മോഹന്‍ലാലിന്റെ പത്ത് പൈസ ഞങ്ങള്‍ക്ക് വേണ്ട; മകനെ മറന്നിട്ടും അദ്ദേഹം ലാലുമോനെ കാത്തിരുന്നു!
ഈയ്യടുത്തായിരുന്നു നിര്‍മ്മാതാവ് പികെ ആര്‍ പിള്ളയുടെ മരണം. മോഹന്‍ലാലിനെ നായകനാക്കി ചിത്രം അടക്കമുള്ള സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവായിരുന്നു അദ്ദേഹം. മറവി രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി കഷ്ടത അനുഭവിച്ചിരുന്ന പികെ പിള്ളയുടെ മരണം സിനിമാ ലോകത്തെ വേദനിപ്പിക്കുന്നതായിരുന്നു. നേരത്തെ പികെ ആര്‍ പിള്ളയെ കാണാന്‍ നടന്‍ മോഹന്‍ലാല്‍ വരണമെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.
ഇത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. പികെ ആര്‍ പിള്ളയുടെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ പണം ന്ല്‍കുന്നുണ്ടെന്നും പിന്നീട് വാര്‍ത്ത വന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

പികെ ആര്‍ പിള്ളയ്ക്ക് ചികിത്സയ്ക്ക് പണത്തിന്റെ ആവശ്യമില്ല. അദ്ദേഹത്തിന് അല്‍ഷിമേഴ്‌സ് ആയിരുന്നു എന്നാണ് ദിനേശ് പറയുന്നത്. പിള്ള സാറിന് കുറച്ച് കാശ് കൊടുക്കണം എന്ന് ചിലപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടാകും. പക്ഷെ ആ കാശ് അദ്ദേഹത്തിന്റെ പക്കല്‍ എത്തിയിട്ടില്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പിച്ച് പറയാനാകുമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
പികെ ആര്‍ പിള്ളയുടെ മകന്‍ ഗോവയില്‍ വച്ചായിരുന്നു മരിച്ചത്. അതോടു കൂടിയാണ് പികെ ആര്‍ പിള്ള ജീവിതത്തില്‍ പിന്നിലേക്ക് പോവുകയും മറവി ബാധിക്കുകയും ചെയ്യുന്നത്. മകന്‍ മരിച്ചത് പോലും മറന്നപ്പോഴും അദ്ദേഹം വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും ഗെയിറ്റിലേക്ക് നോക്കിയിരിക്കുമായിരുന്നു. ആരെങ്കിലും വന്നാല്‍ ലാലു മോന്‍ ആണോ ആ വന്നതെന്ന് ചോദിക്കും എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
ആ ലാലു മോന്‍ ഒന്ന് വന്ന് കാണണം എന്ന് മാത്രമാണ് ഞാന്‍ വീഡിയോ ചെയ്തത്. ഈ വീഡിയോ ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ കാണിച്ചു. കണ്ടുടനെ തന്നെ പിള്ള സാറിന്റെ ചികിത്സയ്ക്ക് വേണ്ടി എത്ര ലക്ഷം രൂപ വേണമെങ്കിലും ഞാന്‍ തരാമെന്ന് ദിനേശിനോട് പറയാന്‍ അദ്ദേഹം പറഞ്ഞുവെന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്. തുടര്‍ന്ന് താന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ക്ക് ഒരു രൂപ പോലും വേണ്ട എന്നായിരുന്നു അവരുടെ മറുപടിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
പത്ത് പൈസ ഞങ്ങള്‍ക്ക് വേണ്ട. അദ്ദേഹത്തിന്റെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്ക് അറിയാം എന്ന് പറഞ്ഞു. അവര്‍ നന്നായിട്ടാണ് ജീവിക്കുന്നതും. ഇത് ഞാന്‍ ബി ഉണ്ണികൃഷ്ണന്റെ വിളിച്ച് അറിയിച്ചു. ആകെ അവര്‍ക്കുള്ള ആഗ്രഹം മോഹന്‍ലാല്‍ ഒന്ന് വന്ന് കാണണമെന്നാണെന്നും താന്‍ അറിയിച്ചതായി ശാന്തിവിള ദിനേശ് പറയുന്നു. അതേസമയം മോഹന്‍ലാലിന്റെ ആദ്യ കാല ഡ്രൈവറായിരുന്ന മോഹന്‍ തനിക്ക് മോഹന്‍ലാലിനെ കാണണം എന്ന് ആഗ്രഹം പറഞ്ഞതിനെക്കുറിച്ചും ശാന്തിവിള ദിനേശ് പ്രതികരിക്കുന്നുണ്ട്.

ഇത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. മോഹന്‍ലാല്‍ എന്തിന് അദ്ദേഹത്തെ കാണാന്‍ വരണം, അദ്ദേഹം പോയി മോഹന്‍ലാലിനെ കാണാത്തത് എന്താണെന്നായിരുന്നു ദിനേശിന്റെ പ്രതികരണം. മോഹന്‍ലാല്‍ എല്ലാവരോടും അടുത്തിടപഴകുന്നതിനാലാണ് അദ്ദേഹത്തെ കാണാന്‍ ഇവരൊക്കെ ആഗ്രഹിക്കുന്നതിന് പിന്നിലെന്നാണ് ശാന്തിവിള പറയുന്നത്. ടിപി മാധവനും ലാലിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
മധുവിനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ മകന്റെ മകനേക്കാള്‍ കുസൃതിയാണ് മോഹന്‍ലാല്‍ കാണിക്കുന്നത്. എന്നാലതൊന്നും ശ്രീനിവാസന്‍ പറയുന്നത് പോലെ അഭിനയിക്കുന്നതല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വം അങ്ങനെയാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











