twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മത്തങ്ങ മോന്തയുള്ള മോഹൻലാലിനെ നായകനാക്കാൻ പറ്റില്ലെന്ന് നിർമാതാവ് പറഞ്ഞു; വെളിപ്പെടുത്തി സംവിധായകൻ

    |

    മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ഇന്ത്യയിലെ തന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മോഹൻലാലിനെ അത്രയേറെ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നവരാണ് കേരളത്തിലെ ഓരോ സിനിമാ പ്രേമിയും. പ്രകടനം കൊണ്ട് ദി കംപ്ലീറ്റ് ആക്ടർ,നടനവിസ്മയം എന്നീ വിശേഷണങ്ങളും സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം.

    കണ്ണുകൾ കൊണ്ടും വിരലുകൾ കൊണ്ടും വരെ അഭിനയിക്കുന്ന മോഹൻലാലിനെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുള്ളവരാണ് മലയാളത്തിലെ പല സംവിധായകരും. കഥാപാത്രത്തിനായി എന്തും ചെയ്യുന്ന, നിന്ന നിപ്പിൽ കഥാപാത്രമായി മാറാൻ കഴിയുന്ന മോഹൻലാൽ പല സംവിധായകരുടെയും തലവര തന്നെ മാറ്റിയിട്ടുണ്ട്.

    'കലാകാരന് പ്രേക്ഷകരുടെ ഇഷ്ടം വേണം; ഇഷ്ടമല്ലെന്ന് പറഞ്ഞാൽ എനിക്ക് സഹിക്കില്ല'; സിദ്ദിഖ്'കലാകാരന് പ്രേക്ഷകരുടെ ഇഷ്ടം വേണം; ഇഷ്ടമല്ലെന്ന് പറഞ്ഞാൽ എനിക്ക് സഹിക്കില്ല'; സിദ്ദിഖ്

    1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ മോഹൻലാൽ നായകനായി വളരുന്നതും മലയാള സിനിമയെ അടക്കി വാണതും വളരെ പെട്ടെന്നായിരുന്നു

    1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി എത്തിയ മോഹൻലാൽ നായകനായി വളരുന്നതും മലയാള സിനിമയെ അടക്കി വാണതും വളരെ പെട്ടെന്നായിരുന്നു. എന്നാൽ ആദ്യ ചിത്രത്തിൽ വില്ലനായെത്തിയ താരത്തിന്റെ മൂല്യം അറിയാതെ പോയ ചില നിർമാതാക്കളും സംവിധായകരും ഉണ്ടെന്നതാണ് സത്യം.

    അത്തരത്തിലൊരു നിർമ്മാതാവിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനും കലാസംവിധായകനുമായ രാധാകൃഷ്ണൻ. മോഹൻലാലിനെ തന്റെ സിനിമയിൽ നായകനാക്കാൻ തീരുമാനിച്ചപ്പോൾ നിർമ്മാതാവ് അനുവദിച്ചില്ലെന്നും മോഹൻലാലിനെ മോശമാക്കി പറഞ്ഞെന്നുമാണ് രാധകൃഷ്ണൻ പറയുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

    നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ! അമൃതക്കൊപ്പമുള്ള ചിത്രത്തിന് കമൻ്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി ഗോപിനിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ! അമൃതക്കൊപ്പമുള്ള ചിത്രത്തിന് കമൻ്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി ഗോപി

    മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ചിത്രീകരണം നടക്കുന്ന സമയത്താണ് മോഹൻലാലിനെ കൂടുതൽ പേർ തിരിച്ചറിയുന്നത്

    'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ചിത്രീകരണം നടക്കുന്ന സമയത്താണ് മോഹൻലാലിനെ കൂടുതൽ പേർ തിരിച്ചറിയുന്നത്. അങ്ങനെ എന്റെ സിനിമയിലേയ്ക്ക് മോഹൻലാലിനെ കൊണ്ടുവരാൻ തിരുമാനിക്കുകയായിരുന്നു. അന്ന് നിർമ്മാതാവ് അതിന് സമ്മതിച്ചില്ല. മോഹൻലാലിനെ ഞാൻ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്ത് കൊണ്ടിരിക്കുമ്പോൾ ഒരു നിർമാതാവ് എന്നെ മാറ്റി നിർത്തി എന്നോട് വ്യക്തിപരമായി പറഞ്ഞ ഒരു കാര്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു,'

    'താനൊരു കലാകാരനല്ലേ ഇതുപോലെ മത്തങ്ങ മോന്തയുള്ള ഒരാളെ സിനിമയിൽ അഭിനയിപ്പിക്കാൻ പറ്റുമോ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. ഞാൻ അപ്പോൾ എല്ലാവരും സുന്ദരൻ ആവണമെന്നില്ലലോ എന്ന് പറഞ്ഞു. ആ സമയത്ത് പ്രിയദർശൻ ഒന്നും സിനിമയിൽ എത്തിയിട്ടില്ല. ആ സമയത്ത് വില്ലനാണ് മോഹൻലാൽ. അദ്ദേഹം ഹീറോ ആകുമെന്ന് ഞാനും വിചാരിച്ചിരുന്നില്ല. എന്തായാലും അടൂർ ഭാസിക്ക് മുകളിൽ എത്തുമെന്ന വിശ്വാസം ഉണ്ടായിരുന്നു.'

    ദിലീപിന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നില്‍ക്കും; മമ്മൂക്കയെ കമാന്‍ഡ് ചെയ്യേണ്ടതില്ലെന്ന് ജോണി ആന്റണിദിലീപിന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നില്‍ക്കും; മമ്മൂക്കയെ കമാന്‍ഡ് ചെയ്യേണ്ടതില്ലെന്ന് ജോണി ആന്റണി

    നിർമ്മാതാവ് അങ്ങനെ പറഞ്ഞത് എനിക്കും ബുദ്ധിമുട്ട് തോന്നിയ സംഭവമായിരുന്നു

    'നിർമ്മാതാവ് അങ്ങനെ പറഞ്ഞത് എനിക്കും ബുദ്ധിമുട്ട് തോന്നിയ സംഭവമായിരുന്നു. മോഹൻലാൽ നായകനാകുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല പക്ഷേ മോഹൻലാൽ അത് തെളിയിച്ച് കാണിച്ചു. മഞ്ഞിൽ വിരിഞ്ഞ പൂവുകൾക്ക് ശേഷവും അദ്ദേഹത്തിന് നല്ല സിനിമകൾ ലഭിച്ചു. പിന്നീട് മോഹൻലാലിനെ മത്തങ്ങ മുഖം എന്ന് വിളിച്ചയാൾ തന്നെ അദ്ദേഹത്തെ വെച്ച് സിനിമകൾ ചെയ്യുകയും ചെയ്തിരുന്നു,' രാധകൃഷ്ണൻ പറഞ്ഞു.

    Read more about: mohanlal
    English summary
    Director Radhakrishnan Opens Up How A Producer Reacted When Mohanlal Roped In For A Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X