twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എഴുതി തള്ളിയ അച്ഛന്‍ ഒടുവില്‍ അഭിനന്ദിച്ചു, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണ് നിറയും; പ്രിയദര്‍ശന്‍ പറയുന്നു

    |

    മലയാള സിനിമയിലെ ഇതിഹാസ സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ എന്നെന്നും ഓര്‍ത്തിരിക്കാവുന്ന അനേകം സിനിമകള്‍ മലയാളിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഓരോ മലയാളിയുടേയും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പ്രിയദര്‍ശന്‍ സിനിമകള്‍ ഒരു തരത്തില്ലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭാഗമായിരിക്കും. പ്രിയദര്‍ശന്‍ എന്ന സംവിധായകനെ മാറ്റി നിര്‍ത്തിയൊരു ചരിത്രം മലയാള സിനിമയ്ക്ക് എഴുതാന്‍ സാധിക്കില്ല. ഇന്നും തന്റെ ക്രാഫ്റ്റിനെ മിനുക്കിക്കൊണ്ടിരിക്കുകയാണ് പ്രിയദര്‍ശന്‍.

    സാരിയണിഞ്ഞ് സുന്ദരിയായി പ്രിയങ്ക ശര്‍മ; ചിത്രങ്ങള്‍ കാണാം

    മലയാളികള്‍ ഏറെ അഭിമാനത്തോടെയാണ് പ്രിയദര്‍ശന്‍ എന്ന പേര് പറയുന്നത്. എന്നാല്‍ തന്റെ സിനിമാജീവിതത്തോട് തന്റെ അച്ഛന്‍ തുടക്കകാലത്തൊന്നും താല്‍പര്യം കാണിച്ചിരുന്നില്ലെന്നും തന്റെ സിനിമയെ അംഗീകരിച്ചിരുന്നില്ലെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

     അച്ഛനോട് ബഹുമാനം തോന്നിയത്

    എനിക്ക് എന്റെ അച്ഛനോട് ബഹുമാനം തോന്നിയത് ഞാനൊരു അച്ഛനായതിന് ശേഷമാണ്. ഒരു ഘട്ടം കഴിഞ്ഞതും അച്ഛന് എന്നെ കുറിച്ചുള്ള പ്രതീക്ഷകളൊക്കെ പോയിരുന്നു. എന്റെ അനിയത്തി ഒരു പ്രൊഫസറാണ്. അതുപോലെ ഞാനും പ്രൊഫസറോ എഞ്ചിനിയറോ ഡോക്ടറോ ആകണമെന്ന് പുള്ളി ആഗ്രഹിച്ചിടുണ്ടാകണം. പക്ഷെ ഒരു സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ ഇതൊന്നും ആകാന്‍ പോകുന്നില്ലെന്ന് അച്ഛന് മനസിലായി. എന്താ പരുപാടിയെന്ന് അദ്ദേഹം എന്നോട് ഒരിക്കല്‍ ചോദിച്ചു.

     ഉത്തരം നല്‍കാന്‍ സാധിച്ചില്ല

    പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പോയാല്‍ കൊള്ളാമെന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. അവിടെ എന്താ പഠിപ്പിക്കുകയെന്ന് ചോദിച്ചു. സിനിമ എന്നു പറഞ്ഞപ്പോള്‍ അതൊരു പ്രൊഫഷനാണോ, അതൊരു ജീവിതമാര്‍ഗമാണോ എന്നായിരുന്നു അച്ഛന്റെ ചോദ്യം. മര്യാദയ്ക്ക് വല്ല ബിഎയോ മറ്റോ പഠിക്കുകയോ ബാങ്കില്‍ ജോലിയ്ക്ക് പോവുകയോ ചെയ്യ് എനിക്കിപ്പോള്‍ റിട്ടയര്‍മെന്റാകും എന്ന ആറ്റിട്ട്യൂഡ് ആയിരുന്നു പുള്ളിക്ക്. അന്നെനിക്ക് അതിനൊരു ഉത്തരം നല്‍കാന്‍ സാധിച്ചില്ല.

    വലിയ വിഷമമുണ്ട്

    അച്ഛനെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കൊരു വലിയ വിഷമമുണ്ട്. പൂന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വര്‍ക്ക് ഷോപ്പിനൊക്കെ വിളിക്കുമ്പോള്‍ അച്ഛനെ അവിടെ കൊണ്ട് ഇരുത്തി കാണിക്കണമെന്നുണ്ടായിരുന്നു കഴിഞ്ഞില്ല. കാരണം അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഏറ്റവും മികച്ച മേഖല വിദ്യാഭ്യാസമായിരുന്നു. എന്നാല്‍ അച്ഛനെ പോലെയായിരുന്നില്ല അമ്മ. ആരോഗ്യത്തോടെ ജീവിച്ചാല്‍ മതി, അവന്‍ നന്നായിക്കൊള്ളും എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. എല്ലാ അമ്മമാരേയും പോലെയായിരുന്നു എന്റെ അമ്മയും.

    Recommended Video

    മരക്കാറിനിടയിലെ പ്രധാന വെല്ലുവിളി അതായിരുന്നു | FilmiBeat Malayalam
    അച്ഛന്‍ അഭിനന്ദിക്കുന്നത്

    പിന്നീട് ഞാന്‍ ഏന്റെ വഴിയില്‍ തന്നെ പോവുകയും സിനിമകള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ എന്റെ സിനിമകള്‍ കണ്ട് ഒരിക്കലും അച്ഛന്‍ അപ്രിഷിയേറ്റ് ചെയ്തിരുന്നില്ല. ആദ്യമായി അച്ഛന്‍ അഭിനന്ദിക്കുന്നത് കാഞ്ചിവരം എന്ന സിനിമ കണ്ടിട്ടാണ്. അധികം സിനിമ കാണുന്ന ആളായിരുന്നില്ല. എനിക്ക് പത്മശ്രീ കിട്ടിയ ദിവസം എന്നെ വിളിച്ച് നിന്നെ ഓര്‍ത്ത് ഞാന്‍ ഒരുപാട് അഭിമാനിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇന്നും അതോര്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയും. എന്നെ അച്ഛന്‍ ഒരേയൊരു തവണ മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. അത് അന്നാണ്. ഇത്രയൊക്കെ തന്റെ മകന്‍ ആകുമെന്ന് അച്ഛന്‍ വിചാരിച്ചിരുന്നില്ല. ഒരു തരത്തിലും ഇവന്‍ നന്നാവില്ലെന്ന് എഴുതി തള്ളിയതായിരുന്നു, പക്ഷെ അച്ഛന് എന്നെയോര്‍ത്ത് അഭിമാനിക്കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ട്.

    Read more about: priyadarshan
    English summary
    Director Priyadarshan Opens Up About His Father And Breaks Into Tears, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X