മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭ്യൂഹങ്ങള്‍ മാത്രം, ഇപ്പോള്‍ ഉറപ്പ്! മഞ്ജു ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം
മഞ്ജു വാര്യര്‍ക്കെതിരെ വീണ്ടും കുറിപ്പുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മഞ്ജു പ്രധാന വേഷത്തിലെത്തിയ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍ കുമാര്‍. ഈ സിനിമ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ സനല്‍ കുമാര്‍ റിലീസ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ നിരന്തരം മഞ്ജു വാര്യര്‍ക്കെതിരെ സനല്‍ കുമാര്‍ ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദതാരമായി മാറിയിരുന്നു.
നേരത്തെ മഞ്ജു വാര്യരുമായി പ്രണയത്തിലാണെന്നും ചിലര്‍ നടിയുടെ ജീവന്‍ അപഹരിക്കാന്‍ നോക്കുകയാണെന്നും സനല്‍ കുമാര്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സനല്‍ കുമാര്‍. മഞ്ജു വാര്യര്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നാണ് സനല്‍കുമാര്‍ ആവശ്യപ്പെടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു. ഇപ്പോഴത് ഉറപ്പാണ്. അറിയാവുന്ന പണി ചെയ്യൂ, ആ സ്ത്രീയെ ജീവിക്കാന്‍ വിടു എന്നൊക്കെ ഉപദേശിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ മഞ്ജു വാര്യരുടെ സ്വാസ്ഥ്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ചെയ്യേണ്ടത് മറ്റൊന്നാണ്. മറ്റാരുടെയോ നിയന്ത്രണത്തിലുള്ള ,അവരുടേതെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന ഫോണില്‍ വിളിച്ച് ''അയാള്‍ക്ക് പ്രാന്താണ് അല്ലേ?'' എന്ന് ചോദിക്കുന്നതിനു പകരം സ്വതന്ത്രമായ ഒരു പരസ്യ പ്രതികരണം നടത്താനുള്ള സാഹചര്യം അവര്‍ക്ക് ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്. ഞാന്‍ രഹസ്യമായി ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും പറയുകയായിരുന്നില്ലല്ലോ. എന്റേതെല്ലാം പരസ്യ പ്രതികരണം ആയിരുന്നു. പ്രണയത്തിന്റെ കാര്യം മാറ്റിവെക്കു. അതുമാത്രമല്ലല്ലോ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍.
1. എനിക്കെതിരെ കേസ് കൊടുത്തത് മഞ്ജുവാര്യരുടെ അറിവോടെ അല്ല എന്ന എന്റെ ആരോപണം ശരിയോ?
2. അത് തെറ്റാണെങ്കില്‍ മൂന്നു വര്‍ഷമായിട്ടും ആ കേസില്‍ തെളിവുകൊടുക്കാത്തത് എന്തുകൊണ്ട്?
3. ഞാനിപ്പോള്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ എന്നോട് സംസാരിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍ ആണോ?
4. അല്ലെങ്കില്‍ അത് താനല്ല എന്ന് ഒരു പരസ്യ പ്രതികരണം നടത്താന്‍ എന്തുകൊണ്ട് മഞ്ജു വാര്യര്‍ തയാറാകുന്നില്ല?
5. ഞാനും മഞ്ജു വാര്യരുമായി ഉള്ള പ്രശ്‌നങ്ങള്‍ (എനിക്കെതിരെ കൊടുത്തു എന്ന് പറയപ്പെടുന്ന കേസ്, കയറ്റം എന്ന സിനിമ പൂഴ്ത്തിവെച്ച സംഭവം) നേരിട്ട് ഫോണില്‍ പോലും സംസാരിക്കാന്‍ പാടില്ല എന്ന് ആരാണ് നിശ്ചയിക്കുന്നത്?

6. അങ്ങനെ ഒരു ബാഹ്യനിയന്ത്രണം ഇല്ല എങ്കില്‍ നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിലോ ഇക്കാര്യങ്ങള്‍ സംസാരിച്ച് തീര്‍പിലെത്താന്‍ മഞ്ജു വാര്യര്‍ തയാറാകാത്തത് എന്തുകൊണ്ട്?
ഇത്രയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് ആരാണ്? ഈ വിഷയത്തില്‍ നേരിട്ടുള്ള ഒരറിവുമില്ലാത്ത ഏതെങ്കിലും വഴിപോക്കരാണോ? അതോ മഞ്ജു വാര്യരോ? ആലുവ മണപ്പുറത്തുവെച്ച് മഞ്ജു വാര്യരെ കണ്ടിട്ടുണ്ട് എന്ന് പറയുന്നവര്‍ക്ക് വരെ ഉറപ്പാണ് ഇത് മഞ്ജുവാര്യരല്ല!
അതേസമയം സനലിനെതിരെ നിരവധി പേരാണ് കമന്റുകളിലൂടെ രംഗത്തെത്തുന്നത്. മഞ്ജുവിനെതിരെ ഇത്തരം ആരോപണങ്ങളുയർത്തുന്നത് അവസാനിപ്പിക്കണെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം താനും മഞ്ജുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം എന്ന പേരില്‍ പുറത്ത് വിട്ട ശബ്ദരേഖയിലെ സ്ത്രീ ശബ്ദം മഞ്ജുവല്ലെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ മഞ്ജു വാര്യർ ഇതുവരേയും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications