'നീ പ്രൊഡക്ഷൻ നോക്കിയാ മതി! മമ്മൂക്ക ലാലിനോട് ചൂടായി'; അന്ന് നടന്നത് പറഞ്ഞ് സിദ്ധീഖ്!

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി തകര്‍ത്താടിയ ചിത്രമാണ് ഹിറ്റ്‌ലര്‍. സിദ്ധീഖ് ലാല്‍ കൂട്ടുകെട്ടില്‍ നിന്നും പിരിഞ്ഞ ശേഷം സിദ്ധീഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹിറ്റലര്‍. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഐക്കോണിക്കായി മാറിയ കഥാപാത്രമാണ്. ഹിറ്റ്‌ലറിലെ രംഗങ്ങള്‍ ഇപ്പോഴും ആരാധകരെ ചിരിപ്പിക്കുകയും സോഷ്യല്‍ മീഡിയയില്‍ മീമുകളായി നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നുണ്ട്.

സിദ്ധീഖ് സംവിധാനം ചെയ്ത ഹിറ്റ്‌ലറിന്റെ നിര്‍മ്മാണം ലാല്‍ ആയിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സിദ്ധീഖ്. മനോരമയില്‍ എഴുതിയ തന്റെ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി ലാലിനോട് ദേഷ്യപ്പെട്ടൊരു സംഭവം സിദ്ധീഖ് വിവരിക്കുന്നുണ്ട്.

Mammootty

ആ സിനിമയില്‍ ഇടിവെട്ട് നിറത്തിലുള്ള ഷര്‍ട്ടുകളാണ് മമ്മൂക്ക ധരിക്കുന്നത്. അതില്‍ തന്നെ ഞെട്ടി നില്‍ക്കുകയാണ് പുള്ളി. എന്നോട് ചോദിച്ചു, ഇതൊക്കെ എന്ത് കളറാടാ? ഇതാണ് മമ്മൂക്ക അതിന്റെ വ്യത്യാസ്തത. പടം ക്ലിക്കായാല്‍ ഈ ഷര്‍ട്ടുകളും ഹിറ്റാകും. ഹിറ്റായാല്‍ കൊള്ളാം എന്നാണ് മമ്മൂട്ടി തന്നോട് പറഞ്ഞതെന്നാണ് സിദ്ധീഖ് പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയോട് മുടി പിന്നിലോട്ട് ചീകി വെക്കണം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടി സെറ്റിലെത്തിയത് അങ്ങനെ ചെയ്യാതെയായിരുന്നുവെന്നാണ് സിദ്ധീഖ് പറയുന്നത്.

''ആദ്യത്തെ ദിവസം ഷൂട്ടിങ്ങിന് ഒരുങ്ങുകയാണ്. പതിവ് പോലെ മുടി ചെരിച്ചാണ് ചീകി വച്ചിരിക്കുന്നത്. അതുകണ്ട് ലാല്‍ എന്നോട് പറഞ്ഞു, എടോ മുടി പിറകോട്ടു ചീകാന്‍ പറയ്. ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ നെറ്റി കൂടുതല്‍ കാണിക്കേണ്ട എന്നു പറഞ്ഞിട്ട് മമ്മൂക്ക സ്ഥിരം സ്റ്റൈല്‍ പിടിച്ചതാണ്'' എന്നാണ് സിദ്ധീഖ് പറയുന്നത്. പിന്നാലെ ലാല്‍ മമ്മൂട്ടിയെ കണ്ട് കാര്യം പറഞ്ഞു.

മമ്മൂക്ക ലാലിനെ ഒന്ന് നോക്കി, നീ ഇതിന്റെ പ്രൊഡ്യൂസറല്ലേ, നീ പ്രൊഡക്ഷന്‍ നോക്കിയാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത് കേട്ടപ്പോള്‍ ലാലിന് വിഷമമായെന്നും ഒന്നും പറയാതെ മാറി നിന്നുവെന്നും സിദ്ധീഖ് പറയുന്നു. എന്നാല്‍ ടേക്കിന്റെ സമയം ആയപ്പോള്‍ മമ്മൂട്ടി ജോര്‍ജിനെ അടുത്തേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് ജോര്‍ജിന്റെ കയ്യില്‍ നിന്നും ചീപ്പ് വാങ്ങിയ ശേഷം മുടി പുറകിലേക്ക് ചീകി വച്ചെന്നുമാണ് സിദ്ധീഖ് പറയുന്നത്.

lal

എന്നിട്ട് മമ്മൂട്ടി ലാലിന്റെ മുഖത്ത് നോക്കി നിനക്ക് സന്തോഷമായില്ലേ? എന്ന് ചോദിച്ചുവെന്നാണ് സിദ്ധീഖ് പറയുന്നത്. ഇതോടെ ലാലിന്റെ മുഖത്തും ചിരി വിടര്‍ന്നു. അതാണ് മമ്മൂക്കയെന്നാണ് സംവിധായകന്‍ പറയുന്നത്. അതേസമയം ഹിറ്റ്‌ലറില്‍ മമ്മൂട്ടിയെ മുണ്ടുടിപ്പിക്കാന്‍ പോയപ്പോഴും ലാലിന് മമ്മൂട്ടിയുടെ പക്കല്‍ നിന്നും ചീത്ത കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സിദ്ധീഖ് പറയുന്നത്.

ഹിറ്റ്‌ലറില്‍ മമ്മൂക്ക സ്ഥിരം മുണ്ടാണ്. ലാലിന് അതൊന്ന് മാറ്റി പാന്റ്‌സ് ആക്കണം എന്നുണ്ടായിരുന്നു. കാരണം ലാല്‍ പ്രൊഡ്യൂസര്‍ ആണല്ലോ, പാന്റ്‌സ് ആണെങ്കില്‍ മറ്റ് ഭാഷകളിലേക്കും സിനിമ വില്‍ക്കാന്‍ എളുപ്പമുണ്ടെന്നാണ് സിദ്ധീഖ് പറയുന്നത്. എന്നാല്‍ കര്‍ഷകനായ തന്റെ മാധവന്‍കുട്ടിയെ പാന്റ്‌സില്‍ സങ്കല്‍പ്പിക്കാന്‍ പോലും സിദ്ധീഖിന് സാധിക്കുമായിരുന്നില്ല.

''ലാല്‍ പോയി കാര്യം പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ മറുപടിയായിരുന്നു രസം. തമിഴില്‍ പോയി വേറെ പിടിക്കെടോ'' എന്നാണ് സിദ്ധീഖ് പറയുന്നത്. ഹിറ്റ്‌ലറില്‍ മമ്മൂട്ടി ഫൈറ്റ് ചെയ്യുന്ന രംഗങ്ങളില്‍ ഇടം കൈ ആണ് ഉപയോഗിച്ചിരിക്കുന്നത്. അത് മമ്മൂട്ടിയുടെ ആശയമായിരുന്നുവെന്നാണ് സിദ്ധീഖ് പറയുന്നത്. പ്രേക്ഷകര്‍ക്ക് മനസിലാകില്ല. പക്ഷെ എന്തോ ഒരു വ്യത്യാസം ഉണ്ടല്ലോ എന്ന് അവര്‍ക്ക് തോന്നും എന്നായിരുന്നു അതേക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്. മമ്മൂക്ക ചില കാര്യങ്ങളില്‍ മമ്മൂക്ക ബലം പിടിക്കും. അതു കഥാപാത്രത്തിന് ആവശ്യമുണ്ടെന്ന് അദ്ദേഹത്തിന് തോന്നുന്നതു കൊണ്ടാണെന്നാണ് സിദ്ധീഖ് പറയുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X