For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഥ പറയുന്നതിനിടയില്‍ സുരേഷ് ഗോപി എഴുന്നേറ്റ് പോയി; താരം വച്ച ഡിമാന്റിനെക്കുറിച്ച് സംവിധായകന്‍

  |

  മലയാള സിനിമയിലെ മിന്നും താരമാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നിരിക്കുകയാണ് സുരേഷ് ഗോപി. ഒടുവില്‍ പുറത്തിറങ്ങിയ പാപ്പന്‍ വന്‍ വിജയമായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ സുരേഷ് ഗോപിക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ സമദ് മങ്കട.

  Also Read: ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന് കാരണം ഞാനാണ്; എല്ലാവരെയും അത്ഭുതപ്പെടുത്തി നടി രേഖ പറഞ്ഞതിങ്ങനെ

  സുരേഷ് ഗോപിയെ നായകനാക്കി കിച്ചാമണി എംബിബിഎസ് എന്ന സിനിമ സംവിധാനം ചെയ്തത് സമദ് ആയിരുന്നു. നേരത്തെ ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമയുടെ നിര്‍മ്മാതാവുമായിരുന്നു അദ്ദേഹം. സുരേഷ് ഗോപിയോട് കിച്ചാമണിയുടെ കഥ പറയാന്‍ പോയതിനെക്കുറിച്ചാണ് അദ്ദേഹം മനസ് തുറന്നത്. മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  സുരേഷേട്ടനെ വച്ച് ചെയ്യണം എന്നായിരുന്നു ആഗ്രഹം. പക്ഷെ പുള്ളി ചെയ്യുമോ എന്നറിയില്ല. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ പാറ്റേണിലുള്ളതല്ല. കൊച്ചിന്‍ ഹനീഫക്കയെക്കൊണ്ട് പറയിപ്പിക്കാമെന്നായിരുന്നു കരുതിയിരുന്നത്. അദ്ദേഹം പറഞ്ഞാല്‍ എല്ലാവരും കേള്‍ക്കും. ഹനീഫ്ക്കയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഹനീഫ്ക്കയും ഞാനും സലീം ഹില്‍ടോപ്പും ചേര്‍ന്നാണ് സുരേഷേട്ടനെ കാണാന്‍ പോകുന്നത്.

  Also Read: 'അസഭ്യം പറയുന്ന സൈക്കോ'; സംവിധായകൻ മുഖത്തടിച്ച സംഭവത്തിൽ പത്മപ്രിയ പറ‍ഞ്ഞത്

  ഹനീഫ്ക്കയാണ് പരിചയപ്പെടുത്തുന്നത്. ഇത് സമദ് മങ്കട. ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരു കഥയുണ്ട്. സംവിധാനം ചെയ്യാനാണ് ആഗ്രഹം. ഈ കഥയൊന്ന് കേട്ടു നോക്കൂ. കേട്ടിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞു. ഞാന്‍ കേട്ടു, എനിക്ക് ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ കഥ പറഞ്ഞു തുടങ്ങി. കഥ കേള്‍ക്കുന്നതിനിടയില്‍ നോമ്പുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അന്ന് റംസാന്‍ നോമ്പിന്റെ സമയമാണ്. ഉണ്ടെന്ന് പറഞ്ഞു.

  പിന്നെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുന്നേറ്റ് പോയി. ആരെയോ ഫോണ്‍ ചെയ്യാനായിരുന്നു. കഥ പറഞ്ഞ് അങ്ങനെ എതാണ്ട് നോമ്പ് തുറക്കാനുള്ള വാങ്കിന്റെ സമയമായിരുന്നു. ഈ സമയത്ത് ഞങ്ങള്‍ക്ക് മുന്നിലേക്ക് ജ്യൂസും പഴങ്ങളുമൊക്കെ എത്തുകയാണ്. നേരത്തെ അദ്ദേഹം എഴുന്നേറ്റ് പോയി ഫോണ്‍ ചെയ്തത് ഇതൊക്കെ അറേഞ്ച് ചെയ്യാനായിരുന്നു. അവര്‍ സമയത്ത് തന്നെ വന്നു.

  കഥ പറഞ്ഞ് നിര്‍ത്തിയ ശേഷം എന്താകും തീരുമാനം എന്നറിയാനായി ഞങ്ങള്‍ കാത്തു നിന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് ചര്‍ച്ച ചെയ്തു. വില്ലനായി ബിജു മേനോനെ ഞങ്ങള്‍ നേരത്തെ തന്നെ മനസില്‍ കണ്ടിരുന്നു. പിന്നെ നവ്യ, ജയസൂര്യ ഇവരൊക്കെ ഉണ്ടായിരുന്നു. ക്യാമറ സുകുമാര്‍ ചെയ്യണമെന്ന് സുരേഷേട്ടന്‍ പറഞ്ഞു. ആകെ ആ നിര്‍ദ്ദേശമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സുകുവേട്ടനെ പോയി കണ്ടു. അദ്ദേഹം സമ്മതിച്ചു. പിന്നെ ഞങ്ങളുടെ ടീമിനെ അങ്ങ് ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം.

  എപ്രിലിലാണ് സിനിമയുടെ കഥ പറയുന്നത്. ജൂണ്‍, ജൂലൈ മാസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായി. പിന്നീട് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുമ്പോള്‍ ചെന്നൈയില്‍ സുരേഷേട്ടനും വന്നിരുന്നു. പൊതുവെ അദ്ദേഹം പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് പങ്കെടുക്കാത്തതാണ്. പക്ഷെ അന്ന് ഞങ്ങളോടൊപ്പം തന്നെയുണ്ടായിരുന്നു. തുടക്കക്കാരന്‍ എന്ന നിലയില്‍ പ്രചോദനവും പിന്തുണയുമാകും എന്നു കരുതിയാകുമെന്നും സമന്ദ് മങ്കട പറയുന്നു.

  നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മടങ്ങിയെത്തുന്നത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു. പാപ്പന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജോഷി സംവിധാനം ചെയ്ത സിനിമ വന്‍ വിജയമായി മാറിയിരുന്നു. മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ നിത പിള്ള, ആശ ശരത്ത്, കനിഹ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

  ഒറ്റക്കൊമ്പന്‍ ആണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ ആയിട്ടാണ് സുരേഷ് ഗോപിയെത്തുന്നത്. പിന്നാലെ മേം ഹൂം മൂസ, ഹൈവെയുടെ രണ്ടാം ഭാഗം, ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമ, മേജര്‍ രവി സിനിമ, അരുണ്‍ വര്‍മയുടെ സിനിമ തുടങ്ങിയവയും അണിയറയിലുണ്ട്.

  Read more about: suresh gopi
  English summary
  Director Samad Mankada Shares His Working Experience WIth Suresh Gopi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X