twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദിന്റെ ഐഡിയ ആയിരുന്നു എ ആർ റഹ്മാൻ മ്യൂസിക് ചെയ്യണമെന്നത്; മലയൻകുഞ്ഞ് സംവിധായകൻ പറയുന്നു

    |

    ഫഹദ് ഫാസിലിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് മലയൻകുഞ്ഞ്. ഒരിടവേളക്ക് ശേഷം തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിന് ആദ്യ ദിനങ്ങളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 22 നാണ് തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയത്. ഓഗസ്റ്റ് 11 ന് മലയൻകുഞ്ഞ് ആമസോൺ പ്രൈമിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

    ഉരുൾപൊട്ടലിന്റെ ഭീകരത കാണിച്ചു തന്ന മലയൻകുഞ്ഞ് സിനിമ മലയാള പ്രേക്ഷകർക്ക് ഒരു പുത്തൻ കാഴ്ചാനുഭവമാണ് സമ്മാനിച്ചത്. സംവിധായകൻ മഹേഷ് നാരായണനായിരുന്നു ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത്. അദ്ദേഹം തന്നെയായിരുന്നു ഛയാഗ്രഹണവും എഡിറ്റിങ്ങും. സംവിധായകൻ ഫാസിൽ ആയിരുന്നു നിർമാണം. അങ്ങനെ വലിയൊരു ടീമിന്റെ ഭാഗമായി ഒരുങ്ങിയ ചിത്രത്തിന്റെ മറ്റൊരു പ്രത്യേക ആകർഷണമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.

    അനിയന് വേണ്ടി പെണ്ണുകാണാന്‍ പോയ അനന്യ; ആ കഥ ഇങ്ങനെയെന്ന് താരംഅനിയന് വേണ്ടി പെണ്ണുകാണാന്‍ പോയ അനന്യ; ആ കഥ ഇങ്ങനെയെന്ന് താരം

    ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ എ ആര്‍. റഹ്മാൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്

    ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ എ ആര്‍. റഹ്മാൻ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. മുപ്പത് വർഷത്തിന് ശേഷം റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ചിത്രം. 1992 ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ എന്ന ചിത്രത്തിൽ ആയിരുന്നു റഹ്മാൻ ഇതിനു മുൻപ് സംഗീതമൊരുക്കിയത്.

    മലയൻകുഞ്ഞിൽ റഹ്മാനെ കൊണ്ടുവരാനുള്ള ആശയം ഫഹദിന്റെ ആയിരുന്നു എന്ന് പറയുകയാണ് സംവിധായകൻ സജിമോൻ പ്രഭാകരൻ ഇപ്പോൾ. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അങ്ങനെ ഒരു ആശയം മുന്നോട്ട് വച്ചത് ഫഹദായിരുന്നു എന്ന് അദ്ദേഹം പറഞ്ഞത്.

    'ആശുപത്രിയുടെ മൂലയിൽ സ്മിതയുടെ മൃതദേഹം, മുഖത്തെല്ലാം ഈച്ചകൾ; ഓടിപ്പോയത് ശ്രീവിദ്യ, ആ കാഴ്ച മറക്കാൻ പറ്റില്ല'''ആശുപത്രിയുടെ മൂലയിൽ സ്മിതയുടെ മൃതദേഹം, മുഖത്തെല്ലാം ഈച്ചകൾ; ഓടിപ്പോയത് ശ്രീവിദ്യ, ആ കാഴ്ച മറക്കാൻ പറ്റില്ല''

    ഒരു ദിവസം ഫഹദിന്റെ മനസ്സിൽ വന്നൊരു ഐഡിയ ആയിരുന്നു അത്

    'ഒരു ദിവസം ഫഹദിന്റെ മനസ്സിൽ വന്നൊരു ഐഡിയ ആയിരുന്നു അത്. സിനിമയിൽ സംഗീതത്തിന് ഒരുപാട് സാധ്യത ഉണ്ടായിരുന്നു. അങ്ങനെ ആണ് ഫഹദ് റഹ്മാൻ സാറിനെ സമീപിക്കാം എന്ന് പറഞ്ഞത്. അപ്പോഴും തിയേറ്റർ ആണോ, അതോ ഒടിടി ആണോ എന്നൊന്നും തീരുമാനിച്ചിട്ടില്ലായിരുന്നു. അങ്ങനെ ആരുടെയൊക്കെയോ ഭാഗ്യത്തിന് റഹ്മാൻ സാർ വന്ന് സിനിമ ചെയ്തു' അദ്ദേഹം പറഞ്ഞു.

    ചിത്രം തിയേറ്ററിൽ തന്നെ ഇറക്കമെന്ന് തീരുമാനിച്ചത് ബാക്ക്ഗ്രൗണ്ട് സ്കോർ മുഴുവൻ ചെയ്ത് എല്ലാ പരിപാടികളും പൂർത്തിയാക്കിയ ശേഷമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിന് മുൻപ് വരെ ഏത് വേണമെന്ന് തീരുമാനിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി. ചിത്രത്തിന് വേണ്ട കഥാപാത്രങ്ങളെ മാത്രമാണ് കാസ്റ്റ് ചെയ്തതെന്നും ചിലരെ കഥാപാത്രങ്ങൾക്ക് അനുസരിച്ച് തിരഞ്ഞെടുത്തത് ആണെന്നും അദ്ദേഹം പറഞ്ഞു.

    16-ാം വയസ് മുതൽ ലാലേട്ടന് മെസേജ് അയക്കാറുണ്ടായി, നേരിട്ട് കണ്ടപ്പോൾ അതൊക്കെ കാണിച്ചു കരഞ്ഞു: ദുർഗ കൃഷ്ണ16-ാം വയസ് മുതൽ ലാലേട്ടന് മെസേജ് അയക്കാറുണ്ടായി, നേരിട്ട് കണ്ടപ്പോൾ അതൊക്കെ കാണിച്ചു കരഞ്ഞു: ദുർഗ കൃഷ്ണ

    Recommended Video

    ഫഹദും നസ്രിയയും കൂടിയാൽ പിന്നെ കുട്ടി കളിയാണ്.. വീഡിയോ കാണാം | FilmiBeat Malayalam
    ചിത്രത്തിന് ആദ്യ ദിവസങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചെങ്കിലും പിന്നീട് അത് സമ്മിശ്ര പ്രതികരണങ്ങളായി മാറിയിരുന്നു

    അതേസമയം, ചിത്രത്തിന് ആദ്യ ദിവസങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചെങ്കിലും പിന്നീട് അത് സമ്മിശ്ര പ്രതികരണങ്ങളായി മാറിയിരുന്നു. ഒടിടി റിലീസ് ചെയ്ത ശേഷവും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എ ആർ റഹ്മാന്റെ സംഗീതത്തിനും പ്രേക്ഷകർക്കിടയിൽ ഒരു അഭിപ്രായം നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. റഹ്മാന്റെ മടങ്ങി വരവ് നിരാശപ്പെടുത്തി എന്നായിരുന്നു കൂടുതൽ പ്രേക്ഷകരുടെയും വിലയിരുത്തൽ.

    Read more about: ar rahman
    English summary
    ഫഹദിന്റെ ഐഡിയ ആയിരുന്നു എ ആർ റഹ്മാൻ മ്യൂസിക് ചെയ്യണമെന്നത്; മലയൻകുഞ്ഞ് സംവിധായകൻ പറയുന്നു
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X