മോഹൻലാൽ പറഞ്ഞതാണെങ്കിൽ, അത് അൽപം കടന്ന കൈ ആയിപ്പോയി! മലയാളിക്ക് നിങ്ങളെ മടുത്തിട്ടില്ല: ശാന്തിവിള ദിനേശ്

മലയാള താരങ്ങളെ കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തി ശ്രദ്ധനേടിയിട്ടുള്ള ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെ മലയാള സിനിമയിലെ സമകാലിക വിഷയങ്ങളിൽ അടക്കം അഭിപ്രായം പറഞ്ഞ് അദ്ദേഹം രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ, മോഹൻലാലിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.

അടുത്തിടെ മോഹൻലാലിൻറെ വാക്കുകൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പിനെ മുൻനിർത്തിയാണ് ശാന്തിവിള ദിനേശ് സംസാരിക്കുന്നത്. മോഹൻലാലിനെ മലയാളികൾക്ക് മടുത്തിട്ടില്ലെന്നും നടൻ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. വിശദമായി വായിക്കാം.

അത്ഭുത പ്രതിഭാസം തന്നെയാണ് മോഹൻലാൽ

'മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻ തന്നെയാണ് മോഹൻലാൽ. എന്ത് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതിൽ ആർക്കും തർക്കമുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. നല്ലവനായ ഗുണ്ടയെന്ന് അടൂർ ഗോപാലകൃഷ്‍ണൻ പറയുമ്പോഴും ആ നടനെ അദ്ദേഹം പഠിച്ചിരിക്കുന്നു എന്നതാണ്. അത്ഭുത പ്രതിഭാസം തന്നെയാണ് മോഹൻലാൽ,'

'അടുത്തിടെ അദ്ദേഹത്തിന്റേതാണ് എന്ന നിലയ്ക്ക് ഒരു പോസ്റ്റ് എനിക്ക് കിട്ടി. അതിൽ പറയുന്നത് ഇങ്ങനെയാണ്. 'ഇനി സിനിമയിൽ നിന്ന് വിട്ടു നിൽക്കാനാണ് തീരുമാനം. വിജയങ്ങൾ പോലെ പരാജയങ്ങളും സ്വീകരിക്കുന്നു. ഇനി ഞാൻ എനിക്ക് വേണ്ടി കൂടി കുറച്ച് ജീവിക്കട്ടെ. നഷ്ടങ്ങൾ ഒരുപാടുണ്ട്. കഴിഞ്ഞ 43 വർഷം ഞാൻ സിനിമയ്ക്ക് വേണ്ടി മാത്രം ജീവിച്ച ആളാണ്. ഇനി മതിയെന്ന് തോന്നുന്നു,'

ആസ്വദിച്ച് ജീവിച്ചയാളാണ്

'അത് വായിച്ചപ്പോൾ എനിക്ക് അതിശയം തോന്നി. സിനിമയ്ക്ക് വേണ്ടി ജീവിച്ചയാളാണ്. പക്ഷെ അയാളുടെ സ്വകാര്യ ജീവിതത്തിലേക്ക് ആരും കയറി ചെന്നിട്ടില്ല. ആസ്വദിച്ച് ജീവിച്ചയാളാണ്. അയാളുടെ അച്ഛനെ പോലെ സെക്രട്ടറിയേറ്റിലെ ജീവനക്കാരനായിരുന്നെങ്കിൽ ഇന്നത്തെ പോലെ ആസ്വദിക്കാൻ കഴിയുമോ. നാലഞ്ച് കോടിയുടെ ബെൻസിന്റെ കാരവനിൽ സഞ്ചരിക്കാനാകുമോ,'

'എവിടെ ചെന്നാലും ആരാധകർ സെൽഫി എടുക്കുന്ന താരമായി മാറാൻ കഴിയുമോ. അതൊക്കെ സിനിമ സമ്പാദിച്ച് കൊടുത്തത് തന്നെയാണ്. 1983 ൽ സിനിമയിലേക്ക് വന്നതാണ്. ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ ചെയ്യുന്നു. ബാക്കി മുഴുവൻ അയാളുടെ സ്വകാര്യതകൾ ആഘോഷിക്കുകയല്ലേ. ഇന്ത്യൻ കോഫി ഹൗസിൽ പോയി ഒരു ചായ കുടിക്കാനോ സെക്രട്ടറിയേറ്റ് വഴി പത്ത് രൂപയുടെ കപ്പലണ്ടി വാങ്ങി കഴിച്ച് നടക്കാനോ പറ്റില്ല. അതല്ലാതെ സ്വകാര്യത ഒന്നും നഷ്ടപ്പെട്ടിട്ടില്ല,'

മോഹൻലാലിൻറെ ഏറ്റവും ദയനീയ പരാജയമാകണം എലോൺ

'ഞാൻ എനിക്ക് വേണ്ടി ജീവിക്കട്ടെ എന്നൊക്കെ പറയുന്നത് കുറച്ച് കടന്ന കൈ ആയിപോയി എന്നെ ഞാൻ പറയുകയുള്ളൂ. അദ്ദേഹമാണ് ഇത് കുറിച്ചതെങ്കിൽ. ഞാൻ അദ്ദേഹത്തിന്റെ ബ്ലോഗ് ഒന്നും നോക്കാറില്ല. അതുകൊണ്ട് ഇദ്ദേഹം പറഞ്ഞത് തന്നെയാണോ എന്ന് എനിക്ക് അറിയില്ല. ഇവിടെ മൊത്തം വ്യാജന്മാരുടെ കാലമാണ്. എന്നാലും ഇങ്ങനെ പറയുന്നത് കടന്ന കയ്യാണ്,'

'മലയാളിക്ക് മോഹൻലാലിനെ മടുത്തിട്ടില്ല. മോഹൻലാൽ അൽപം ശ്രദ്ധിക്കണം എന്ന് മാത്രം. അദ്ദേഹത്തിന്റെ എലോൺ ഒരുകോടി പോലും കളക്ഷൻ നേടിയിലെന്നത് പരമമായ സത്യമാണ്. മോഹൻലാലിൻറെ ഏറ്റവും ദയനീയ പരാജയമാകണം എലോൺ. അദ്ദേഹത്തെ മാത്രം കുറ്റം പറയാനാകില്ല. ഷാജി കൈലാസിനെ അമിതമായി വിശ്വസിച്ചതാകാം കുഴപ്പം,'

മോഹൻലാൽ കഥകേട്ടിരുന്ന കാലത്ത് ഇത്തരം തല്ലിപ്പൊളി സിനിമകൾ വന്നിട്ടില്ല

'ആന്റണി പെരുമ്പാവൂരിന്റെ ബിസിനസ് കണ്ടുകൊണ്ടുള്ള തട്ടിക്കൂട്ട് പരിപാടി ആയത് കൊണ്ടാവാം. എന്തായാലും ഒരു കോടി പോലും നേടാതെ പോയി എന്ന് പറയുമ്പോൾ മോഹൻലാൽ കുറേ കൂടി ശ്രദ്ധിക്കണമായിരുന്നു. മോഹൻലാൽ കഥകേട്ടിരുന്ന കാലത്ത് ഇത്തരം തല്ലിപ്പൊളി സിനിമകൾ വന്നിട്ടില്ല. ആന്റണി പെരുമ്പാവൂർ കഥ കേൾക്കുന്നതിലൊക്കെ ഒരുപാട് പേർക്ക് എതിർപ്പുകൾ ഉണ്ട്,'

കുറെ താടി കാണുമ്പോൾ ആർക്കായാലും ചടുപ്പാകും

'അനുഭവങ്ങളിൽ നിന്ന് പഠിച്ചാൽ മോഹൻലാലിന് മലയാള സിനിമയിൽ ഇനിയും ഏറെ നാൾ ഒന്നാമനായി നിൽക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഏത് നിമിഷത്തിലാണോ മോഹൻലാലിന് ആ ഒടിയൻ ചെയ്യാൻ തോന്നിയെ. അതിന് വേണ്ടി മുഖത്ത് എന്തൊക്കെയോ ചെയ്തു. അതിന് ശേഷം ചെയ്ത സിനിമകളിൽ എല്ലാം താടി. കുറെ താടി കാണുമ്പോൾ ആർക്കായാലും ചടുപ്പാകും. മടുപ്പ് തോന്നും,' ശാന്തിവിള ദിനേശ് പറഞ്ഞു.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X