For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൈൻ ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല; സെറ്റിൽ വളരെ പ്രൊഫഷണലാണ്: എം എ നിഷാദ്

  |

  സമീപകാലത്ത് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഷൈൻ ഇപ്പോൾ. മലയാളത്തിൽ ഷൈൻ ഇല്ലാത്ത സിനിമകൾ ഇന്നില്ല എന്ന് വേണമെങ്കിൽ പറയാം. ഏത് കഥാപാത്രങ്ങളും നടന്റെ കയ്യിൽ സുരക്ഷിതമാണ് എന്നതാണ് സംവിധായകരെ നടനിലേക്ക് അടുപ്പിക്കുന്നത്. ഓരോ സിനിമ കഴിയുമ്പോഴും അഭിനേതാവ് എന്ന നിലയിൽ തന്റെ ഗ്രാഫ് ഉയർത്താൻ ഷൈനിന് സാധിക്കുന്നുണ്ട്.

  ഈ വർഷം മാത്രം ഷൈൻ അഭിനയിച്ച പത്തോളം സിനിമകളാണ് പുറത്തിറങ്ങിയത്. ഇതിൽ തന്നെ ഭീഷ്മ പർവ്വം, തല്ലുമാല, കുമാരി എന്നീ ചിത്രങ്ങളിൽ ഒന്നിനൊന്ന് വ്യത്യസ്‍ത വേഷങ്ങളിൽ എത്തി ഷൈൻ കയ്യടി നേടിയിരുന്നു. നടൻ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ് ആണ് ഷൈനിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.

  Also Read: ഇങ്ങനെയാണെങ്കിൽ എന്റെ തടി വേ​ഗം കുറയും; ഭാര്യയുടെ കുക്കിം​ഗ് കണ്ട് അമ്പരന്ന് രവീന്ദർ

  അതേസമയം, കരിയറിൽ തിളങ്ങുമ്പോഴും നിരന്തരം വിവാദങ്ങളിൽ അകപ്പെടുന്ന നടൻ കൂടിയാണ് ഷൈൻ ടോം ചാക്കോ. നടന്റെ അഭിമുഖങ്ങളാണ് പലപ്പോഴും വിവാദങ്ങൾക്ക് കാരണമാകുന്നത്. അഭിമുഖങ്ങളിൽ നടന്റെ പെരുമാറ്റവും സംസാരവും വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കാറുണ്ട്.. ലഹരി ഉപയോഗിച്ച് നടൻ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു എന്നതൊക്കെയാണ് ഷൈന് നേരെ ഉയരുന്ന ആരോപണങ്ങൾ.

  അടുത്തിടെ സ്ത്രീ സംവിധായകരെക്കുറിച്ച് ഷൈൻ നടത്തിയ പ്രസ്‌താവന വലിയ വിവാദമായി മാറിയിരുന്നു. സിനിമയിലേക്ക് സ്ത്രീ സംവിധായകർ വന്നാൽ പ്രശ്നങ്ങൾ കൂടുകയേ ഉള്ളൂ എന്നാണ് വിചിത്രം സിനിമയുടെ പ്രൊമോഷൻ ചടങ്ങിനിടെ ഷൈൻ പറഞ്ഞത്. അതേസമയം, സിനിമ സെറ്റിൽ ഇങ്ങനെയൊരു വ്യക്തിയെ അല്ല ഷൈനെന്ന് പറയുകയാണ് നടനും സംവിധായകനും നിർമാതാവുമായ എം എ നിഷാദ്.

  ഇരുവരും ഒരുമിച്ച് എത്തുന്ന ഭാരത സർക്കസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സീ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ടോം ചാക്കോയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഷൈൻ നൂറ് ശതമാനം പ്രൊഫഷണൽ ആണെന്നും സെറ്റിൽ ഒരു സിഗരറ്റ് പോലും ധരിക്കുന്നത് കണ്ടിട്ടില്ല. അങ്ങനെ ഒരാൾ ലഹരിക്ക് അടിമയാണെന്ന ആരോപണം തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എം എ നിഷാദിന്റെ വാക്കുകൾ ഇങ്ങനെ.

  'ഞാൻ തമിഴിൽ ഉൾപ്പെടെ ഒമ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മൂന്ന് നാല് പടങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്. മധു സാർ മുതൽ ഫഹദ് ഫാസിൽ വരെയുള്ളവരോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഒരുപാട് താരങ്ങൾ എന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഒന്നോ രണ്ടോ താരങ്ങൾ മാത്രമേ എനിക്ക് തലവേദന ആയിട്ടുള്ളു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ സിനിമയിലൊക്കെ താരങ്ങൾ നല്ല രീതിയിലാണ് സഹകരിച്ചിട്ടുള്ളത്. അങ്ങനെ ഉള്ളവരെയെ ഞാൻ എടുക്കാറുമുള്ളു,'

  'ഷൈൻ ടോം ചാക്കോയും ഞാനും ഭാരത് സർക്കസ് എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചതാണ്. വളരെ പൊട്ടൻഷ്യൽ ഉള്ള നടനാണ്. മികച്ച അഭിനേതാവാണ്. അയാൾ നൂറ് ശതമാനം പ്രൊഫഷണലുമാണ്. ഞാൻ അതാണ് കാണുന്നത്. രാവിലെ ഒമ്പത് മണിക്ക് എത്താൻ പറഞ്ഞാൽ 8.55 ന് ആൾ അവിടെ എത്തും. സംവിധായകരോട് ചോദിച്ച് മനസിലാക്കി കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്തിയാണ് അദ്ദേഹം അഭിനയിക്കുക,'

  Also Read: 'ഇതിനുമുമ്പ് ശരീരം കാണുന്ന വസ്ത്രം ധരിച്ചിട്ടില്ല, സിനിമ കണ്ട് എന്നെ മോശമായി ധരിക്കുന്നവരോട് ഒന്നും പറയാനില്ല'

  'ഞാൻ അതാണ് നോക്കുന്നുള്ളു. എന്റൊപ്പം പ്രവർത്തിക്കുമ്പോൾ ഒന്നും ഷൈന് നേരെ ഉന്നയിക്കുന്നത് ആരോപണങ്ങൾ ഒന്നും ഞാൻ കണ്ടിട്ടില്ല. അദ്ദേഹം മയക്ക് മരുന്ന് പോയിട്ട് സിഗരറ്റ് വലിക്കുന്നത് പോലും കണ്ടിട്ടില്ല,'

  'മാധ്യമപ്രവർത്തകൾ ചോദിക്കുന്നതിന് അനുസരിച്ചുള്ള മറുപടികളാണ് അയാൾ നൽകുന്നത്. ഞങ്ങൾ ഒരുമിച്ച് അടുത്തിടെ ഒരു അഭിമുഖം കൊടുത്തപ്പോൾ വളരെ സെൻസിബിൾ ആയിട്ടാണ് അദ്ദേഹം സംസാരിച്ചത്. ഒരുപാട് ആരാധകരുള്ള നിരവധി പേർ ആരാധിക്കുന്നവർ എന്ന നിലയിൽ അവർക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. എന്റെ വ്യക്‌തിപരമായ കാഴ്ചപ്പാട് പറയുകയാണെങ്കിൽ അവർ കുറച്ചൂടെ നീതി പൂർവം സംസാരിക്കേണ്ടതുണ്ട്,' എം എ നിഷാദ് പറഞ്ഞു

  Read more about: shine tom chacko
  English summary
  Director MA Nishad Opens Up About Shine Tom Chacko Says He Is Really Professional In Movie Sets
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X