സംവിധായകന്‍ വീട്ടില്‍ പോയി, മമ്മൂട്ടി കലിപ്പില്‍; പാതിവഴിയില്‍ ഷൂട്ട് അവസാനിപ്പിച്ച് പോയി; പിന്നെ സംഭവിച്ചത്
പെട്ടെന്ന് ദേഷ്യപ്പെടുകയും അതുപോലെ തന്നെ തണുക്കുകയും ചെയ്യുന്നതാണ് മമ്മൂട്ടിയുടെ പ്രകൃതം. പുറമെ ജാഡ കാണിക്കുമെങ്കിലും അടുത്തറിയുന്നവര്‍ക്ക് മാത്രമേ അദ്ദേഹം എത്ര പാവമാണെന്ന് അറിയുകയുള്ളൂവെന്നാണ് സംവിധായകന്‍ സിദ്ധീഖ് പറയുന്നത്. ഒരിക്കല്‍ ഒരു സെറ്റില്‍ വച്ച് മമ്മൂട്ടി ദേഷ്യപ്പെട്ട സംഭവം ഓര്‍ത്തെടുത്തു കൊണ്ടാണ് സിദ്ധീഖ് ഇങ്ങനൊരു പ്രസ്താവന നടത്തുന്നത്.
മനോരമിയിലെഴുതുന്ന തന്റെ ഓര്‍മ്മക്കുറിപ്പിലാണ് സിദ്ധീഖ് ആ സംഭവം ഓര്‍ത്തെടുക്കുന്നത്. സെറ്റില്‍ സംവിധായകന്‍ മുതല്‍ കോസ്റ്റിയുമര്‍ വരെയുള്ളവര്‍ ഇല്ലാതെ വരികയും പകരം എല്ലാവരും സഹായികള്‍ ആയപ്പോള്‍ മമ്മൂട്ടി ദേഷ്യപ്പെട്ട സംഭവമാണ് സിദ്ധീഖ് വിവരിക്കുന്നത്.

''പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ ഫാസില്‍ സാറിന്റെ ഉപ്പ മരിച്ചു പോയി. അദ്ദേഹത്തിന് പെട്ടെന്ന് വീട്ടില്‍ പോകേണ്ടി വന്നു. ഓണത്തിന് സിനിമ തീയേറ്ററില്‍ എത്തിക്കണം. ഇതടക്കം മമ്മൂക്കയുടെ ആറ് സിനിമകള്‍ ഓണം റിലീസായി എത്തുന്നുണ്ട്. ഷൂട്ടിങ് തീര്‍ക്കണം. ഫാസില്‍ സാറിന് മൂന്ന് ദിവസം കഴിഞ്ഞേ വരാന്‍ പറ്റൂ. നിര്‍ത്തിവച്ചാല്‍ മമ്മൂക്കയുടെ ഡേറ്റ് പോകും. അദ്ദേഹം ഓടിനടന്ന് അഭിനയിക്കുകയാണ്. രാത്രിയൊക്കെയാണ് ഒരു സെര്‌റില്‍ നിന്നും മറ്റൊന്നിലേക്ക്‌പോകുന്നത്'' സിദ്ധീഖ് പറയുന്നു.
ഞങ്ങളോട് ബാക്കി ഷൂട്ട് ചെയ്യാന്‍ പാച്ചിക്ക ആവശ്യപ്പെട്ടു. അദ്ദേഹം ഫോണിലൂടെ തിരക്കഥ പറഞ്ഞു തന്നു. പക്ഷെ അന്ന് മമ്മൂക്കയ്ക്ക് വരാന്‍ പറ്റില്ല. മമ്മൂക്ക വരുമ്പോള്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു ക്യാമറ ചെയ്തിരുന്ന ആനന്ദക്കുട്ടന്‍ വീട്ടിലേക്ക് പോയെന്നാണ് സിദ്ധീഖ് പറയുന്നത്. പെട്ടെന്നാണു മമ്മൂക്ക വരുന്നു എന്ന് അറിയിച്ചു. ഈ സമയത്ത് സെറ്റില്‍ സംവിധായകന്‍ ഇല്ല, ക്യാമറാമാന്‍ ഇല്ല, കോസ്റ്റിയുമര്‍ ഇല്ല. ഉള്ളതെല്ലാം സഹായികളായിരുന്നുവെന്നാണ് സിദ്ധീഖ് പറയുന്നത്. അങ്ങനെ രാത്രി പത്ത് മണി കഴിഞ്ഞതോടെ അവശനായി മമ്മൂക്ക എത്തിയെന്നും സിദ്ധീഖ് ഓര്‍ക്കുന്നു.
അദ്ദേഹം നോക്കുമ്പോള്‍ എല്ലാവരും അസിസ്റ്റന്റുമാര്‍. മമ്മൂക്കയ്ക്ക് ദേഷ്യം വന്നു. എന്നാല്‍ പിന്നെ ഞാനും പോട്ടെ, എന്നിട്ട് എന്റെ അസിസ്റ്റന്റിനെ വിടാം എന്ന് പറഞ്ഞുവെന്നാണ് സിദ്ധീഖ് പറയുന്നത്. അല്‍പസമയം കഴിഞ്ഞ് ഒന്ന് തണുത്ത ശേഷം മമ്മൂക്ക ചോദിച്ചു, എന്താ ഷോട്ട്? ഞങ്ങള്‍ ഷോട്ട് പറഞ്ഞു കൊടുത്തു. ശരി തുടങ്ങിക്കോ. ജീവിതത്തില്‍ ആദ്യമായി ക്യാമറ വെക്കുന്നത് മമ്മൂക്കയുടെ മുഖത്താണെന്നും സിദ്ധീഖ് പറയുന്നു.
ഷൂട്ടിംഗ് പുരോഗമിക്കുന്നു. രാത്രി ഒരു മണിയായി. ഒന്നു രണ്ട് ഷോട്ടുകള്‍ എടുക്കാന്‍ ബാക്കിയാണ്. ഈ സമയത്ത് മമ്മൂട്ടി ഞാന്‍ പോകുന്നു, എനിക്ക് അതിരാവിലെ ഷൂട്ടിങ്ങുണ്ട് എന്ന് പറഞ്ഞുവെന്നാണ് സിദ്ധീഖ് എഴുതുന്നത്.. ഒന്ന് രണ്ട് ഷോട്ടുകള്‍ കൂടെ ബാക്കിയുണ്ട് മമ്മൂക്ക എന്് സിദ്ധീഖ് പറഞ്ഞപ്പോള്‍ എന്തൊക്കൊയണ് ? എന്ന് മമ്മൂട്ടി ചോദിച്ചു. ആ കുട്ടിയെ വന്ന് എടുക്കുന്നതും കാറില്‍ കൊണ്ടു വയ്ക്കുന്നതുമാണെന്ന് സിദ്ധീഖ് അറിയിച്ചു. എന്നാല്‍ അതിന്റെയൊന്നും ആവശ്യമില്ല. അതങ്ങ് കട്ട് ചെയ്താല്‍ മതി എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അങ്ങനെ പറഞ്ഞ് അദ്ദേഹം പോവുകയും ചെയ്തു.

പക്ഷെ നമുക്കിത് എടുക്കാതിരിക്കാന്‍ പറ്റില്ല. ഫാസില്‍ സാര്‍ പറഞ്ഞേല്‍പ്പിച്ച ജോലിയാണ്. മമ്മൂക്കയ്ക്ക് ഡ്രൂപ്പ് ഡ്രസ് ഉണ്ട്. ആ വസ്ത്രം ധരിപ്പിച്ച് പ്രൊഡക്ഷനിലെ ശ്രീകണ്ഠനെക്കൊണ്ട് ഞങ്ങള്‍ ആ സീന്‍ ഷൂട്ട് ചെയ്തുവെന്നാണ് സിദ്ധീഖ് തുറന്ന് പറയുന്നത്. പിറകില്‍ ക്യാമറ വച്ച് തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണ് ഷൂട്ട് ചെയ്തത്. ഡബ്ബിംഗിന്റെ സമയത്ത് ഡ്യൂപ്പിനെ വച്ചെടുത്ത ഷോട്ട് കണ്ടപ്പോള്‍ മമ്മൂക്ക എന്നേയും ലാലിനേയും നോക്കിയെന്ന് സിദ്ധീഖ് ഫറയുന്നു.
ഹാ ആശാന്റെ നെഞ്ചത്ത് തന്നെ വേണം പഠിക്കാന്‍ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം ഇത് കേട്ട് പാച്ചിക്ക എന്താ അവിടെയൊരു ബഹളം? എന്ന് ചോദിച്ചു. ഈ ഷോട്ടൊന്നും ഞാനഭിനയിച്ചതല്ല. ഇവന്മാര്‍ ആരെയോ വച്ച് ഷൂട്ട് ചെയ്തതാണ് മമ്മൂക്ക പറഞ്ഞുവെന്നാണ് സിദ്ധീഖ് പറയുന്നത്.


Click it and Unblock the Notifications











