twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എങ്ങനെ വേണമെന്ന് എനിക്കറിയാം; ഹിറ്റ്ലർ സെറ്റിൽ മമ്മൂട്ടിയും ലാലും വഴക്കിട്ടപ്പോൾ

    |

    1996 ൽ പുറത്തിറങ്ങിയ മലയാളത്തിലെ വൻ ഹിറ്റ് സിനിമകളിലൊന്നാണ് ഹിറ്റ്ലർ. മമ്മൂട്ടി നായകനായെത്തിയ സിനിമയിൽ മുകേഷ്, ജ​ഗദീഷ്, ശോഭന, സായ് കുമാർ, വാണി വിശ്വനാഥ് തുടങ്ങി വൻ താരനിരയായിരുന്നു ഒന്നിച്ചെത്തിയത്. ഹിറ്റ്ലർ മാധവൻ കുട്ടി എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നുണ്ട്.

    സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് സംവിധായകൻ സിദ്ദിഖ് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങിയ ആ​ദ്യ ദിവസം മമ്മൂട്ടിയും ലാലും തമ്മിലുണ്ടായ ഒരു അസ്വാരസ്യത്തെ പറ്റിയും സിദ്ദിഖ് സംസാരിച്ചു. സിദ്ദിഖ് രചനയും സംവിധാനവും ലാൽ നിർമാണത്തിലും പങ്കാളിയായ സിനിമ ആയിരുന്നു ഇത്.

    മമ്മൂക്കയ്ക്ക് അതിൽ താൽപര്യക്കുറവുണ്ട് അത് വിട്ടേക്കാം

    'മമ്മൂക്കയും ലാലുമായി വഴക്കുണ്ടായ ഒരു സംഭവവും അന്നുണ്ടായി. അന്ന് മമ്മൂക്ക മുടി സൈഡിലോട്ടാണ് ഇടുക. പുറകോട്ട് മുടി ചീകിയാൽ നന്നായിരിക്കും എന്ന് നമ്മൾ പറഞ്ഞു. വേണ്ട, ഇങ്ങനെ മതിയെന്ന് മമ്മൂക്ക പറഞ്ഞു. പൂജയുടെ അന്ന് ഫസ്റ്റ് ഷോട്ട് എടുക്കാൻ പോവുകയാണ്. വാണി വിശ്വനാഥിന്റെ ഒരു ഫോൺ കട്ടാണ് എടുത്തത്. അത് കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമാണ് മമ്മൂക്കയുടെ ഷോട്ട്'

    'ഷോട്ട് എടുക്കാൻ പോവുന്നതിന്റെ തൊട്ട് മുമ്പും ലാൽ മുടിയുടെ കാര്യം പറഞ്ഞു. മമ്മൂക്കയ്ക്ക് അതിൽ താൽപര്യക്കുറവുണ്ട് അത് വിട്ടേക്കാം മുടിയിൽ എന്ത് കാര്യമിരിക്കുന്നെന്ന് ഞാൻ പറഞ്ഞു. പുറകോട്ട് ചീകിയാൽ മമമ്മൂക്കയ്ക്ക് മെച്യൂരിറ്റിയും വരും വളരെ റെസ്പെക്ടും തോന്നുമെന്ന് ലാൽ പറഞ്ഞു'

    Also Read: 'ഒരുമിച്ചുള്ള യാത്ര തുടങ്ങി 43 വർഷം'; വിവാഹ വാർഷിക ദിനത്തിൽ പഴയകാല ചിത്രം പങ്കുവെച്ച് ജ​ഗതി ശ്രീകുമാർ‌!

    എന്റെ മുടി  വേണമെന്ന് ഞാൻ ഡിസൈഡ‍് ചെയ്യുമെന്ന് മമ്മൂക്ക

    'ഞാൻ പറയാം എന്ന് പറഞ്ഞ് ലാൽ പോയി. ലാലും മമ്മൂക്കയുമായി എന്തോ പറഞ്ഞു. എന്റെ മുടി വേണമെന്ന് ഞാൻ ഡിസൈഡ‍് ചെയ്യുമെന്ന് മമ്മൂക്ക പറഞ്ഞു. ശരി മമ്മൂക്ക, നിങ്ങളുടെ ഇഷ്ടം എന്ന് പറഞ്ഞ് ലാൽ തിരിച്ചിങ്ങ് പോന്നു. റിഹേഴ്സൽ വരെയും മുടി സൈഡിലോട്ടിട്ടാണ് ചെയ്തത്'

    'ടേക്ക് എന്ന് പറഞ്ഞപ്പോഴും മമ്മൂക്ക ജോർജിനെ വിളിച്ച് ജെല്ലെടുത്ത് മുടി ബാക്കിലേക്ക് ചീകി. എന്താടാ ഓക്കെയാണോ എന്ന് ലാലിനോട് ചോദിച്ചു. അതാണ് മമ്മൂക്കയുടെ മനസ്സ്. മമ്മൂക്ക അത് ഫിക്സ് ചെയ്തിരുന്നു. പക്ഷെ തമാശയായിട്ട് ഞാനിങ്ങനെയോ ചെയ്യുള്ളൂ എന്ന് പറഞ്ഞു'

     'കാര്യം കഴിഞ്ഞപ്പോൾ ഞാൻ ബി​ഗ് സീറോ'; കരച്ചിലടക്കാനാവാതെ യമുന റാണി 'കാര്യം കഴിഞ്ഞപ്പോൾ ഞാൻ ബി​ഗ് സീറോ'; കരച്ചിലടക്കാനാവാതെ യമുന റാണി

    ഡബ് ചെയ്താൽ തമിഴ് പടം ഓടുന്ന പോലെ മമ്മൂക്കയുടെ പടം ഓടുന്ന സമയം ആയിരുന്നു

    'ഹിറ്റ്ലറിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം ഹിറ്റ്ലറുടെ ഷർട്ടുകളാണ്. മുണ്ടും ഷർട്ടുമാണ് മമ്മൂക്ക ഉപോയ​ഗിക്കുന്നത്. അന്ന് തമിഴ്നാട്ടിൽ മമ്മൂക്കയുടെ പടങ്ങൾ ഡബ് ചെയ്താൽ തമിഴ് പടം ഓടുന്ന പോലെ മമ്മൂക്കയുടെ പടം ഓടുന്ന സമയം ആയിരുന്നു. അതിനാൽ മമ്മൂക്കയുടെ വേഷം പാന്റ് ആക്കണമെന്ന് ലാൽ പറഞ്ഞിരുന്നു. അത് ശരിയാവില്ല തമിഴ് പ്രേക്ഷകരെ കണ്ട് കൊണ്ട് പാന്റ് ഇടീച്ചാൽ ഈ കഥാപാത്രത്തിന്റെ നിഷ്കളങ്കത നഷ്ടപ്പെടും'

     'തെറ്റിദ്ധാരണയിലൂടെ വന്നിട്ടുള്ള പ്രശ്നങ്ങളാണ്, എനിക്ക് വിരോധമില്ല'; റോബിനെ കുറിച്ച് ടോം ഇമ്മട്ടി! 'തെറ്റിദ്ധാരണയിലൂടെ വന്നിട്ടുള്ള പ്രശ്നങ്ങളാണ്, എനിക്ക് വിരോധമില്ല'; റോബിനെ കുറിച്ച് ടോം ഇമ്മട്ടി!

    അത് വേണ്ടെന്ന് ഞാൻ വളരെ സ്ട്രോങ് ആയി പറഞ്ഞു

    'അയാൾ ഒരു ​ഗ്രാമീണനാണ് മുണ്ട് തന്നെയാണ് നല്ലതെന്ന് ലാലിനോട് പറഞ്ഞു. പാന്റ് ആയിരുന്നെങ്കിൽ അങ്ങനെ തന്നെ ഡബ് ചെയ്ത് അതൊരു തമിഴ് പടം പോലെ ഇറക്കാമായിരുന്നെന്നായിരുന്നു ലാലിന്റെ ആ​ഗ്രഹം. പക്ഷെ അത് വേണ്ടെന്ന് ഞാൻ വളരെ സ്ട്രോങ് ആയി പറഞ്ഞു'

    Read more about: mammootty
    English summary
    Director Siddique Opens Up Mammootty's Rift With Lal On The Sets Of Hitler Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X