For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അയാൾ കഥയെഴുതുകയാണ് പരാജയപ്പെട്ടതിന് കാരണം ഞങ്ങൾ തന്നെ'; സിനിമയ്ക്ക് സംഭവിച്ചതെന്തെന്ന് സിദ്ദിഖ്

  |

  പ്രേക്ഷകർക്ക് മുഴുവനായും ഇഷ്ടപ്പെടാതിരിക്കുകയും എന്നാൽ മനസ്സിലിടം പിടിക്കുകയും ചെയ്യുന്നു ചില സിനിമകളുണ്ട്. സിനിമയുടെ ചില രം​ഗങ്ങൾ വളരെ ഹൃദ്യമായിരിക്കും. എന്നാൽ കഥാ​ഗതിയിൽ ഒടുക്കം ഈ സിനിമ നമ്മളെ നിരാശപ്പെടുത്തും. ഇത്തരമൊരു സിനിമ ആയിരുന്നു 1998 ൽ പുറത്തിറങ്ങിയ അയാൾ കഥയെഴുതുകയാണ്. കമൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ശ്രീനിവാസനായിരുന്നു. സംവിധായകൻ സിദ്ദിഖിന്റെ കഥയാണ് ശ്രീനിവാസൻ തിരക്കഥയാക്കിയത്.

  പിഎ ലത്തീഫ്. വിന്ധ്യൻ എന്നിവരായിരുന്നു ഈ ചിത്രം നിർമ്മിച്ചത്. സാ​ഗർ കോട്ടപ്പുറം എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രം ഇന്നും ജനപ്രിയമാണ്. സിനിമയ്ക്കുണ്ടായ പരാജയത്തെ പറ്റി സിദ്ദിഖ് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും രണ്ട് ധ്രുവങ്ങളിൽ ആയതിനാലാണ് പ്രേക്ഷകർ സ്വീകരിക്കാഞ്ഞതെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം,

  'സിനിമയുടെ ആദ്യ പകുതി വളരെ തമാശയാവുകയും രണ്ടാം പകുതി വളരെ സീരീയസാവുകയും ചെയ്തു. രണ്ടും രണ്ട് എക്സ്ട്രീമായിപ്പോയി. സിനിമയിലെ ഹ്യൂമർ സെക്കന്റ് ഹാഫിലേക്ക് കണക്ട് ചെയ്തതുമില്ല, സെക്കന്റ് ഹാഫിലെ സീരിയസ് ടോൺ ഫസ്റ്റ് ഹാഫിൽ എവിടെയും ടച്ച് ചെയ്തതുമില്ല. രണ്ടും മിസ് മാച്ച് ആയി. അതുകൊണ്ട് തന്നെ ആ സിനിമ വിചാരിച്ച പോലെ വലിയ വിജയം ആയില്ല. ഫസ്റ്റ് ഹാഫിൽ മോഹൻലാൽ തകർത്ത് അഭിനയിച്ചു'

  Also Read:'ജൻമം നൽകിയ അമ്മയെ കാണണോയെന്ന് അവളോട് ചോദിച്ചു'; ദത്തെടുത്ത മകളെ കുറിച്ച് സുസ്മിത സെൻ

  'അന്ന് അതിൽ അഭിനയിക്കാൻ നായികയായി സൗന്ദര്യയെ ആണ് ആദ്യം തീരുമാനിച്ചത്. സൗന്ദര്യ പിന്നീട് , ആന്ധ്ര ഇലക്ഷൻ പ്രചരണ സമയത്ത് ഫ്ലെെറ്റ് ആക്സിഡന്റിൽ മരിച്ചു. അതിനൊക്കെ മുൻപായിരുന്നു ഈ സിനിമ'

  'പക്ഷെ ആ അവസാന ഘട്ടത്തിൽ അവർക്ക് വേറൊരു സിനിമ വരികയും ഈ സിനിമയിൽ വരാൻ പറ്റില്ലെന്ന് പറയുകയും ചെയ്തു. പിന്നെ നന്ദിനി ആണ് ആ റോളിൽ അഭിനയിച്ചത്. ആ സിനിമ തരക്കേടില്ലാത്ത ഒരു വിജയം നേടി. വലിയ വിജയം ഉണ്ടായില്ല വലിയ പരാജയവും ഉണ്ടായില്ല'

  Also Read: പൃഥ്വിരാജിനെ നായകസ്ഥാനത്തു നിന്നും മാറ്റി, ആ ദേഷ്യം മാറില്ല; പിണക്കത്തെക്കുറിച്ച് സിബി മലയില്‍

  മോഹൻലാലിന്റെ പെർഫോമൻസ് ​ഗംഭീരമായിരുന്നു. അതിന് മുമ്പ് എന്റെ കഥ തിരക്കഥയാക്കി ശ്രീനിവാസൻ നാടോടിക്കാറ്റ് ചെയ്തിട്ടുണ്ട്. അത് വലിയ വിജയം ആയി. ഈ വിജയം അയാൾ കഥയെഴുതുകയാണിന് ആവർത്തിക്കാനായില്ല. അതിന്റെ പ്രധാന കാരണം നമ്മുടെയൊക്കെ തകരാർ തന്നെയാണ്. ആ സിനിമയുടെ കഥ രണ്ട് ഭാ​ഗങ്ങളായി നിന്നു. പിന്നീട് സിനിമ കണ്ടപ്പോഴാണ് നമുക്കത് മനസ്സിലാവുന്നത്.

  Also Read: ഇനിയും അമ്മയ്ക്ക് ബോധം വന്നില്ലേ? ഓപ്പറേഷന് പിന്നാലെ താര കല്യാണിന്റെ ഫോട്ടോ പുറത്ത് വിട്ട് മകള്‍ സൗഭാഗ്യ

  'നമ്മൾ ചെയ്യുന്നത് എല്ലാം ശരിയാവണം എന്നില്ലല്ലോ. പലപ്പോഴും നമ്മുടെ തീരുമാനങ്ങൾ തെറ്റും. ചില സമയത്ത് വിചാരിക്കാത്ത മാറ്റങ്ങൾ പ്രേക്ഷകരിൽ ഉണ്ടാവും. പ്രേക്ഷകൻ പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് കഥ കൊണ്ട് പോവുമ്പോൾ അവർ നിരാശരാവും. അയാൾ കഥയെഴുതുകയാണ് സിനിമയിൽ സെക്കന്റ് ഹാഫിന്റെ ട്വിസ്റ്റ് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തി. അതുകൊണ്ടാണ് ആ സിനിമ പ്രതീക്ഷിച്ച വിജയം നേടാഞ്ഞത്. പക്ഷെ പ്രൊഡ്യൂസർക്ക് കുഴപ്പമില്പലാത്ത രീതിയിൽ ആ സിനിമ വർക്ക് ആയി.

  'അതിന് ശേഷം ലത്തീഫ്ക്ക സിനിമ നിർമ്മിച്ചിട്ടില്ല. ചെയ്യണം എന്ന് ആ​ഗ്രഹം ഉണ്ടായിരുന്നു. അത് കഴിഞ്ഞ് പിന്നെ പെട്ടന്ന് വന്നതായിരുന്നു ഫ്രണ്ട്സിന്റെ തമിഴ് പതിപ്പ്. തമിഴ് പതിപ്പിന്റെ പ്രൊഡക്ഷൻ ഹെഡ് ലത്തീഫ്ക്ക ആയിരുന്നു,' സിദ്ദിഖ് പറഞ്ഞു. സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  Read more about: siddique
  English summary
  director siddique explains why ayal kadha ezhuthukayanu film disappointed audicence; says its our fault
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X