ആ കഥാപാത്രം ചെയ്യാൻ അദ്ദേഹം സമ്മതിക്കുമോ എന്നൊരു ഭയം ഉണ്ടായിരുന്നു; അതൊരു വലിയ ജോലിയായിരുന്നു: നാഗ് അശ്വിൻ
യെവഡെ സുബ്രഹ്മണ്യം എന്ന തെലുഗു ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ നാഗ് അശ്വിൻ ഇന്ന് ഇന്ത്യൻ സിനിമയുടെ അഭിമാന നിമിഷങ്ങൾക്ക് കാരണമായിരിക്കുന്നു. കൽകി 2898 എഡി എന്ന ബ്രാഹ്മാണ്ഡ ചിത്രം വെറുമൊരു സിനിമയല്ല. സാങ്കേതിക വിദ്യയും പുരാണത്തിലെ സത്യവും ഇഴചേർന്ന ഒരു മാജിക് തന്നെയാണ്. ഒരു പക്ഷേ പുരാണവും സാങ്കേതിക വിദ്യയും പരസ്പരം പോരാടുമ്പോൾ ആര് ജയിക്കും എന്നത് ആകാംഷയുണ്ടാക്കുന്നുണ്ട്.
സിനിമയിലെ കാസ്റ്റിംഗ് തന്നെയാണ് ഏറ്റവും വലിയ ആകർഷണം. ഇന്ത്യയിലെ മികച്ച അഭിനേക്കാൾ എല്ലാവരേയും ഒരു സിനിമയിൽ കാണാൻ സാധിക്കുന്നു എന്നത് അത്ഭുതം. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ശോഭന തുടങ്ങി നിരവധി താരങ്ങളാണ് മുൻനിര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രാം ഗോപാൽ വർമ, രാജമൗലി, വിജയ് ദേവരകൊണ്ട തുടങ്ങിയവർ അതിഥി വേഷങ്ങളിലൂടെയും സിനിമയിലുണ്ടായിരുന്നു.

എന്നാൽ കാസ്റ്റിംഗ് സമയത്ത് ഏറ്റവും അധികം ടെൻഷൻ അനുഭവിച്ചതിനെ പറ്റി നാഗ് അശ്വിൻ സംസാരിച്ചിരുന്നു. അതായത് സിനിമയിലെ കൊടൂര വില്ലൻ കഥാപാത്രമായ സുപ്രീം യാസ്കിൻ എന്ന വേഷം ചെയ്തത് കമൽഹാസൻ ആയിരുന്നു. ഈ വേഷത്തെ കുറിച്ച് സംസാരിക്കാൻ പോയപ്പോൾ അദ്ദേഹത്തെ സമ്മതിപ്പിക്കുക എന്നത് വലിയൊരു ജോലി തന്നെയായിരുന്നു. ആദ്യ ഭാഗത്തിൽ അദ്ദേഹത്തിന് ഒരുപാട് സ്പെസ് ഇല്ല. എന്നാൽ രണ്ടാം ഭാഗത്തിലെ ആ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുത്തു.
വില്ലൻ വേഷം ആയതിനാൽ അദ്ദേഹം സമ്മതിക്കുമോ എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ അവസാനം അദ്ദേഹം സമ്മതം മൂളി. ആ കഥാപാത്രത്തെ കമൽ ഹാസൻ ചെയ്ത് വെച്ചിരിക്കുന്ന രീതി അതിഗംഭിരമാണ്. അങ്ങനെയൊരു വില്ലനെ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രേക്ഷകർ ആഗ്രഹിക്കുന്നത്. ഈ സിനിമയിലേക്ക് ഏറ്റവും അവസാനം വന്നതും കമൽഹാസൻ തന്നെയായിരുന്നു.

സിനിമയുടെ ഒരു സ്റ്റൈൽ തന്നെ മാറ്റി മറക്കുന്നത് കമൽ ഹാസന്റെ അവസാനത്തെ ആ ട്രാൻസ്ഫോമേഷൻ തന്നെയാണ്. ഇനിയെന്തും സംഭവിക്കും എന്നൊരു ഫീലാണ് പ്രേക്ഷകർക്ക് മുന്നിൽ നാഗ് അശ്വിൻ കൊണ്ടു വന്നത്. ആദ്യ ഭാഗത്തിനെ കടത്തി വെട്ടുന്ന രണ്ടാം ഭാഗം പ്രതീക്ഷിക്കാം. മാത്രമല്ല അത്ര പെർഫക്ഷനോടെ ചെയ്ത വിഎഫ്എക്സ് വർക്കുകൾ, അമിതാഭ് ബച്ചന്റെ പ്രായം കുറഞ്ഞ രൂപം അങ്ങനെ സാങ്കേതിക വിദ്യയുടെ ഉപയോഗം കൃത്യമായി ഉപയോഗപ്പെടുത്തി എന്നു വേണം പറയാൻ. ചിത്രത്തിൽ കമൽ ഹാസന്റെ ട്രാൻസ്ഫോമേഷനും ഇതിൽ മികച്ചതാണ്.
നാഗ് അശ്വിൻ സിനിമകളെല്ലാം വ്യത്യസ്ഥമാണ്. ഓരോന്നും ഓരോ സ്വഭാവം ഉള്ളവയാണ്. അത് തന്നെയാണ് കൽകി എന്ന ചിത്രം കാണുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന ഫ്രഷ്നസ്. എങ്കിലും ചില ഹോളിവുഡ് റഫറൻസുകൾസിനിമയി ഇടക്കിടെ കാണാൻ സാധിക്കുന്നുണ്ട്. അടുത്തയാഴ്ച കമൽ ഹാസന്റെ ഇന്ത്യൻ 2 റിലീസിനു ഒരുങ്ങുമ്പോഴും തിയേറ്ററുകളിൽ ഇപ്പോഴും കൽകി തന്നെയാണ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നത്.


Click it and Unblock the Notifications











