ദ്രോഹിക്കില്ല, കോക്പിറ്റിൽ കയറി ഫ്ലൈറ്റ് പറത്തേണ്ട ആവശ്യം അവനില്ല'; സോഹൻ സീനുലാൽ

    അതിനിടയിൽ അസിസ്റ്റന്റ് ഡയറക്ടർ എന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ വന്നു. എന്നിട്ട് പറഞ്ഞു, ലാലേട്ടൻ ഇങ്ങോട്ട് നടന്നു വരുമ്പോൾ നിങ്ങൾക്ക് ഒന്ന് അങ്ങോട്ട് നടന്ന പോകാമോ! എനിക്ക് സന്തോഷമായി. ഷൂട്ടിംഗ് കാണാൻ വന്ന ഞാൻ അഭിനയിക്കാൻ പോവുകയാണ്. വേറെ ചിലരും ഉണ്ട്. ഞാൻ നടന്നു വന്നപ്പോൾ ഓപ്പോസിറ്റ് വന്ന ലാലേട്ടൻ ആരെയോ നോക്കുന്ന പോലെ എന്റെ തോളത്ത് കൈവെച്ചു നിന്നു.

    ഞാൻ അടിമുടി കോരിത്തരിച്ചു പോയി. വീട്ടിൽ വന്ന ഇൻലന്റ് വാങ്ങിച്ച് കൂട്ടുകാർക്കും ബന്ധുക്കൾക്കും സീനും എന്റെ ഷർട്ടിന്റെ കളറും വിവരിച്ച് കത്തയച്ചു. കാണണം എന്നൊക്കെ പറഞ്ഞു. അങ്ങനെ സിനിമ വന്നു. സിനിമ വന്നപ്പോഴാണ് എനിക്ക് മനസിലായത്, അതൊരു റിഹേഴ്സൽ ആയിരുന്നു.

    റിഹേഴ്സൽ കഴിഞ്ഞ് ഞാൻ പൊന്നു. ആ ഷോട്ടിൽ ട്രെയിൻ ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ എന്നെ അതിൽ കാണാൻ പറ്റിയില്ല. പക്ഷെ വർഷങ്ങൾക്ക് ശേഷം ഞാൻ സിനിമയിൽ എത്തി,' ലാൽ ജോസ് പറഞ്ഞു. അന്ന് തന്നെ സീൻ ചെയ്യാൻ വിളിച്ച ചെറുപ്പക്കാരൻ സംവിധായകൻ ബ്ലെസി ആയിരുന്നു എന്നും ലാൽ ജോസ് പറയുന്നുണ്ട്.

    Read more about: lal jose
    English summary
    Director Lal Jose Recalls Meeting Padmarajan And Mohanlal In Thoovanathumbikal Movie Set Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X