twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ അച്ഛനായി കാസ്റ്റ് ചെയ്തത് എന്നെ, വീട്ടുകാർ പോയി കുളമാക്കല്ലേന്ന് പറഞ്ഞു: ലാൽ ജോസ്

    |

    മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ്. സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട് അങ്ങോട്ട് രണ്ടാം ഭാവം, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് ലാൽ ജോസ് മലയാളത്തിന് നൽകിയത്.

    സംവിധായകൻ എന്നതിലുപരി ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ലാൽ ജോസ്. സ്വതന്ത്ര സംവിധായകൻ ആകുന്നതിന് മുൻപ് ധാരാളം സിനിമകളിൽ സഹസംവിധാകനായി ലാൽ ജോസ് പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടെ അഴകിയ രാവണൻ, ഉദ്യാനപാലകൻ തുടങ്ങിയ സിനിമകളിൽ തല കാണിച്ച അദ്ദേഹം അതിനു ശേഷം പത്തോളം ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ചില സിനിമകളിൽ സംവിധായകൻ ലാൽ ജോസ് ആയി തന്നെയാണ് അദ്ദേഹം എത്തിയത്.

    Also Read: അഭിനയിക്കാനെന്ന് പറഞ്ഞ് അച്ഛന്‍ കൊണ്ട് പോയത് അനിയത്തിയെ നോക്കാന്‍; പഴയ ഓര്‍മ്മ പങ്കുവെച്ച് ഷമ്മി തിലകന്‍Also Read: അഭിനയിക്കാനെന്ന് പറഞ്ഞ് അച്ഛന്‍ കൊണ്ട് പോയത് അനിയത്തിയെ നോക്കാന്‍; പഴയ ഓര്‍മ്മ പങ്കുവെച്ച് ഷമ്മി തിലകന്‍

    ഓം ശാന്തി ഓശാന, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിൽ

    ഓം ശാന്തി ഓശാന, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിൽ ചെറുതാണെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാൽ താൻ ഒരു മോശം അഭിനേതാവാണെന്ന് പറയുകയാണ് ലാൽ ജോസ് ഇപ്പോൾ. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് ലാൽ ജോസ് ഇക്കാര്യം പറഞ്ഞത്. ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ അച്ഛൻ കഥാപാത്രമായി ആദ്യം കാസ്റ്റ് ചെയ്തത് തന്നെയാണെന്നും തന്റെ അഭിനയത്തെ കുറിച്ച് തിരിച്ചറിവുള്ള താൻ ആ റോൾ നിഷേധിക്കുകയായിരുന്നു എന്നും ലാൽ ജോസ് പറഞ്ഞു. സിനിമകളിൽ അഭിനയിക്കുന്നത് സൗഹൃദങ്ങളുടെ പുറത്താണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

    Also Read: 'ഞാനില്ലാതെ നിങ്ങൾ സൂപ്പർ ഹിറ്റ് അടിക്കണ്ട'; ശോഭന ഹിറ്റ്ലറിലേക്ക് വന്നതിനെ കുറിച്ച് സിദ്ദിഖ്Also Read: 'ഞാനില്ലാതെ നിങ്ങൾ സൂപ്പർ ഹിറ്റ് അടിക്കണ്ട'; ശോഭന ഹിറ്റ്ലറിലേക്ക് വന്നതിനെ കുറിച്ച് സിദ്ദിഖ്

    അവർ എന്നോടുള്ള ഇഷ്ടം കൊണ്ട് തരുന്ന കഥാപാത്രങ്ങളാണ് അതൊക്കെ

    'അവർ എന്നോടുള്ള ഇഷ്ടം കൊണ്ട് തരുന്ന കഥാപാത്രങ്ങളാണ് അതൊക്കെ. എന്റെ സിനിമയിൽ ഞാൻ ഒരിക്കലും അഭിനയിച്ചിട്ടില്ലലോ എന്റെ സിനിമ ഞാൻ കുഴപ്പമാക്കില്ലല്ലോ! (ചിരിക്കുന്നു) ഞാൻ നല്ല നടനെയല്ല. എന്റെ രൂപത്തിനും ഇമേജിനും ഒക്കെ പറ്റുന്ന കഥാപാത്രങ്ങൾ വരുമ്പോഴാണ് എന്നെ കാസ്റ്റ് ചെയ്യുന്നത്.'

    'പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഓം ശാന്തി ഓശാനയിൽ എന്നെ ആദ്യമായി കാസ്റ്റ് ചെയ്യുന്നത് ഡോ മത്തായി എന്ന കഥാപാത്രമായിട്ടാണ്. ജൂഡ് എന്നെ ഒരുപാട് നിർബന്ധിച്ചു. എന്റെ വീട്ടുകാർ വരെ പറഞ്ഞു. ആ പയ്യന്റെ ആദ്യ സിനിമയാണ് പോയി കുളമാക്കല്ലേ എന്ന്. മക്കൾ പറഞ്ഞു. അച്ഛൻ ഒരു മോശം നടനാണ്. അയാളുടെ കരിയർ കാലയല്ലെന്ന്. അങ്ങനെ ഞാൻ ജൂഡിന്റെ അടുത്ത് കാര്യം പറഞ്ഞു. ചെറിയ റോൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചെയ്യാമെന്ന് പറഞ്ഞു.'

    Also Read: നമ്മൾ ഒരാളെ വിലയിരുത്തുന്നത് അവരുടെ കഥാപാത്രം വെച്ചിട്ടാണ്, വീട്ടിൽ നിന്ന് അടിവരെ കിട്ടിയെന്ന് നടി സീനത്ത്Also Read: നമ്മൾ ഒരാളെ വിലയിരുത്തുന്നത് അവരുടെ കഥാപാത്രം വെച്ചിട്ടാണ്, വീട്ടിൽ നിന്ന് അടിവരെ കിട്ടിയെന്ന് നടി സീനത്ത്

    അങ്ങനെ ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോഴാണ്

    'അങ്ങനെ ഒരു നിവൃത്തിയും ഇല്ലാതെ വന്നപ്പോഴാണ് രണ്ടു മൂന്ന് സീനുകൾ മാത്രമുള്ള ജേക്കബ് തരകൻ എന്ന പബ്ലിഷറുടെ റോൾ ഞാൻ ചെയ്യുന്നത്. ഞാൻ ആണ് രൺജി പണിക്കരുടെ പേര് ജൂഡിനോട് സജസ്റ്റ് ചെയ്യുന്നത്. രൺജി പണിക്കർ അഭിനയിക്കുന്ന ആളാണ്. അഭിനയിക്കാൻ ഇഷ്ടമുള്ള ആളാണ്. പിന്നെ നസ്രിയയുടെ അച്ഛനാണ് എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കുകയും ചെയ്യും.' ലാൽ ജോസ് പറഞ്ഞു.

    പൃഥ്വിരാജിന്റെ വളർച്ചയെ കുറിച്ചും ലാൽ ജോസ് സംസാരിക്കുന്നുണ്ട്. തന്റെ യാത്രയിൽ ഉടനീളം ഒരു വിദ്യാർത്ഥിയെ പോലെ എല്ലാ കാര്യങ്ങളും പഠിക്കുന്ന നടനായിരുന്നു പൃഥ്വിരാജ് എന്ന് ലാൽ ജോസ് പറഞ്ഞു. പത്തൊമ്പതാം വയസിൽ സിനിമയിൽ എത്തിയ അയാൾ ഒരു നല്ല വിദ്യാർത്ഥി ആയാണ് പോയത്. അതാണ് വളർച്ചയ്ക്ക് കാരണവും. ഇന്ന് ഒരു പാൻ ഇന്ത്യൻ താരമാകാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നും പൃഥ്വിരാജിനെ വച്ച് ക്ലാസ്സ്മേറ്റ്സ്, അയാളും ഞാനും തമ്മിൽ തുടങ്ങിയ ഹിറ്റുകൾ സംവിധാനം ചെയ്ത ലാൽ ജോസ് പറഞ്ഞു.

    Read more about: lal jose
    English summary
    Director Lal Jose reveals that he was initially cast to play Nazriya's father in Om Shanti Oshana movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X