മമ്മൂട്ടി കാണിച്ച മാന്യത മോഹന്‍ലാല്‍ കാണിച്ചില്ല! കേള്‍ക്കാന്‍ പോലും കൂട്ടാക്കിയില്ലെന്ന് സംവിധായകന്‍
ഒരു സംവിധായകനെ സംബന്ധിച്ച് സിനിമ ഒരുക്കുന്നതോളം തന്നെ പാടുപെട്ട പണിയാണ് തങ്ങള്‍ ആഗ്രഹിക്കുന്ന താരത്തിന്റെ ഡേറ്റ് കിട്ടുക എന്നത്. പലപ്പോഴും അവരിലേക്ക് എത്തുക എന്നത് ത്‌ന്നെ വലിയ കടമ്പയായിരിക്കും. അനുഭവ സമ്പത്തുള്ള സീനിയര്‍ സംവിധായകര്‍ക്ക് കുറേക്കൂടി അത് സാധ്യമാകാറുണ്ട്. എന്നാല്‍ തുടക്കക്കാരെ സംബന്ധിച്ച് താരങ്ങളിലേക്ക് എത്തുക എന്നത് വലിയ വെല്ലുവിളിയാണ്. മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ള വലിയ താരങ്ങളാണെങ്കില്‍ പിന്നെ പറയണ്ട.
ഇപ്പോഴിതാ താന്‍ കഥ പറയാനായി മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സമീപിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ മോഹന്‍രാജ്. മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍. മമ്മൂട്ടി തന്നോട് മാന്യമായി ഇടപെട്ടപ്പോള്‍ മോഹന്‍ലാല്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നാണ് മോഹന്‍രാജ് പറയുന്നത്.

എന്നെ മമ്മൂട്ടിയ്ക്ക് പരിചയപ്പെടുത്തി. ഞാന്‍ മമ്മൂക്കയുമായി സംസാരിച്ചു. നിങ്ങള്‍ നിര്‍മ്മാതാവുമായി വരൂ, കഥയൊക്കെ നമുക്ക് പിന്നെ കേള്‍ക്കാം എന്ന് പറഞ്ഞു. അത് പറയാനുള്ള മനസ് ആ മനുഷ്യന്‍ എന്നോട് കാണിച്ചു. പക്ഷെ മോഹന്‍ലാല്‍ അത് കാണിച്ചിട്ടില്ല. ഞാന്‍ മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടൊന്നുമില്ലെന്നും മോഹന്‍രാജ് പറയുന്നു.
മമ്മൂക്ക സെറ്റില്‍ വന്നാല്‍ എല്ലാവരേയും എടുത്ത് കുടയും, ഭയങ്കര ചൂടാണ് മറ്റതാണ് മറിച്ചതാണ് എന്നൊക്കെ ഓരോരുത്തര്‍ പറയും. പക്ഷെ ഞാന്‍ പറയില്ല. ആ മനുഷ്യന്‍ ഒന്നുമില്ലെങ്കിലും എന്നോട് നിങ്ങള്‍ നിര്‍മ്മാതാവുമായി വരൂ ഞാന്‍ കഥ കേള്‍ക്കാം ഡേറ്റ് തരാം എന്ന് പറഞ്ഞയാളാണ്. പക്ഷെ ലാല്‍ അത് പറഞ്ഞിട്ടില്ല. കേള്‍ക്കാന്‍ പോലും നിന്നിട്ടില്ല. പക്ഷെ എനിക്കതില്‍ വിഷമമില്ല. എന്റെ തലയില്‍ എഴുതിയിട്ടുണ്ടെങ്കില്‍ മോഹന്‍ലാലിനെ വച്ച് പടം ചെയ്യും എന്നെഴുതിയിരുന്നുവെങ്കില്‍ ഞാനത് ചെയ്‌തേനെ എന്നും മോഹന്‍രാജ് പറയുന്നു.
മോഹന്‍ലാലിനെ കാണാന്‍ പോകാനുള്ള ധൈര്യം എങ്ങനെ വന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്യുമെന്ന് നടി സുകുമാരി മോഹന്‍ലാലിനോട് പറഞ്ഞു കൊടുത്തിരുന്നു. മോഹന്‍രാജ് ഇന്ന ആളാണെന്നും തന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും എഫിഷ്യന്റാണെന്നും സുകുമാരി ചേച്ചി പറഞ്ഞു കൊടുത്തിരുന്നു മോഹന്‍ലാലിനോട്. അത് പ്രതീക്ഷിച്ചാണ് ഞാന്‍ ചെന്നതെന്നാണ് മോഹന്‍രാജ് പറയുന്നത്.

ഞാന്‍ എല്ലാം മോഹന്‍ലാലിനോട് പറഞ്ഞിട്ടുണ്ടെന്നും അയാള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഡേറ്റ് തരും അല്ലാതെ കൂടുതലൊന്നും പറയാനാകില്ല എന്ന് സുകുമാരി ചേച്ചി പറഞ്ഞിരുന്നു. ഞാനും എന്റെ തിരക്കഥാകൃത്ത് നെടുങ്ങാട് രാജശേഖരനും കൂടെ ചെന്നു. പക്ഷെ അദ്ദേഹം കഥ കേള്‍ക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നും അദ്ദേഹം പറയുന്നു.
എലോണ്‍ ആണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രജനീകാന്ത് ചിത്രം ജയിലറിലെ അതിഥി വേഷത്തിലാണ് മോഹന്‍ലാലിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ വേഷം തരംഗമായി മാറിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ട വാലിഭനാണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. പിന്നാലെ നേര്, വൃഷഭ, റാം, എമ്പുരാന്‍ തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളും അണിയറയിലുണ്ട്.


Click it and Unblock the Notifications