For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ദ്രജിത്തിന്റെ അച്ഛന്റെ വേഷമാണെന്നേ പറഞ്ഞിരുന്നുള്ളൂ; ഷൂട്ട് കഴിഞ്ഞപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു

  |

  അപ്രതീക്ഷിതമായ വിയോഗം എന്നാണ് പ്രദീപിന്റെ മരണത്തെക്കുറിച്ച് നാദിര്‍ഷ പറയുന്നത്. അത്രയും പോസിറ്റീവ് എനര്‍ജിയോടെ നിന്ന ഒരു മനുഷ്യന്‍ പെട്ടെന്നൊരു ദിവസം ഇല്ലാതെയാകുക എന്നത് വളരെ വേദനയാണെന്ന് നാദിര്‍ഷ പറയുന്നു. അമര്‍ അക്ബര്‍ അന്തോണിയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ ഇത്തരം വിയോഗങ്ങള്‍ വലിയ വേദനയാണെന്നും നാദിര്‍ഷ പറയുന്നു. വലിയ നഷ്ടമാണ് പ്രദീപിന്റെ വിയോഗം എന്നാണ് നാദിര്‍ഷ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നാദിർഷ മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  മകന് വേണ്ടി എത്തി നടനായി മാറിയ അച്ഛന്‍,കോട്ടയം പ്രദീപിന് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു...

  വിണ്ണെ താണ്ടി വരുവായയില്‍ പ്രദീപേട്ടനുണ്ടാക്കിയ തരംഗമാണ് അദ്ദേഹത്തെ അമര്‍ അക്ബര്‍ അന്തോണിയില്‍ കാസ്റ്റ് ചെയ്യാനുള്ള കാരണം. എഴുത്തുകാരും താനും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും നാദിര്‍ഷ പറയുന്നു. ഇന്ദ്രജിത്തിന്റെ അച്ഛനായി അദ്ദേഹത്തിന്റെ പേര് പറഞ്ഞപ്പോള്‍ അത് കറക്ട് എന്നായിരുന്നു എല്ലാവരുടേയും പ്രതികരണം. എന്നാല്‍ എങ്ങനെയാകും അദ്ദേഹം അത് അവതരിപ്പിക്കുക എന്ന ചെറിയ ആശങ്ക തുടക്കത്തിലുണ്ടായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു. എന്നാല്‍ ആദ്യ ദിവസം തന്നെ പ്രദീപേട്ടന്‍ ആ വേഷം അതിഗംഭീരമാക്കിയെന്നാണ് നാദിര്‍ഷ പറയുന്നത്. ആ കാസ്റ്റിംഗ് കൃത്യമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലേക്ക് എത്തിയപ്പോള്‍ അദ്ദേഹമല്ലാതെ മറ്റൊരു ചോയ്‌സ് പോലുമുണ്ടായിരുന്നില്ലെന്നാണ് നാദിര്‍ഷ പറയുന്നത്.

  അമര്‍ അക്ബര്‍ അന്തോണിയുടെ ചീത്രീകരണത്തിനിടെയുണ്ടായ അനുഭവവും നാദിര്‍ഷ പറയുന്നുണ്ട്. അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കുമ്പോള്‍ ഇന്ദ്രജിത്തിന്റെ അച്ഛന്‍ വേഷമാണ് എന്നല്ലാതെ കൂടുതലൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നാണ് നാദിര്‍ഷ പറയുന്നത്. ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം തന്നെ കെട്ടിപ്പിടിച്ച് പ്രദീപ് ഇമോഷണലായെന്നാണ് നാദിര്‍ഷ ഓര്‍ക്കുന്നത്. എനിക്കിത്ര വലിയ ഒരു വേഷം തന്നതില്‍ ഒരുപാട് സന്തോഷം ഇക്ക എന്ന് പറഞ്ഞായിരുന്നു പ്രദീപ് കെട്ടിപ്പിടിച്ചതെന്നാണ് നാദിര്‍ഷ പറയുന്നത്. തന്നേക്കാള്‍ പ്രായമുണ്ടെങ്കിലും കോട്ടയം പ്രദീപ് തന്നെ ഇക്കാ എന്നായിരുന്നു വിളിക്കുക എന്നും നാദിര്‍ഷ ഓര്‍ക്കുന്നു.

  വളരെ നല്ല മനുഷ്യനായിരുന്നു പ്രദീപ് എന്നാണ് നാദിര്‍ഷ പറയുന്നത്. ലൊക്കേഷനില്‍ വന്ന് കോസ്റ്റിയൂം മാറണമെങ്കിലും അദ്ദേഹം റൂമില്‍ നിന്നെത്തുക ഇന്‍സേര്‍ട്ട് ചെയ്ത്, ബെല്‍റ്റൊക്കെ കെട്ടി, ഷൂവൊക്കെയിട്ട് കുട്ടപ്പനായാണ് എന്നാണ് നാദിര്‍ഷ പറയുന്നത്. വന്ന ഉടനെ എല്ലാവരുടേയും കൈ പിടിച്ച് ചിരിയോടെ ഗുഡ് മോണിംഗ് പറയും. അതൊരു പോസിറ്റീവ് എനര്‍ജിയാണന്നും ഒരിക്കലും വാടിയ മുഖത്തോടെ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും നാദിര്‍ഷ പറയുന്നു. അതേസമയം വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു പ്രദീപ് എന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് നാദിര്‍ഷ പറയുന്നത്. അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് തന്നോട് അതേക്കുറിച്ച് പറയുന്നതെന്നാണ് നാദിര്‍ഷ പറയുന്നത്.

  Recommended Video

  ആരോടും പറയാതെ പുലർച്ചെ പോയ അച്ഛാ..നെഞ്ചുപൊട്ടി പ്രദീപിന്റെ മകൾ | FilmiBeat Malayalam

  ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു കോട്ടയം പ്രദീപ് മരണപ്പെടുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ് പ്രദീപ്. എല്‍ഐസി ജീവനക്കാരനായിരുന്ന പ്രദീപ് ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ഇദ്ദേഹം എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിണ്ണെ താണ്ടി വരുവായയിലെ കഥാപാത്രമാണ് കോട്ടയം പ്രദീപിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്. കരിമീനുണ്ട്, ഫിഷുണ്ട്, മട്ടന്‍ ഉണ്ട്, കഴിച്ചോ കഴിച്ചോ എന്ന ഡയലോഗ് സൂപ്പര്‍ ഹിറ്റായി മാറുകയായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഗോദ, കുഞ്ഞിരാമായണം, ആട് ഒരു ഭീകരജീവിയാണ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും കയ്യടി നേടി. നാളെ ഇറങ്ങുന്ന ആറാട്ടിലുമൊരു പ്രധാന വേഷത്തില്‍ പ്രദീപുണ്ട്.

  Read more about: nadirsha
  English summary
  Director Nadirsha Recalls His Working Experience With Kottyam Pradeep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X