For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓരോ സീനിലും കരീനയ്ക്ക് ടെൻഷൻ; ഏറ്റവും കംഫർ‌ട്ടബിൾ ആയ നായികയെക്കുറിച്ച് സിദ്ദിഖ്

  |

  2010 ൽ മലയാളത്തിലിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ബോഡി​ഗാർഡ്. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിൽ നയൻതാരയും ദിലീപും ആയിരുന്നു പ്രധാന താരങ്ങൾ. സിദ്ദിഖ് തന്നെ ഈ സിനിമ തമിഴിലിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. തമിഴിൽ വിജയ്, അസിൻ എന്നിവർ‌ നായകനും നായികയും ആയപ്പോൾ ഹിന്ദിയിൽ സൽമാൻ ഖാനും കരീന കപൂറുമെത്തി. ഇപ്പോഴിതാ ഹിന്ദി റീമേക്കിനെ പറ്റിയും കരീനയെയും സൽമാനെയും പറ്റി സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. സഫാരി ടിവിയോടാണ് പ്രതികരണം.

  'തെറ്റിക്കഴിഞ്ഞാൽ നമ്മൾ കട്ട് പറയേണ്ട കാര്യമില്ല, സൽമാൻ തന്നെ റിപ്പീറ്റ് എന്ന് പറഞ്ഞ് ചെയ്യും. അതിന്റെ ഇടയിൽ നമ്മൾ ഡിസ്റ്റർബ് ചെയ്യേണ്ട കാര്യം ഇല്ല. അതാണ് അവരുടെ രീതി. സൽമാന് ഭയങ്കര മെമ്മറി ആണ്. സൽമാനോട് ഒരു കഥ ഒരിക്കൽ പറഞ്ഞ് കഴിഞ്ഞാൽ ഏത് സീനിന്റെ കണക്ഷൻ ആണെന്ന് സൽമാന് അറിയാം'

  'അതേസമയം കരീനയ്ക്ക് അങ്ങനെ അല്ല. എപ്പോഴും ടെൻഷനാണ് കരീനയ്ക്ക്. കരീന ഓരോ സീനും എടുത്ത് വെച്ചിട്ട് ഇതിന് മുമ്പത്തെ സീൻ എന്തായിരുന്നെന്ന് ചോദിക്കും. അപ്പോൾ സൽമാൻ കളിയാക്കും. കരീന ചിരിക്കും. ഭായ് പ്ലീസ് എന്ന് പറഞ്ഞ് വീണ്ടും കേൾക്കും. ഓരോ സീനിന്റെ ഇടയിലും ചോദിച്ച് മനസ്സിലാക്കിയാണ് കരീന ചെയ്യുന്നത്. അവരുടെ ഇൻവോൾവ്മെന്റ് ആണത്. അഭിനയിച്ച് കഴിഞ്ഞിട്ട് ഓക്കെയല്ലേ എന്ന് ചോദിക്കും'

  Also Read: ദിലീപ് പാര വച്ചത് ഫുഡ്‌പ്ലേറ്റില്‍, മമ്മൂട്ടിയുടെ വാക്കുകള്‍ വിഷമിപ്പിച്ചു! ഉള്ള് തുറന്ന് സുരേഷ് ഗോപി

  'സിനിമയിൽ ആര് ഹീറോയിൻ വേണമെന്നുള്ള ഒരു ചർച്ച വന്നപ്പോൾ പലരുടെ പേരും പറഞ്ഞു. പക്ഷെ ഞാനാണ് കരീന വേണമെന്ന് പറഞ്ഞത്. അപ്പോൾ സൽമാനും പറഞ്ഞു, കരീന ഓക്കെ ആണെന്ന്. മലയാളം സിനിമ ഹിന്ദി സബ് ടെെറ്റിൽ ഇട്ട് സിനിമ കാണിച്ചു. അപ്പോൾ കരീനയുടെ സ്റ്റാഫിൽ ഓരോ മലയാളി ഉണ്ട്. സിനിമ കണ്ടതിന് ശേഷമാണ് കരീന കാണാൻ വരാൻ പറഞ്ഞത്'

  'കരീന അന്ന് വിവാഹം കഴിച്ചിട്ടില്ല. സെയ്ഫിന്റെ വീട്ടിലാണ് കാണാൻ പോയത്. സെയ്ഫിനെ പരിചയപ്പെട്ടു. നിങ്ങൾ സംസാരിക്കൂ എന്ന് പറഞ്ഞ് സെയ്ഫ് പോയി. ഞാൻ സിനിമയിൽ വേറെ എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് കരീന ചോദിച്ചു'

  Also Read: 'ഭർത്താവ് മലയാള സിനിമയ്ക്ക് എന്നെ കൊണ്ടുപോകാറില്ല, സീരിയലിൽ എന്നും ഒരേ എക്സപ്രഷനിടണം'; നിത്യ ദാസ്

  'ക്യാരക്ടറെ മനസ്സിലാക്കി ചെയ്താൽ മതി എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് കരീനയ്ക്ക് ഭം​ഗിയായി ചെയ്യാൻ പറ്റുമെന്ന് ഞാൻ പറഞ്ഞു. അത്രയും ഇൻവോൾവ്മെന്റ് അവർക്കുണ്ട്. ഡയരക്ടർക്ക് വളരെ കംഫർട്ടബിൾ ആയിട്ടുള്ള ആർട്ടിസ്റ്റാണ് കരീന എന്ന ഹീറോയിൻ. എല്ലാ നടിമാരും കംഫർട്ടബിൾ ആണ്. എന്നാലും കരീനയുടെ ഇൻവോൾവ്മെന്റ് ഭയങ്കരമാണ്. ഓരോ കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കിയാണ് ചെയ്യുക അതിനാൽ ഒരിക്കൽ പോലും തിരുത്തേണ്ടി വരില്ല'

  Also Read: കല്യാണം കഴിഞ്ഞ് ഒന്നും നടക്കില്ലെന്ന് അവർ പറഞ്ഞു; അവരെ വെല്ലുവിളിക്കാനായതിൽ സന്തോഷം: കരീന പറഞ്ഞത്

  'സിനിമയിൽ നായികയുടെ ഡബിൾ വോയ്സിന് കരീനയുടെ ചേച്ചിയായ കരിഷ്മ കപൂറിന്റെ ശബ്ദമാണ് ഉപയോ​ഗിച്ചതെന്നും സിദ്ദിഖ് പറഞ്ഞു. കരീനയുടെ ഇക്കാര്യം അഭ്യ‌ർത്ഥിച്ചു. അയ്യോ ചേച്ചിയോട് എങ്ങനെ പറയുമെന്ന് കരീന ചോദിച്ചു. ഞാൻ പറഞ്ഞു പടം ഒന്ന് കാണിക്ക്. കരിഷ്മ ചെയ്താൽ നന്നായിരിക്കും എന്ന് . കരിഷ്മയെക്കാണിച്ചപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു. ഞാൻ തന്നെ ചെയ്യാം എന്ന് പറഞ്ഞു. കരീനയുടെ ശബ്ദവുമായി സാമ്യം വേണം എന്നാൽ വേറെ ആളാണെന്ന് തോന്നുകയും വേണം,' സിദ്ദിഖ് പറഞ്ഞു.

  Read more about: kareena kapoor siddique
  English summary
  director siddique about bodyguard movie hindi remake and kareena kapoor's involvement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X