twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂടെ വന്ന മോഹന്‍ലാലും ശങ്കറും താരങ്ങള്‍, ഞാന്‍ ഈ കാട്ടിലും! എന്നെ ഒഴിവാക്കിയെന്ന് മനസിലായി: സിബി മലയില്‍

    |

    മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരുപാട് സിനിമകള്‍ നല്‍കിയ സംവിധായകന്‍ ആണ് സിബി മലയില്‍. മോഹന്‍ലാല്‍ മുതല്‍ ആസിഫ് അലി വരെ പല താരങ്ങളുടേയും കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് സിബി മലയില്‍. കിരീടം, ദശരഥം, ഭരതം, സദയം, തനിയാവര്‍ത്തനം തുടങ്ങി നിരവധി ക്ലാസിക്കുകള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി സിബി മലയില്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കൊത്തിലൂടെ ബോക്‌സ് ഓഫീസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് സിബി മലയില്‍.

    Also Read: വിജയ്ക്കൊപ്പം സൂര്യ അഭിനയിക്കുന്നതിൽ കുടുംബത്തിന് എതിർപ്പ്; നായികാ സ്ഥാനത്ത് നിന്ന് ജ്യോതികയും മാറിAlso Read: വിജയ്ക്കൊപ്പം സൂര്യ അഭിനയിക്കുന്നതിൽ കുടുംബത്തിന് എതിർപ്പ്; നായികാ സ്ഥാനത്ത് നിന്ന് ജ്യോതികയും മാറി

    ഇതിനിടെ ഇപ്പോഴിതാ താന്‍ സിനിമ ഉപേക്ഷിച്ച് പോയ സമയത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സിബി മലയില്‍. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ മനസ് തുറക്കുന്നുണ്ട്. തന്നെ ഒഴിവാക്കിയ സംഭവത്തെ തുടര്‍ന്നായിരുന്നു സിബി മലയില്‍ സിനിമ ചെയ്യുന്നതില്‍ നിന്നും പിന്മാറുന്നത്. ആ സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

    പിന്നെ വായിക്കാം പൊക്കോളൂ

    നവോദയ എപ്പോഴും പുതിയ ആള്‍ക്കാരെ കൊണ്ടുവരാന്‍ ശ്രമിക്കും. ഫാസിലിനെ കൊണ്ടുവന്നത് പോലെ എന്നെ കൊണ്ടുവരാനുള്ള പരിപാടിയിലായിരുന്നുവെന്നാണ് സിബി മലയില്‍ പറയുന്നത്. തനിക്ക് എഴുതാനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടെന്നുള്ള തോന്നലില്‍ താന്‍ ഒരു സ്‌ക്രിപ്റ്റ് എഴുതാന്‍ ശ്രമിച്ചു. എന്നാല്‍ കഥ എഴുതി കഴിഞ്ഞപ്പോള്‍ അവരെ കാണിക്കാന്‍ കോണ്‍ഫിഡന്‍സ് ഉണ്ടായില്ലെന്നാണ് സിബി പറയുന്നത്.

    Also Read: ഭാര്യയാണെന്ന് കരുതി ചേര്‍ത്തു പിടിച്ചു കിടന്നു, അവര്‍ തിരിഞ്ഞതും ഞെട്ടി; പ്രേതാനുഭവം പറഞ്ഞ് ഷാജോണ്‍Also Read: ഭാര്യയാണെന്ന് കരുതി ചേര്‍ത്തു പിടിച്ചു കിടന്നു, അവര്‍ തിരിഞ്ഞതും ഞെട്ടി; പ്രേതാനുഭവം പറഞ്ഞ് ഷാജോണ്‍

    ഇതോടെ വേറെ ആരേയേലും കൊണ്ടെഴുതിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ എത്തിയത് രഘുനാഥ് പാലേരിയിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒടുവില്‍ കഥ പൂര്‍ത്തിയാക്കി. കാസ്റ്റിംഗിനെക്കുറിച്ചുള്ള ചിന്തകളും ആരംഭിച്ചു. സിനിമ ഓണ്‍ ആകുമെന്ന ഘട്ടത്തിലെത്തി. ഇനി വേണ്ടത് അപ്പച്ചനില്‍ നിന്നുമുള്ള അനുവാദമായിരുന്നു. ഇതിന് വേണ്ടി തിരക്കഥ വായിക്കാനായി മദ്രാസിലേക്ക് പോവുകയായിരുന്നു. പക്ഷെ മൂന്ന് ദിവസമായിട്ടും തിരക്കഥ വായിക്കാന്‍ സാധിച്ചില്ല. പിന്നീട് പിന്നെ വായിക്കാം പൊക്കോളൂവെന്ന് പറഞ്ഞുവെന്നാണ് സിബി പറയുന്നത്.

    എന്നെ ഒഴിവാക്കി

    എന്നാല്‍ പിന്നീട് അവര്‍ പുതിയ സിനിമ തുടങ്ങിയെന്ന് അറിഞ്ഞു. ഇതോടെ തന്നെ എന്നെ ഒഴിവാക്കിയതാണെന്ന് മനസിലായി. ഇതോടെ താന്‍ പിന്നെ സിനിമ വിട്ടുവെന്നാണ് സിബി മലയില്‍ പറയുന്നത്. ചേട്ടന്‍ കോയമ്പത്തൂരില്‍ ടാറിങ്ങ് വര്‍ക്ക് ഒക്കെ ചെയ്യുന്നുണ്ട്. സിനിമ വിടാന്‍ തീരുമാനിച്ച ഞാനും അവിടെ വന്ന് സൂപ്പര്‍ വൈസറായി നിന്നോളാമെന്ന് പറയുകയായിരുന്നുവെന്നും സിബി പറയുന്നു.

    Also Read: യേശുദാസിൻ്റെ പാട്ട് ഒഴിവാക്കിയത് പൃഥ്വിരാജ്; അഭിനയിക്കില്ലെന്ന് പൃഥ്വി പറഞ്ഞത് കേട്ടതായി രമേശ് നാരായണൻAlso Read: യേശുദാസിൻ്റെ പാട്ട് ഒഴിവാക്കിയത് പൃഥ്വിരാജ്; അഭിനയിക്കില്ലെന്ന് പൃഥ്വി പറഞ്ഞത് കേട്ടതായി രമേശ് നാരായണൻ

    ശിരുവാണിയില്‍ നിന്നും കോയമ്പത്തൂര് വരെയാണ് റോഡ് പണി. രാവിലെ ആറ് മണിയുടെ വണ്ടിക്ക് പോയാലേ ശിരുവാണിയില്‍ എത്തൂ. രാവിലെ ആറ് മണിക്കൊന്നും ഭക്ഷണം കൊണ്ടുപോകാന്‍ പറ്റില്ലായിരുന്നുവെന്നാണ് സിബി ഓര്‍ക്കുന്നത്. പണിക്കാര്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഞാന്‍ അടുത്തുള്ള കാട്ടിലേക്ക് കയറും, അവിടെ ഇരിക്കുമായിരുന്നുവെന്നാണ് സിബി മലയില്‍ പറയുന്നത്. ആ സമയത്ത് വളരെ മോശം മാനസികാവസ്ഥയിലൂടെയായിരുന്നു സിബി മലയില്‍ കടന്നു പോയത്.

    ശങ്കറും മോഹന്‍ലാലും

    ''എന്റെ കൂടെ സിനിമയില്‍ കയറിയ ശങ്കറും മോഹന്‍ലാലും ലൈവായി നില്‍ക്കുന്നു, ഞാന്‍ ഈ കാടിന്റെ നടുക്കായി പോയല്ലോ എന്ന് മനസ്ഥാപം ഉണ്ടായി. ചേട്ടന് മനസിലായി ഞാന്‍ ഭയങ്കര ഡിപ്രഷനിലായെന്ന്. പൂനെയില്‍ പോയി സിനിമ പഠിക്കണമോയെന്ന് ചോദിച്ചു. അതിനുള്ള സമയം കഴിഞ്ഞ് പോയി, ഇനി ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞു'' എന്നാണ് സിബി മലയില്‍ പറയുന്നത്. പിന്നീട് താന്‍ സിനിമയിലേക്ക് തിരിച്ചു വന്നതിനെക്കുറിച്ചും സിബി മലയില്‍ പറയുന്നത്.

    ആലപ്പുഴയില്‍ പോയപ്പോള്‍ നവോദയയുടെ സ്റ്റുഡിയോയില്‍ വെറുതെ പോയി. അന്ന് അവിടെ വച്ച് സംവിധായകന്‍ ഫാസിലിനെ കണ്ടപ്പോള്‍ അദ്ദേഹം സിനിമയിലേക്ക് വീണ്ടും വരാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് മാമാട്ടിക്കുട്ടിയമ്മയുടെ അസോസിയേറ്റ് ഡയറക്റ്ററായി താന്‍ വീണ്ടും സിനിമയിലേക്ക് വരുന്നതെന്നാണ് സിബി മലയില്‍ പറയുന്നത്.

    കൊത്ത്

    അതേസമയം, സിബി മലയില്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. ഇന്നലെ റിലീസ് ചെയ്ത കൊത്ത് ആണ് സിബി മലയലിന്റെ തിരിച്ചുവരവ് സിനിമ. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. നിഖില വിമലാണ് നായിക. റോഷന്‍ മാത്യു, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

    Read more about: sibi malayil
    English summary
    Director Sibi Malayil Recalls How He Was Depressed After Being Rejected And Left Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X