twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരാജിന്റെ നായികയാകാന്‍ ഒരു നടിയും തയ്യാറായില്ല, ഇന്ന് യുവനടിമാര്‍ പിന്നാലെ; അനുഭവം പറഞ്ഞ് സംവിധായകന്‍

    |

    മലയാള സിനിമയിലെ മിന്നും താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡിയിലൂടെ തുടങ്ങി നായകനും സഹനടനുമായെല്ലാം കയ്യടി നേടിയ താരമായി മാറുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സുരാജിനെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ ഒരുകാലത്ത് സുരാജിന്റെ നായികയാകാന്‍ ചില നായികമാര്‍ തയ്യാറായിരുന്നില്ലെന്നാണ് സംവിധായകന്‍ രാധാകൃഷ്ണന്‍ മംഗലത്ത് പറയുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

    Also Read: താരങ്ങൾ ഒന്നുമല്ല സംവിധായകരാണ് പാരവെച്ചത്; അതുകൊണ്ടല്ലേ മമ്മൂക്കയും മോഹൻലാലും ഇപ്പോൾ ചേർത്തുപിടിച്ചത്: വിനയൻAlso Read: താരങ്ങൾ ഒന്നുമല്ല സംവിധായകരാണ് പാരവെച്ചത്; അതുകൊണ്ടല്ലേ മമ്മൂക്കയും മോഹൻലാലും ഇപ്പോൾ ചേർത്തുപിടിച്ചത്: വിനയൻ

    ജഗദീഷുമായുള്ള ബന്ധത്തെക്കുറിച്ച് അവതാരകന്‍ ആദ്യം ചോദിക്കുന്നത്. പിന്നാലെ അദ്ദേഹം മനസ് തുറക്കുകയായിരുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ജഗദീഷേട്ടന്‍

    ജഗദീഷേട്ടന്‍ എഴുതിയ സീരിയല്‍ ഞാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യമായി ഞങ്ങള്‍ ഒരുമിക്കുന്നത് ലൈഫ് ഈസ് ബ്യൂട്ടിഫുളിലാണ്. പുള്ളി അഭിനയിക്കുകയും ഞാന്‍ സംവിധാനം ചെയ്യുകയുമായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമാണ്. ആ ബന്ധം ക്രമേണ വളരുകയാണ്. മിനി സ്‌ക്രീനിലുണ്ടാകുന്ന ബന്ധം ഒരിക്കലും ഉലയില്ല. എന്നും കാണുന്നവരായിരിക്കും. കാരവനൊന്നും കാണില്ലല്ലോ.

    Also Read: കോലിയുടെ മുൻ കാമുകിയെ കണ്ട് അമ്പരന്ന് ആരാധകർ; അന്ന് ഇന്ത്യയിലേക്കെത്തിയ വിദേശ താരംAlso Read: കോലിയുടെ മുൻ കാമുകിയെ കണ്ട് അമ്പരന്ന് ആരാധകർ; അന്ന് ഇന്ത്യയിലേക്കെത്തിയ വിദേശ താരം

    വേണു ചേട്ടനുമായും സീരിയല്‍ ചെയ്യുമ്പോഴുണ്ടാകുന്ന ബന്ധമാണ്. കാണുമ്പോള്‍ ആ രാധാകൃഷ്ണാ എന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ ആ വിളിക്ക് വളരെ ആത്മാര്‍ത്ഥത കാണും. എന്തു വേണമെങ്കിലും ചെന്ന് പറയാം. ഒരു ബ്രീഫ് കേസ് പ്രോപ്പര്‍ട്ടിയായി വേണമെന്ന് വെക്കുക. മിനി സ്‌ക്രീനില്‍ അത് മാത്രമായി വിലയ്ക്ക് വാങ്ങുക നടക്കില്ല. അപ്പോള്‍ ഞാന്‍ രാവിലെ വേണു ചേട്ടനെ വിളിക്കും. ചേട്ടാ ഇങ്ങനൊരു പ്രോപ്പര്‍ട്ടി ആവശ്യമുണ്ട്. ഞാന്‍ കുറേ നോക്കി. പക്ഷെ തൃപ്തിയാകുന്നില്ല ചേട്ടന്റെ പക്കലുണ്ടോ എന്ന് ചോദിക്കും.

    രാധാകൃഷ്ണാ എന്റെ കയ്യിലുണ്ട്

    ആ രാധാകൃഷ്ണാ എന്റെ കയ്യിലുണ്ട് ഞാന്‍ വരുമ്പോള്‍ ഒന്ന് രണ്ടെണ്ണം കൊണ്ടു വരാം എന്ന് പറയും. ചേട്ടന്‍ അതുമായിട്ടാകും വരിക. പിന്നെ പോകുന്നത് വരെ അത് എന്റെ ഉത്തരവാദിത്തമായിരിക്കും. ഷൂട്ട് കഴിയുമ്പോള്‍ ഞാനെടുത്ത് എന്റെ വണ്ടിയില്‍ ഭദ്രമായിട്ട് വെക്കും. പിറ്റേന്ന് തിരികെ കൊണ്ടു വരും. ഇതുപോലെ ജഗദീഷേട്ടനേയും വിളിക്കും. ചേട്ടാ ഇങ്ങനൊരു പ്രോപ്പര്‍ട്ടിയുണ്ടോ എനിക്ക് വേണമായിരുന്നുവെന്ന് പറയും. ചിലപ്പോള്‍ വേറെ ആരുടെയെങ്കിലും സീനില്‍ ഉപയോഗിക്കാനായിരിക്കും.

    Also Read: അവര്‍ക്ക് വേണ്ടത് ഉമ്മ പോലും വെക്കാത്ത കന്യകമാരെ; ബോളിവുഡിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി മഹിമ ചൗധരിAlso Read: അവര്‍ക്ക് വേണ്ടത് ഉമ്മ പോലും വെക്കാത്ത കന്യകമാരെ; ബോളിവുഡിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി മഹിമ ചൗധരി

    വേണു ചേട്ടന്റെ കയ്യില്‍ നിന്നും എനിക്ക് ചിലപ്പോള്‍ പഴയ എന്തെങ്കിലും സാധനങ്ങളായിരിക്കും വേണ്ടി വരിക. വേണു ചേട്ടന്റെ വീട്ടില്‍ കണ്ടിട്ടുണ്ടാകും. ഞാന്‍ വിളിക്കുമ്പോള്‍ തന്നെ ചേട്ടന്‍ പറയും നിനക്ക് എന്തെങ്കിലും പ്രോപ്പര്‍ട്ടി വേണമായിരിക്കുമല്ലേ. ചെന്ന് എടുത്തോളൂ ഞാന്‍ വീട്ടിലില്ല, വിളിച്ചു പറയാം. എന്നിട്ട് അത് അവിടെ തന്നെ തിരികെ കൊണ്ടു വെക്കണം. ഇത്തരം ആത്മബന്ധങ്ങള്‍ എല്ലാവരുമായുണ്ട്. എന്നും കാണുന്നവരല്ലേ.

    നല്ല നടന്മാര്‍

    നല്ല നടന്മാര്‍ എപ്പോഴും ഫ്രഷ് ആണ്. അവര്‍ക്ക് ഒരിക്കലും തലക്കനം കാണില്ല. അവര്‍ വന്നാല്‍ കഥാപാത്രം മാത്രമായിരിക്കും. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചും. കഥാപാത്രം എന്താണെന്ന് പറഞ്ഞു കൊടുത്താല്‍ ഇങ്ങനെയുള്ള മാനറിസം ഇടാം എന്നൊക്കെ പറഞ്ഞ് നന്നാക്കേനെ നോക്കൂ. ഒരിക്കല്‍ ജഗദീഷേട്ടന് ഒരു കണ്ണാടി കൊടുത്തു. വലിയ സ്‌ട്രെയിനാണത് വെക്കുന്നത്. ഗ്ലാസ് കൊണ്ടു നോക്കുമ്പോള്‍ വല്ലാത്ത പവറാണ്. ജഗദീഷേട്ടന് കണ്ണാടിയൊന്നും വെക്കാത്തയാളാണ്. ചേട്ടാ ഇതിന് പവര്‍ കൂടുതലാണെന്ന് പറഞ്ഞപ്പോല്‍ ഓ ഇനി അതിന് വേണ്ടി പൈസ കളയണ്ടെന്ന് പറഞ്ഞ് അത് തന്നെ വച്ചു.

    സുരാജിന്റെ വളര്‍ച്ച

    പിന്നാലെ അദ്ദേഹം സുരാജിന്റെ വളര്‍ച്ചയെക്കുറിച്ചും സംസാരിക്കുകയായിരുന്നു. സുരാജിനെ നായകനാക്കി ഒരു സിനിമ ചെയ്തപ്പോള്‍ നായികയായി ഒറ്റ പെണ്‍കുട്ടിയും ഡേറ്റ് കൊടുത്തില്ല. സത്യമായ കാര്യമാണ്. അയ്യേ സുരാജിന്റെ നായികയോ എന്ന് ചോദിച്ച പലരുടേയും മുമ്പില്‍ ഇന്ന് സുരാജിന്റെ നായികയാകാന്‍ പുറകേ നടക്കുന്ന ഒരുപാട് പുതിയ ജനറേഷന്‍ പിള്ളേരുണ്ട്. ഇവിടെ വരെ എത്തിയാണ് സുരാജിന്റെ വിജയം. അവിടെ ഞാന്‍ സുരാജിനെ നമിക്കുന്നു. കോമഡി എന്ന് പറഞ്ഞ് നിസാരവത്കരിച്ചവരൊക്കെ കഴിവ് തെളിയിച്ചവരാണ്. ഇന്ദ്രന്‍സ് ചേട്ടന്‍, സുരാജ് വെഞ്ഞാറമൂട്. അവരിലെല്ലാം കാലിബറുണ്ട്. സുരാജിന് അവസരം കിട്ടി. അത് ഉപയോഗിച്ചു. അതെല്ലാം വിജയിച്ചു. അങ്ങനെ വന്നപ്പോള്‍ ക്യാരക്ടര്‍ വേഷത്തിലേക്ക് വന്നു. അതുപോലെയാണ് ഇന്ദ്രന്‍സേട്ടനെന്നും അദ്ദേഹം പറയുന്നു.

    Read more about: suraj venjaramoodu
    English summary
    Director Radhakrishnan Recalls How Actresses Refused To Act With Suraj Venjaramoodu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X