twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നയൻതാരയ്‌ക്ക് പെയറായി ജയറാമിനെ ആലോചിച്ചു; പക്ഷെ നടൻ നിരസിച്ചു; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സിദ്ദിഖ്

    |

    മലയാളത്തിന് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. മമ്മൂട്ടി, നയൻ‌താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ദിഖ് 2015 ൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭാസ്‌കർ ദി റാസ്‌ക്കൽ. ആന്റോ ജോസഫ് നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 100 ദിവസം പ്രദർശനം തുടരുകയും സാമ്പത്തികമായി വിജയിക്കുകയും ചെയ്‌തിരുന്നു.

    മമ്മൂട്ടി - നയൻതാര കൂട്ടുകെട്ടാണ് ചിത്രത്തിന് സാമ്പത്തികമായി വലിയ നേട്ടം സമ്മാനിച്ചത്. എന്നാൽ പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ കഥ ആവറേജ് നിലവാരം പുലർത്തുന്നത് മാത്രമാണെന്നാണ് നിരൂപകർ ഉൾപ്പെടെ എഴുതിയത്.

    Also Read: കാശ് കൊടുത്ത് സൈബര്‍ അറ്റാക്ക് ചെയ്യിപ്പിക്കുന്നു; സിനിമാക്കാര്‍ക്ക് അറിയാം, പക്ഷെ പറയില്ലെന്ന് ഭാവനAlso Read: കാശ് കൊടുത്ത് സൈബര്‍ അറ്റാക്ക് ചെയ്യിപ്പിക്കുന്നു; സിനിമാക്കാര്‍ക്ക് അറിയാം, പക്ഷെ പറയില്ലെന്ന് ഭാവന

    ചിത്രത്തിന് ഒരു ഫാമിലി ഡ്രാമ സ്വഭാവം നൽകാൻ താൻ ആലോചിച്ചിരുന്നെന്നും

    ചിത്രത്തിന് ഒരു ഫാമിലി ഡ്രാമ സ്വഭാവം നൽകാൻ താൻ ആലോചിച്ചിരുന്നെന്നും അതിന്റെ ഭാഗമായി നയൻതാരയുടെ ഭർത്താവായി അഭിനയിക്കാൻ ജയറാമിനെ സമീപിച്ചിരുന്നെന്നും പറയുകയാണ് സംവിധായകൻ സിദ്ദിഖ് ഇപ്പോൾ. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ.

    'മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാൻ തീരുമാനിച്ച ശേഷം നടത്തിയ ആലോചനകളിൽ നിന്നാണ് ഭാസ്‌കർ ദി റാസ്‌കൽ ഉണ്ടായതെന്ന് സിദ്ദിഖ് പറയുന്നു. ആദ്യം പല കഥകൾ ആലോചിച്ചെങ്കിലും ഒരു ഹ്യുമർ ടച്ചുള്ള കഥാപാത്രം മമ്മൂക്കയെ കൊണ്ട് ചെയ്യിക്കണം എന്ന ചിന്തയിൽ ഭാസ്‌കർ ദി റാസ്‌ക്കലിലേക്ക് എത്തുകയായിരുന്ന,'

    Also Read: മഞ്ജു വാര്യരെ കുഴപ്പിച്ച പൃഥ്വിരാജിന്റെ ഇംഗ്ലീഷ്; ലൂസിഫർ സെറ്റിലെ രസകരമായ സംഭവം പങ്കുവച്ച് താരംAlso Read: മഞ്ജു വാര്യരെ കുഴപ്പിച്ച പൃഥ്വിരാജിന്റെ ഇംഗ്ലീഷ്; ലൂസിഫർ സെറ്റിലെ രസകരമായ സംഭവം പങ്കുവച്ച് താരം

    മമ്മൂക്കയ്ക്ക് കഥ ഇഷ്ടമായി ചെയ്യാമെന്ന് പറഞ്ഞു

    'മമ്മൂക്കയ്ക്ക് കഥ ഇഷ്ടമായി ചെയ്യാമെന്ന് പറഞ്ഞു. മമ്മൂക്കയെ പോലെ തന്നെ പ്രാധാന്യമുള്ള ഒരാൾ തന്നെ നായികയായി വരണമായിരുന്നു. അങ്ങനെ നിർമാതാവ് ആന്റോ ജോസഫുമായി സംസാരിച്ചു. ആന്റോ സമ്മതിച്ചു. ഞാൻ നയൻതാരയെ സമീപിച്ചു. കഥ കേട്ട ഉടനെ നയൻ‌താര ചെയ്യാമെന്ന് സമ്മതിച്ചു. അങ്ങനെ പിന്നീട് ആന്റോ വിളിച്ചു സംസാരിച്ചു. അങ്ങനെ നയൻതാര സിനിമയുടെ ഭാഗമായി,'

    'സിനിമയ്ക്കായി കണ്ടെത്താൻ പ്രയാസപ്പെട്ടത് നയൻതാരയുടെ ആദ്യ ഭർത്താവിന്റെ കഥാപാത്രത്തെ ആയിരുന്നു. അയാൾക്ക് ഒരു മാഫിയ ചുറ്റുപാട് ഒക്കെ നൽകിയാണ് ആലോചിച്ചത്. എന്നാൽ കഥയ്ക്ക് കുറച്ചു കൂടി സ്വാഭാവികത ലഭിക്കാൻ ഒരു ഫാമിലി ഡ്രാമയിലേക്ക് ചിത്രം കൊണ്ടുവരാമെന്ന് കരുതി. അതിനായി ജയറാമിനെ ആലോചിച്ചു. എന്നാൽ ജയറാം അതിന് തയ്യാറായില്ല. അങ്ങനെ വീണ്ടും മാഫിയ ചുറ്റുപാടിലേക്ക് തന്നെ കഥ കൊണ്ടു പോവുകയായിരുന്നു,'

    Also Read: ജയറാമിന്റെ കത്തുമായി അവസരം ചോദിച്ചു വന്ന ദിലീപിനെ കമൽ ആദ്യം ഒഴിവാക്കി; വെളിപ്പെടുത്തി പ്രൊഡക്ഷൻ കൺട്രോളർAlso Read: ജയറാമിന്റെ കത്തുമായി അവസരം ചോദിച്ചു വന്ന ദിലീപിനെ കമൽ ആദ്യം ഒഴിവാക്കി; വെളിപ്പെടുത്തി പ്രൊഡക്ഷൻ കൺട്രോളർ

    ജയറാം സമ്മതിച്ചിരുന്നെങ്കിൽ ചിത്രത്തിന് മറ്റൊരു ട്രാക്ക് വന്നേനെ

    'ജയറാം സമ്മതിച്ചിരുന്നെങ്കിൽ ചിത്രത്തിന് മറ്റൊരു ട്രാക്ക് വന്നേനെ. മമ്മൂട്ടി, നയൻതാര, ജയറാം എന്നിങ്ങനെ മൂന്ന് പ്രധാന താരങ്ങൾ എന്ന നിലയിൽ ആയിരുന്നു ആലോചന. ഒരു നല്ല ഡ്രാമ അതിൽ കൊണ്ടുവരമായിരുന്നു. നിർഭാഗ്യ വശാൽ അത് സംഭവിച്ചില്ല. ജയറാം ഒഴിവായ ശേഷം മമ്മൂട്ടിക്ക് ഒപ്പം പറ്റിയ ഒരാളെ കിട്ടിയില്ല. ഒരു വില്ലൻ പരിവേഷത്തിലാണ് ജയറാമിന് ആലോചിച്ച കഥാപാത്രം വരുന്നത്. അതുകൊണ്ടാണ് നടൻ തയ്യാറാവാതെ ഇരുന്നത്,' സിദ്ദിഖ് പറഞ്ഞു.

    സിനിമയ്ക്ക് സംഭവിച്ച പോര്യ്മ നയൻതാരയുടെ കഥാപാത്രത്തിന്റെ പൂർവകാല കഥ തന്നെ ആയിരുന്നെന്നും സിദ്ദിഖ് പറയുന്നു. 'മാഫിയ ചുറ്റുപാട് ആളുകൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതുപോലെ അതുമായി ബന്ധപ്പെട്ട രംഗങ്ങൾ നോർത്തിൽ തന്നെ പോയി ചിത്രീകരിക്കണമായിരുന്നു. അതിനും സാധിച്ചില്ല. അതൊക്കെ കൊണ്ട് ചിത്രത്തിന്റെ ഇമ്പാക്ട് കുറഞ്ഞു,' സിദ്ദിഖ് കൂട്ടിച്ചേർത്തു.

    Read more about: siddique
    English summary
    Director Siddique reveals Jayaram rejected a role in Mammootty Nayanthara starrer Baskar The Rascal movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X