twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ജയറാം അന്ന് എന്നോട് കാണിച്ച സ്നേഹത്തിനുള്ള നന്ദിയാണ് എന്റെ സിനിമകൾ, ഇപ്പോൾ സംസാരിക്കാറേയില്ല': രാജസേനൻ

    |

    മലയാളത്തിലെ എക്കാലത്തേയും സൂപ്പർഹിറ്റ് കൂട്ടുകളിലൊന്നാണ് ജയറാം - രാജസേനൻ. ജയറാം എന്ന നടൻ മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറുന്നതിന് പ്രധാന പങ്കുവഹിച്ച സംവിധായകൻ രാജസേനനാണ്. ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളായ പലസിനിമകളും പിറന്നത് രാജസേനന്റെ സംവിധാനത്തിലാണ്. ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾക്ക് ഇന്നും നിരവധി ആരാധകരാണ് ഉള്ളത്.

    1991 ൽ പുറത്തിറങ്ങിയ കടിഞ്ഞൂൽ കല്യാണം എന്ന ചിത്രത്തിലാണ് ആദ്യമായി ജയറാമും രാജസേനനും ഒന്നിക്കുന്നത്. കരിയറിൽ മോശം സമയത്തിലൂടെ കടന്ന് പോവുകയായിരുന്നു ജയറാം അന്ന്. രാജസേനൻ നിലയുറപ്പിക്കാനുള്ള ശ്രമത്തിലും. ആ സിനിമ പുറത്തിറങ്ങി ഹിറ്റായി മാറി. അതോടെ ഇവരുടെ കൂട്ടുകെട്ടിൽ കൂടുതൽ ചിത്രങ്ങൾ പിറന്നു.

    jayaram rajasenan

    Also Read: മഞ്ജു പിള്ളയേ ഇവിടെ ആർക്കും ആവശ്യമില്ല!; ടീച്ചറിൽ അഭിനയിക്കാൻ തീരുമാനിച്ചത് അതുകൊണ്ടെന്ന് നടിAlso Read: മഞ്ജു പിള്ളയേ ഇവിടെ ആർക്കും ആവശ്യമില്ല!; ടീച്ചറിൽ അഭിനയിക്കാൻ തീരുമാനിച്ചത് അതുകൊണ്ടെന്ന് നടി

    കടിഞ്ഞൂൽ കല്യാണത്തിൽ തുടങ്ങിയ ഇവരുടെ കൂട്ടുകെട്ട് 2006 ൽ പുറത്തിറങ്ങിയ മധു ചന്ദ്രലേഖ വരെ തുടർന്നു. ഏകദേശം പതിനഞ്ചോളം സിനിമകളാണ് ഈ കാലയളവിൽ ജയറാമിനെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്തത്. രാജസേനന്റെ സംവിധാന കരിയറിൽ തന്നെ മൂന്ന് നാല് ചിത്രങ്ങൾ മാത്രമാണ് മറ്റു താരങ്ങളെ വെച്ച് ചെയ്തത്.

    നിലവിൽ അത്ര നല്ല സ്വര ചേർച്ചയിലല്ല ജയറാമും രാജസേനനും. കഴിഞ്ഞ അഞ്ചാറ് വർഷമായി തങ്ങൾ സംസാരിക്കാറില്ലെന്നാണ് രാജസേനൻ പറയുന്നത്. എന്നിരുന്നാലും ഒരുമിച്ചുണ്ടായിരുന്ന ആ സമയം ഇന്നും ഓർക്കാവുന്ന ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് രാജസേനൻ പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയറാമിനൊപ്പം ചെയ്ത സിനിമകളെ കുറിച്ചും പിണക്കത്തെ കുറിച്ചും രാജസേനൻ പറഞ്ഞത്.

    കടിഞ്ഞൂൽ കല്യാണത്തിൽ ജയറാം തന്നോട് കാണിച്ച സ്നേഹത്തിന്റെ നന്ദിയാണ് താൻ പിന്നീട് ചെയ്ത പതിനഞ്ച് സിനിമകൾ എന്നും രാജസേനൻ പറയുന്നുണ്ട്. രാജസേനന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

    jayaram rajasen

    'ജയറാമിനൊപ്പം 16 സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. കടിഞ്ഞൂൽ കല്യാണം ചെയ്യുന്ന സമയത്ത് ജയറാമിനെ വെച്ചൊരു സിനിമ ചെയ്യുക എന്നൊക്കെ പറഞ്ഞാൽ പലരും പിന്മാറുന്ന ഒരു കാലഘട്ടമാണ്. ആ കാലഘട്ടത്തിൽ ഞാനും ഒന്നുമല്ലാതെ ഇരിക്കുന്നു. ജയറാമും ഒന്നുമല്ലാതെ ഇരിക്കുകയാണ്. എന്നിട്ട് ഞങ്ങൾ കഷ്ടപ്പെട്ട് തന്നെ ഒരുമിച്ചുണ്ടാക്കിയ സിനിമയാണ്.

    Also Read: 'അച്ഛനമ്മമാർ ഉണ്ടാക്കിയ സ്വർണവുമിട്ട് മണവാട്ടിയായി ഇളിച്ചു നിൽക്കാൻ എങ്ങനെ മനസ് വരുന്നു?'; പെൺകുട്ടികളോട് സരയുAlso Read: 'അച്ഛനമ്മമാർ ഉണ്ടാക്കിയ സ്വർണവുമിട്ട് മണവാട്ടിയായി ഇളിച്ചു നിൽക്കാൻ എങ്ങനെ മനസ് വരുന്നു?'; പെൺകുട്ടികളോട് സരയു

    അന്ന് ജയറാമും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു നിർമ്മാതാവിനെ കണ്ടെത്താനൊക്കെ പുള്ളിയും ശ്രമിച്ചിട്ടുണ്ട്. സ്ക്രിപ്റ്റിങ് നടക്കുന്ന സമയത്ത് കുറച്ച് പൈസയൊക്കെ പുള്ളി തന്നിട്ടുണ്ട്. കടിഞ്ഞൂൽ കല്യാണത്തിന്റെ സമയത്ത് ജയറാം എന്നോട് കാണിച്ച സ്നേഹത്തിന്റെ നന്ദിയാണ് പിന്നീട് ഞാൻ ചെയ്ത പതിനഞ്ച് സിനിമകളിലൂടെ ഞാൻ അദ്ദേഹത്തിന് കൊടുത്ത സമ്മാനം. അത്രയും വലിയ സമ്മാനം എനിക്ക് അദ്ദേഹത്തിന് കൊടുക്കാൻ പറ്റി എന്നുള്ളതാണ്.

    ഈ കടിഞ്ഞൂൽ കല്യാണം കഴിഞ്ഞ് അയലത്തെ അദ്ദേഹം മുതൽ കനക സിംഹാസനം വരെയുള്ള സിനിമകളിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് ആവറേജ് ആയി പോയത്. ബാക്കിയെല്ലാം നൂറും നൂറ്റി ഇരുപതും നൂറ്റമ്പതും ദിവസം ഓടിയ സിനിമകളാണ്. ഇപ്പോൾ വാസ്തവത്തിൽ ഞങ്ങൾ നല്ല സൗഹൃദത്തിൽ അല്ല. അഞ്ചാറ് വർഷമായിട്ട് ഞങ്ങൾ തമ്മിൽ സംസാരിക്കാറു പോലുമില്ല. എങ്കിലും ആ ദിവസങ്ങൾ ഇപ്പോഴും ഓർക്കാവുന്ന നല്ല ദിവസങ്ങളും മുഹൂർത്തങ്ങളും ആയിരുന്നു,' രാജസേനൻ പറഞ്ഞു.

    നേരത്തെ, തങ്ങൾ ഒരു കാരണവുമില്ലാതെ തനിയെ അകന്ന് പോവുകയായിരുന്നു എന്ന് രാജസേനൻ പറഞ്ഞിട്ടുണ്ട്. തന്റെ കോളുകൾ ജയറാമിന് ബുദ്ധിമുട്ട് ആകുന്നത് പോലെ തോന്നി. ഫോൺ എടുത്താൽ ഷൂട്ടിലാണെന്ന് പറഞ്ഞ് വേഗം വെക്കുമായിരുന്നു. താനും ജയറാമും തമ്മില്‍ വഴക്കോ ആശയക്കുഴപ്പമോ സാമ്പത്തിക ഇടപാടുകളോ ഇല്ലായിരുന്നെന്നും രാജസേനന്‍ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ബോധപൂർവം ചർച്ചകളിൽ നിന്ന് തന്റെ പേര് ഒഴിവാക്കാൻ ജയറാം ശ്രമിക്കുന്നതായും രാജസേനൻ മുൻപ് ആരോപിച്ചിട്ടുണ്ട്.

    Read more about: rajasenan
    English summary
    Director Rajasenan Opens Up About His 15 Years Long Association With Actor Jayaram Goes Viral - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X