'ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടില്ല'; ജയസൂര്യയെ 'നന്മ മരം' എന്ന് കളിയാക്കുന്നവര്‍ അറിയാതെ പോകുന്നത്
മലയാള സിനിമയിലെ മുന്‍നിര നടനാണ് ജയസൂര്യ. സിനിമയിലെ ബന്ധങ്ങളോ കുടുംബ പാരമ്പര്യമോ ഒന്നുമില്ലാതെയാണ് ജയസൂര്യ കടന്നു വരുന്നത്. മിമിക്രി വേദികളിലൂടേയും ടെലിവിഷനിലൂടേയുമൊക്കെയായിരുന്നു ജയസൂര്യ സിനിമയിലേക്ക് എത്തുന്നത്. നായകനായി മാത്രമല്ല, സഹനടനായും വില്ലനായുമെല്ലാം ജയസൂര്യ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്കായി തയ്യാറെടുക്കുകയാണ് താരം.
അതേസമയം തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം കൂടിയാണ് ജയസൂര്യ. തന്റെ സിനിമയുടെ പ്രൊമോഷന് വേണ്ടി മാത്രമാണ് ജയസൂര്യ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നതെന്നാണ് പലപ്പോഴും ഉയര്‍ന്നു വരുന്ന വിമര്‍ശനം. ഈയ്യടുത്തും താരത്തിന്റെ കര്‍ഷകരെക്കുറിച്ചുള്ള പ്രസ്താവന വിവാദമായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ ജയസൂര്യയെക്കുറിച്ച് സംവിധായകന്‍ രതീഷ് രഘുനന്ദന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

ജയസൂര്യയെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു കുറിപ്പുള്ള രതീഷിന്റെ മറുപടിയാണ് ചര്‍ച്ചയായി മാറുന്നത്. 'മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നന്മ മരം ചമയുന്ന നടന്‍ ജയസൂര്യ ആണെന്ന് തോന്നിയിട്ട് ഉണ്ട്, പുണ്യാളന്‍ ഇറങ്ങിയ സമയത്ത് മണ്‍വെട്ടിയുമായി റോഡ് മണ്ണിട്ട് മൂടാന്‍ ഇറങ്ങി, മേരിക്കുട്ടി ഇറങ്ങിയപ്പോ ട്രാന്‍സ്ജന്റേഴ്‌സിനൊപ്പം പോയി ഫോട്ടോസ് എടുത്തു ഇനി കത്തനാര്‍ ഇറങ്ങുമ്പോള്‍ കേരളത്തിലെ പള്ളീലച്ചന്‍മാരുമായി അടുത്ത സെല്‍ഫി പ്രതീക്ഷിക്കാം' എന്നായിരുന്നു താരത്തെ വിമര്‍ശിച്ചു കൊണ്ടുളള കുറിപ്പ്.
പിന്നാലെ ഇതിന്റെ കമന്റില്‍ പ്രതികരണവുമായി രതീഷ് രഘുനന്ദന്‍ എത്തുകയായിരുന്നു. 'നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങള്‍ ഒരുമിച്ചു ഒരു സിനിമ ചെയ്യാന്‍ തീരുമയ്ക്കുന്നു. വിജയ് ബാബു നിര്‍മ്മാതാവ്. പ്രീപ്രൊഡക്ഷന്‍ തുടങ്ങി ദിവസങ്ങള്‍ക്കകം കോവിഡും ലോക്ഡൗണും വരുന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജയേട്ടന്റെ വിളി' രതീഷ് പറയുന്നു.
'എങ്ങിനെ പോകുന്നെടാ കാര്യങ്ങള്‍? ഇങ്ങനെയൊക്കെ പോകുന്നു. ഇത്തിരി പൈസ അക്കൌണ്ടില്‍ ഇട്ടിട്ടുണ്ട് ട്ടോ. വേണ്ട എന്ന് പറയാവുന്ന സാഹചര്യം ആയിരുന്നില്ല. ജയസൂര്യ എന്ന നടന് എന്നെ പോലെ ഒരാളെ ഓര്‍ത്തു സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല'' എന്നും രതീഷ് പറയുന്നു. നിരവധി പേരാണ് രതീഷിന്റെ കമന്റിന് പ്രതികരണവുമായി എത്തുന്നത്. .

അതേസമയം ജയസൂര്യയെ വിമര്‍ശിച്ചു ചിലര്‍ എത്തിയിട്ടുണ്ട്. സിനിമയെക്കാള്‍ ഇന്റര്‍വ്യുവില്‍ അഭിനയിക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങേരെ കാണു. നന്മ എവിടൊക്കെ വാരി വിതറാന്‍ ഒക്കുവോ ആ ചാന്‍സ് ഒന്നും നന്മേട്ടന്‍ വിടില്ല. ഈ സെയിം ഡയലോഗ് ഞാന്‍ അങ്ങേരുടെ പേജില്‍ പറഞ്ഞപ്പോ എന്നെ ബ്ലോക്കും ചെയ്തു എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം ജയസൂര്യയെ അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. നല്ല കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന നടനാണ് ജയസൂര്യ. അദ്ദേഹത്തിനെതിരായ വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്നാണ് ചിലര്‍ പറയുന്നത്. ജയസൂര്യയ്‌ക്കെതിരെ വളരെ മോശം ആക്രമണമാണ് നടക്കുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ഉടല്‍ എന്ന സിനിമയിലൂടെയാണ് രതീഘ് രഘുനന്ദന്‍ സംവിധായകനാകുന്നത്. പിന്നാലെ ദിലീപിനെ നായകനാക്കി തങ്കമണി എന്ന സിനിമയും ഒരുക്കിയിരുന്നു. അതേസമയം തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയുടെ ഒരുക്കത്തിലാണ് ജയസൂര്യ. കത്തനാര്‍ ആണ് ജയസൂര്യയുടെ പുതിയ സിനിമ. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ജയസൂര്യ ഈ സിനിമയ്ക്കായി മറ്റ് സിനിമകളെല്ലാം മാറ്റി വച്ചിരിക്കുകയാണ്. കടമറ്റത്ത് കത്തനാറുടെ ജീവിതം പറയുന്ന സിനിമയുടെ സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ് ആണ്. ആര്‍ രാമാനന്ദാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











