twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉണ്ണി മുകുന്ദനും ബാലയും വീണ്ടും ഒന്നിക്കും! രണ്ടും ഒരേ തൂവൽ പക്ഷികൾ; പണത്തിന്റെ അഹങ്കാരമാണ്: ശാന്തിവിള ദിനേശ്

    |

    സിനിമാ താരങ്ങളെ കുറിച്ചുള്ള തന്റെ ഓർമ്മകളും വിശേഷങ്ങളും പങ്കുവച്ച് ശ്രദ്ധനേടാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. സംവിധായകന്റെ ചില വെളിപ്പെടുത്തലുകളും പരാമർശങ്ങളുമെല്ലാം വിവാദമാവുകയും ചെയ്തിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ പല വിഷയങ്ങളിലും പരസ്യ പ്രതികരണങ്ങളുമായി അദ്ദേഹം എത്താറുണ്ട്.

    മലയാളത്തിലെ യുവതാരങ്ങളെ കുറിച്ചടക്കം അദ്ദേഹം അടുത്തിടെ നടത്തിയ പല പരാമർശങ്ങളും വിമർശനം വിളിച്ചുവരുത്തിയിരുന്നു. ഇപ്പോഴിതാ, മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലും ഉണ്ണി മുകുന്ദൻ, ബാല, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നി യുവതാരങ്ങൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.

    santhivila dinesh

    Also Read: ഷൈൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അന്ന് ഷൂട്ട് നിർത്തിയേനെ; പക്ഷെ പുള്ളി ചെയ്തത്; ടൊവിനോയുടെ വാക്കുകൾAlso Read: ഷൈൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അന്ന് ഷൂട്ട് നിർത്തിയേനെ; പക്ഷെ പുള്ളി ചെയ്തത്; ടൊവിനോയുടെ വാക്കുകൾ

    യൂട്യൂബ് അഭിമുഖങ്ങളും പണമുണ്ടെന്ന അഹങ്കാരവും ഇവരെ വഴിതെറ്റിക്കുന്നു എന്നാണ് സംവിധായകൻ പറയുന്നത്. ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ചും ശ്രീനാഥ് ഭാസി വിവാദത്തെ കുറിച്ചും ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങളെ കുറിച്ചുമൊക്കെ രൂക്ഷ വിമർശനമാണ് ശാന്തി വില ദിനേശ് ഉന്നയിക്കുന്നത്. സംവിധായകന്റെ വാക്കുകൾ വായിക്കാം വിശദമായി.

    'യൂട്യൂബിന്റെ അതിപ്രസരം വന്നതിന്റെ വലിയ കുഴപ്പമുണ്ട്. സത്യൻ സാറും നസീർ സാറുമൊക്കെ ഉള്ളപ്പോൾ ആകെ രണ്ടു മൂന്ന് മാസികകൾ മാത്രമാണ് ഉള്ളത്. ഇപ്പോൾ ഫോണുള്ളവർ എല്ലാം യൂട്യൂബ് ചാനൽ മുതലാളിമാരാണല്ലോ. ഇവരൊക്കെ കൂടി പൊക്കി പൊക്കിയാണ് ഇവന്മാരെ വഴി തെറ്റിക്കുന്നത്. ഒരു ദിവസം കൊണ്ട് തീരാവുന്നതേ ഉള്ളു ഇതൊക്കെ.

    ഇവരുടെയൊക്കെ അഭിമുഖം എടുക്കാൻ പോകുന്നവരെ അടിക്കണം. സിനിമയുടെ എബിസിഡി അറിയാതെ മൈക്കോക്കെ കൊണ്ട് അവിടേം ഇവിടേം കാണിച്ച് സുഖിപ്പിച്ചു സംസാരിക്കുന്ന കൊണ്ടാണ് ഇവന്മാർ ഒക്കെ ഇങ്ങനെ. അതൊക്കെയാണ് ഈ ഫോണൊക്കെ എറിഞ്ഞ് കാണിക്കുന്നത്. ഇവന്മാരുടെ കൈയിലേക്ക് ലക്ഷങ്ങളും കൊടികളും വരുമ്പോൾ വഴി തെറ്റി പോകുന്നതാണ്. ചോദിക്കാനൊന്നും ആരുമില്ലലോ.

    ഇവർക്കൊന്നും ബോധമില്ല. ബോധമുണ്ടെങ്കിൽ ഇതൊന്നും ചെയ്യില്ല. നസീർ സാറൊക്കെ അവസാനത്തെ രണ്ടു മൂന്ന് സിനിമയ്ക്കാണ് ഒരു ലക്ഷമൊക്കെ വാങ്ങിയേ. ഇവിടെ രണ്ടു പടം ഓടിയാൽ മൂന്നാമത്തെ പടത്തിന് ചോദിക്കുന്നത് ഒരു കോടിയാണ്. അതിന്റെ പ്രശ്‌നമാണ്.

    Also Read: 'എലിസബത്തിനെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു, ഇതൊക്കെയാണ് എന്റെ സന്തോഷം'; ഭാര്യയുടെ വിജയത്തിൽ ബാലAlso Read: 'എലിസബത്തിനെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു, ഇതൊക്കെയാണ് എന്റെ സന്തോഷം'; ഭാര്യയുടെ വിജയത്തിൽ ബാല

    ഓടിടിയുടെ കാലമല്ലേ സിനിമ വിറ്റു പോകാനൊക്കെ എളുപ്പമാണ്. രണ്ടു മൂന്ന് സിനിമ കഴിയുമ്പോൾ തന്നെ ഓരോരുത്തർ നിർമ്മാണം ചെയ്യാൻ ഇറങ്ങുന്നത് അതുകൊണ്ടല്ലേ. ഉണ്ണി മുകുന്ദനൊക്കെ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ! ഏതെങ്കിലും ഓടിയ പടത്തിൽ നായകനായിട്ടുണ്ടോ. ബാല, അവൻ പറയുന്ന മണ്ടത്തരങ്ങൾ കേട്ടില്ലേ.

    unni mukundan bala

    രണ്ടെണ്ണത്തിനും അഹങ്കാരമാണ്. അതിനുമുകളിലുള്ള തെറിവിളിയാണ്. ഉണ്ണി മുകുന്ദൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ആളാണ്. എവിടെന്നൊക്കെയോ ഫണ്ട് ലഭിക്കുന്നുണ്ട്. കുറെ കേസുകൾ ഉണ്ടായിരുന്നതൊക്കെ പോയി. അങ്ങനെ പണത്തിന് എന്തോ ഉറവിടമുണ്ട്. അല്ലാതെ അയാളുടെ കയ്യിൽ പണമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ചെയ്ത രണ്ടു സിനിമയും ലാഭമല്ലേ. ഇതൊക്കെ ബുദ്ധിപൂർവം ചെയ്യുന്നതാണ്.

    ഉണ്ണി മുകുന്ദൻ ബാല വിഷയത്തിൽ രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്. നാളെ ഇവർ വീണ്ടും ഒന്നിക്കും. എല്ലാം ഒരേ തൂവൽ പക്ഷികളാണ്. ഇണങ്ങാനും പിണങ്ങാനും എല്ലാം സാധ്യതയുണ്ട്. ഞാൻ ഈ കഴുതകളുടെ എല്ലാം അഭിമുഖങ്ങൾ കാണും. സിനിമയിൽ നല്ല അവസരം കിട്ടി ലക്ഷങ്ങളും കൊടികളും ഒക്കെ വാങ്ങുന്ന നിങ്ങളൊക്കെ എത്ര പൊട്ടന്മാരായി പോയല്ലോ. എന്ന് കരുതി കണ്ടോണ്ട് ഇരിക്കാറുണ്ട്.

    ഈ സിനിമയിൽ അഭിനയിക്കുന്നവർ എല്ലാം സംവിധായകന്റെ വാക്കുകൾ കേട്ട് തുള്ളുന്നവരാണെന്ന് എന്റെ ഗുരുനാഥൻ ജെ സി സാർ പറയാറുണ്ട്. തെരുവിൽ കൊണ്ട് നടക്കുന്ന കൊരങ്ങന്റെ റോളെ ഉള്ളു നടി നടന്മാർക്ക് എന്ന് അദ്ദേഹം പറയാറുണ്ട്. സത്യത്തിൽ അത് തന്നെയാണ്.

    പൈസയുടെ അഹങ്കാരത്തിൽ താൻ എന്തൊക്കെയോ ആണെന്ന് ചിന്തിക്കുന്നതാണ്. മലയാള സിനിമയിൽ ഇവരൊന്നും ഒരു പുല്ലുമല്ല. മലയാള സിനിമയ്ക്ക് ആരും ഒന്നുമല്ല. ആ ബോധം എന്നും ഉണ്ടായാൽ മതി. ഇവന്മാരൊക്കെ വിചാരിച്ചിരിക്കുന്നത് വർത്തമാനകാല മലയാള സിനിമയെ താങ്ങുന്നത് തങ്ങളാണെന്നാണ്. അതിന്റെ കുഴപ്പമാണ്.

    ശ്രീനാഥ് ഭാസിയൊന്നും മിണ്ടുന്നില്ലല്ലോ! ഷെഡ്‌ഡിലായില്ലേ. ഒരു നാലഞ്ച് പുതിയ നടൻമാർ വന്നാൽ ഇവന്മാരൊക്കെ വിസ്‌മൃതിയിൽ ആയി പോകും,' ശാന്തിവിള ദിനേശ് പറഞ്ഞു.

    Read more about: santhivila dinesh
    English summary
    Director Santhivila Dinesh Openly Criticize Unni Mukundan, Bala And Young Actors In Latest Interview Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X