For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോധംകെട്ട് വീണ് ആശുപത്രിയിലെന്ന് പറഞ്ഞ മാധ്യമങ്ങള്‍ക്ക് നടുവിരല്‍ നമസ്‌കാരം; സത്യാവസ്ഥ ഇതെന്ന് നാദിര്‍ഷ

  |

  സംവിധായകനും സംഗീത സംവിധായകനും നടനും ഗായകനുമൊക്കെയാണ് നാദിര്‍ഷ. മിമിക്രി വേദിയിലൂടെ കടന്നു വന്ന് മലയാളികള്‍ക്ക് പരിചിതനായി മാറിയ നാദിര്‍ഷ ഇന്ന് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനുമാണ്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ നാദിര്‍ഷ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സംവിധായകന്‍ നാദിര്‍ഷ ബോധം കെട്ടു വീണുവെന്നും ആശുപത്രിയിലാണെന്നും ചില ഓണ്‍ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെയാണ് നാദിര്‍ഷ രംഗത്ത് എത്തിയത്.

  മകന് വേണ്ടി എത്തി നടനായി മാറിയ അച്ഛന്‍,കോട്ടയം പ്രദീപിന് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു...

  തന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു നാദിര്‍ഷയുടെ പ്രതികരണം. ''ഞാന്‍ ബോധം കെട്ടു ആശുപത്രിയിലാണെന്ന് പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങള്‍ക്ക്് നടുവിരല്‍ നമസ്‌കാരം'' എന്നായിരുന്നു നാദിര്‍ഷ കുറിച്ചത്. അമൃത ടിവിയിലെ കോമഡി മാസ്‌റ്റേഴ്‌സ് എന്ന പരിപാടിയുടെ ഷൂട്ടിംഗിനായി താന്‍ തിരുവനന്തപുരത്തുണ്ടെന്നും നാദിര്‍ഷ പറയുന്നു. പരിപാടിയുടെ സെറ്റില്‍ നിന്നുമുള്ള ചിത്രമാണ് നാദിര്‍ഷ പ്രതികരിച്ചത്. ചിത്രത്തില്‍ നാദിര്‍ഷയോടൊപ്പം ധര്‍മജന്‍ ബോള്‍ഗാട്ടിയും ജോണി ആന്റണിയുമുണ്ട്. പോസ്റ്റ് വൈറലായി മാറുകയാണ്.

  നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നാദിര്‍ഷയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നാദിര്‍ഷ നാട്ടിലില്ലായിരുന്നുവെന്നും അതിനാല്‍ ്‌നോട്ടീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തി നല്‍കുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. പിന്നാലെയാണ് നാദിര്‍ഷ ബോധം കെട്ടു വീണുവെന്നും ആശുപത്രിയിലാണെന്നുമൊക്കെയുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതോടെയാണ് നാദിര്‍ഷ തന്നെ വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് എത്തിയത്. കഴിഞ്ഞ ഒരുമാസത്തോളമായി വലിയ ചര്‍ച്ചയായി മാറുകയായിരുന്നു ഗൂഢാലോചന കേസും കോടതി വിധികളും.

  കേശു ഈ വീടിന്റെ നാഥന്‍ ആണ് നാദിര്‍ഷ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ദിലീപിനെ നായകനാക്കി നാദിര്‍ഷ ഒരുക്കിയ ആദ്യത്തെ സിനിമയായിരുന്നു കേശു ഈ വീടിന്റെ നാഥന്‍. ഉര്‍വശിയായിരുന്നു ചിത്രത്തിലെ നായിക. ഉര്‍വശിയും ദിലീപും ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ഏറെ ചര്‍ച്ചയായിരുന്നു കേശു ഈ വീടിന്റെ നാഥന്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു കേശുവിന്റെ റിലീസ്. അതേസമയം ചിത്രത്തിന് പ്രതീക്ഷിച്ചൊരു വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ചിത്രത്തിലെ ദിലീപിന്റെ മേക്കോവര്‍ ചര്‍ച്ചയായിരുന്നു.

  ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഈശോയാണ് നാദിര്‍ഷയുടെ പുതിയ സിനിമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. അതേസമയം ഈശോ എന്ന പേരിനെ ചൊല്ലി ചിത്രത്തിനെതിരെ മതവിശ്വാസികള്‍ രംഗത്ത് എത്തിയിരുന്നു. ക്രിസ്തു മത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നായിരുന്നു ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ചിത്രം ക്രിസ്ത്യാനികളെ അപമാനിക്കുന്നതല്ലെന്നും കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും നാദിര്‍ഷ മറുപടി നല്‍കിയിരുന്നു. സിനിമ ക്രിസ്തുവുമായി ബന്ധമില്ലെന്നും തനിക്കും ഒരുപാട് ക്രിസ്ത്യന്‍് സുഹൃത്തുക്കളുണ്ടെന്നും നാദിര്‍ഷ പറഞ്ഞിരുന്നു.

  Recommended Video

  Nadirshah talks about Keshu Ee Veedinte Nathan

  നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നാദിര്‍ഷ അമര്‍ അക്ബര്‍ അന്തോണിയിലൂടെയായിരുന്നു സംവിധായകനായി മാറുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നായകന്മാരായി എത്തിയ സിനിമ വന്‍ വിജയമായി മാറി. പിന്നാലെ വന്ന കട്ടപ്പനിയിലെ ഹൃത്വിക് റോഷും വിജയമായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. മേര നാം ഷാജിയും കേശു ഈ വീടിന്റെ നാഥനും പക്ഷെ പ്രതീക്ഷിച്ച വിജയം നേടാതെ പോയ സിനിമകളാണ്. ഈശോയില്‍ നമിത പ്രമോദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. സുനീഷ് വരനാട് ആണ് ചിത്രത്തിലെ രചന. ഈശോയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് അനുകൂലമായ വിധിയായിരുന്നു കേരള ഹൈക്കോടതിയുടേത്.

  Read more about: nadirsha
  English summary
  Director Nadirshah Slams Media For Faking News Of Him Being Admitted In Hospital
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X