For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും വലിയ പേടി മീ ടു ആണെന്ന് ഒമര്‍ ലുലു; എല്ലാം എഴുതി ഒപ്പിട്ട് വാങ്ങാന്‍ പറ്റില്ലല്ലോ!

  |

  സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. സിനിമയിലെന്നത് പോലെ തന്നെ ഒമര്‍ ലുലു ഓഫ് സ്‌ക്രീനിലും ശ്രദ്ധ നേടുന്നയാളാണ്. തന്റെ വിവാദ പ്രസ്താവനകളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് ഒമര്‍ ലുലു. പലപ്പോഴും വിവാദങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ തന്നെ ഒമര്‍ ലുലുവിനെതിരെ ഉയര്‍ന്നു വരാന്‍ കാരണമായിട്ടുണ്ട്. ഇപ്പോഴിതാ റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഒമര്‍ ലുലു മനസ് തുറക്കുകയാണ്.

  Also Read: ചേട്ടാ എന്റെ ഭാവി തകര്‍ക്കരുത്! ഡ്രൈവറെ പറഞ്ഞുവിട്ടതിനെക്കുറിച്ച് ബിനു അടിമാലി

  ബോധ പൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനായി പ്രസ്താവനകള്‍ നടത്താറുണ്ടോ? ഇത് പബ്ലിസിറ്റി തന്ത്രമാണോ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് ഒമര്‍ ലുലു നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍.

   Omar Lulu

  കാര്യങ്ങള്‍ പറയുമ്പോള്‍ ഭയങ്കരമായി ശ്രദ്ധിക്കുകയോ അളന്ന് മുറിച്ച് പറയുകയോ ചെയ്യുന്ന ആളല്ല ഞാന്‍. എനിക്ക് ഇന്ന് ഇതാണ് തോന്നുന്നത് അത് പറയുക. ഭൂമി പരന്നതാണെന്നല്ലേ ആദ്യം പറഞ്ഞത്. പിന്നെയത് ഉരുണ്ടതാണെന്നായി. നിങ്ങള്‍ കാണുന്നത് സ്‌ട്രെയിറ്റല്ലേ, എന്നിട്ടും നമ്മളത് വിശ്വസിക്കുന്നില്ലേ? അഭിപ്രായങ്ങള്‍ മാറും. ഒരേ അഭിപ്രായത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവര്‍ മണ്ടന്മാരാണെന്നും ഒമര്‍ ലുലു പറയുന്നുണ്ട്.

  ഇത് ശരിക്കും എന്റെ ജീവിതത്തില്‍ നടന്നതാണ്. ഇര്‍ഷാദ് അലി ഒമര്‍ ലുലുവായിരുന്നുവെന്ന് പറയാം. ഒരു ദിവസം നടക്കുന്ന കഥയാണെന്നാണ് തന്റെ പുതിയ സിനമയായ നല്ല സമയത്തെക്കുറിച്ച് ഒമര്‍ ലുലു പറയുന്നത്.

  ഞാനൊരു കാര്യം പറയുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. എനിക്ക് ഒരാളേയും പേടിയില്ല. സിനിമ നല്ലതാണെങ്കില്‍ വിജയിക്കും. അല്ലാതെ ഞാന്‍ മദര്‍ തെരേസ ആണെന്ന് കരുതി ഇവരാരും എന്റെ സിനിമ വിജയിപ്പിക്കില്ല. എന്റെ സിനിമ പിള്ളേര് മൂഡാണ്. പിള്ളേരും പിള്ളേരുടെ മനസ് കാത്തു സൂക്ഷിക്കുന്നവരുമാണെന്നും ഒമര്‍ ലുലു പറയുന്നു.

  Also Read: 'അന്ന് ഡാൻസ് കളിക്കാൻ പോലും ഹണിക്ക് അറിയില്ലായിരുന്നു, ഏറ്റവും അടുത്ത സുഹൃത്ത് മഞ്ജു ചേച്ചിയാണ്'; മണിക്കുട്ടൻ!

  എനിക്ക് വരുന്ന നിര്‍മ്മാതാക്കള്‍ പറയുന്ന ബജറ്റ് രണ്ട് കോടിയോ രണ്ടരക്കോടിയോ ആണ്. ബാബു ആന്റണി ചേട്ടനെ വച്ച് പവര്‍ സ്റ്റാര്‍ നാല്-നാലര കോടിയായിരുന്നു. പക്ഷെ അതിന്റെ പ്രൊഡക്ഷന്‍ നടക്കുന്നില്ല. ട്രെയിലര്‍ പോലൊരു സാധനമൊക്കെ ചെയ്തിരുന്നു. പക്ഷെ നടക്കുന്നില്ല. സിനിമ വ്യവസായമാണ്. ബാബു ചേട്ടനോട് ഞാന്‍ പറഞ്ഞു, എനിക്ക് അറിയാമായിരുന്നു ഒമറേ എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

  തൊണ്ണൂറുകളില്‍ ബാബു ചേട്ടനെ വച്ച് നല്ലൊരു ആക്ഷന്‍ പടം ചെയ്തിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന റീച്ച് ഒന്ന് ആലോചിച്ചു നോക്കൂ. ഷാജി കൈലാസോ ജോഷി സാറോ ബാബു ചേട്ടനെ വച്ച് ചെയ്തിരുന്നുവെങ്കില്‍ അതിന്റെ റേഞ്ച് ഒന്ന് ആലോചിച്ചു നോക്കൂവെന്നും ഒമര്‍ ലുലു ചൂണ്ടിക്കാണിക്കുന്നുണ്ട്.

   Omar Lulu

  ബെറ്റ് വച്ച കാശ് പോയിട്ടുണ്ടോ? എന്ന ചോദ്യത്തിനുള്ള ഒമര്‍ ലുലുവിന്റെ മറുപടിയും ശ്രദ്ധേയമാണ്. ബെറ്റ് വച്ച കാശ് കൊടുക്കുന്ന ശീലം നമുക്കില്ലല്ലോ. ഫെയ്‌സ്ബുക്കില്‍ ബെറ്റില്‍ വച്ചിട്ട് കാശ് കൊടുക്കണം എന്നൊക്കെ പറയുന്നത് വെറുതെയാണ്. പറയുന്നവന് പറയാം നീ കൊടുക്കെടാ വാക്ക് പാലിക്കെടാ എന്നൊക്കെ. അവന് എന്തും പറയാം. ഞങ്ങളുടെ അങ്ങാടിയില്‍ പറയും അവന്‍ അധ്വാനിച്ചുണ്ടാക്കിയ കാശല്ലല്ലോ അവനെന്തും പറയാമെന്ന് എന്നാണ് ഒമര്‍ ലുലു പറയുന്നത്.

  എറ്റവും വലിയ പേടി? എന്ന് ചോദിക്കുമ്പോള്‍ മീ ടു എന്നാണ് അവതാരകന് ഒമര്‍ ലുലു നല്‍കുന്ന ഉത്തരം. നമ്മള്‍ തമ്മില്‍ ഇഷ്ടത്തിലാണെന്ന് കരുതുക. ഞാന്‍ പെണ്ണാണെന്നും. എല്ലാം കഴിഞ്ഞിട്ട് നാളെ ഞാന്‍ പോയി കേസെടുത്താല്‍ എങ്ങനെയിരിക്കും. ഇവര്‍ പറയുന്നത് പോലെ എല്ലാം എഴുതി ഒപ്പിട്ട് വാങ്ങാന്‍ പറ്റില്ലല്ലോ എന്നാണ് സംവിധായകന്‍ പറയുന്നത്.

  Read more about: omar lulu
  English summary
  Director Omar Lulu Opens Up About His Biggest Fea And Power Star Getting Dropped
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X