twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ഞൂറാനാവാൻ ആ നടൻ ആഗ്രഹിച്ചു, കൊടുത്തിരുന്നെങ്കിൽ ചിത്രം ഫ്ലോപ്പ് ആയേനെ! അത് പറഞ്ഞാൽ മനസിലാവില്ല; സിദ്ദിഖ്

    |

    മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഗോഡ്‌ഫാദർ. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം 1991 നവംബർ 15 ന് ആണ് കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയത്. മലയാളത്തിൽ അതുവരെ ഉണ്ടായിരുന്ന എല്ലാ ബോക്‌സ്ഓഫീസ് റെക്കോർഡുകളും തിരുത്തി കുറിച്ച ചിത്രമായി അത് മാറി.

    ഒരു വർഷത്തിലേറെ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടി. മലയാളത്തിൽ ഏറ്റവു അധികം ദിവസം ഓടിയ സിനിമ എന്ന റെക്കോർഡ് ഇന്നും ഗോഡ് ഫാദർ സിനിമയ്ക്ക് സ്വന്തമാണ്. 417 ദിവസമാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടർന്നത്.

    Also Read: 'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!Also Read: 'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!

    ചിത്രത്തിലെ ഓരോ കഥാപത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്

    സിനിമ പുറത്തിറങ്ങിയിട്ട് 30 വർഷങ്ങൾ പിന്നിട്ടെങ്കിലും സിനിമ ഗ്രൂപ്പുകളിൽ എല്ലാം ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രങ്ങളിൽ ഒന്നാണിത്. എൻ. എൻ. പിള്ള, കനക, സിദ്ദിഖ്, മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, തിലകൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ചിത്രത്തിലെ ഓരോ കഥാപത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

    എങ്കിലും ഐക്കോണിക്ക് കഥാപാത്രങ്ങളായ അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയ്ക്കും ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. എൻ എൻ പിളളയും ഫിലോമിനയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രണങ്ങളാണ് ഇത് രണ്ടും.

    ആ കഥാപാത്രം നൽകാത്തതിൽ അദ്ദേഹത്തിന് തങ്ങളോട് പരിഭവം ഉണ്ടായിരുന്നു

    അതേസമയം. സിനിമയിൽ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു അഞ്ഞൂറാൻ. എൻ എൻ പിള്ള തകർത്താടിയ ഈ കഥാപാത്രം ചെയ്യാൻ നടൻ എൻ. എഫ്. വർഗീസ് ആഗ്രഹിച്ചിരുന്നു എന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ സിദ്ദീഖ് ഇപ്പോൾ.

    ആ കഥാപാത്രം നൽകാത്തതിൽ അദ്ദേഹത്തിന് തങ്ങളോട് പരിഭവം ഉണ്ടായിരുന്നതായും സിദ്ദീഖ് പറയുന്നു. എന്നാൽ അഞ്ഞൂറാനെ പോലെ ഒരു കഥാപാത്രത്തെ പരീക്ഷണത്തിന് വിധേയമാക്കാൻ കഴിയില്ലായിരുന്നു. വർഗീസ് ചെയ്തിരുന്നെങ്കിൽ ചിത്രം ഫ്ളോപ്പാകുമായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു. ലൈഫ് നെറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

    അത് ഏറ്റവും വലിയ ഒരു ഫ്ളോപ് ആയി മാറിയേനെ

    'വർഗീസ് മരിച്ച് പോയി. ഇപ്പോൾ പറയാൻ പാടില്ലാത്തതാണ് എന്നാലും പറയുകയാണ്. വർഗീസിന് ഞങ്ങളോട് പരിഭവമുണ്ടായിരുന്നു. അഞ്ഞൂറാൻ എന്ന കഥാപാത്രമായി വർഗീസിന് അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ അത് ഏറ്റവും വലിയ ഒരു ഫ്ളോപ് ആയി മാറിയേനെ. അഞ്ഞൂറാനെ പോലെ ഒരു കഥാപാത്രത്തെ പരീക്ഷിക്കാൻ കഴിയില്ലായിരുന്നു,'

    അത് അവർക്ക് പറഞ്ഞാൽ മനസിലാവില്ല

    'അത് പറഞ്ഞാൽ മനസിലാവില്ല. എൻ. എൻ. പിള്ളയ്ക്ക് പകരം മറ്റൊരാളെ ഇപ്പോഴും ചിന്തിക്കാനാവില്ല. വർഗീസ് ഇന്ന് ഉണ്ടായിരുന്നെങ്കിലും അഞ്ഞൂറാനായി അഭിനയിക്കാൻ പറ്റില്ല. പറഞ്ഞാൽ മനസിലാവണ്ടേ. ആ ക്യാരക്ടർ നമ്മുടെ മനസിലല്ലേ ഉള്ളത്,'

    'കഥാപാത്രത്തിന്റെ ഡെപ്ത്ത് എന്താണെന്നും അയാളുടെ പവർ എന്താണെന്നും ഒക്കെ നമ്മുടെ മനസിലാണുള്ളത്. അത് അവർക്ക് പറഞ്ഞാൽ മനസിലാവില്ല. അതാണ് പലപ്പോഴും അവർ നമ്മളോട് പരിഭവം പറയുന്നത്,' എന്നാണ് സിദ്ദീഖ് അഭിമുഖത്തിൽ പറഞ്ഞത്.

    Also Read: ആ പ്രമുഖ താരത്തിനെ ഉദ്ഘാടനത്തിന് വിളിച്ചവർ കുടുങ്ങി; കടത്തിലായ ഷോപ്പുടമ; ശ്രീനിവാസന്റെ വാക്കുകൾAlso Read: ആ പ്രമുഖ താരത്തിനെ ഉദ്ഘാടനത്തിന് വിളിച്ചവർ കുടുങ്ങി; കടത്തിലായ ഷോപ്പുടമ; ശ്രീനിവാസന്റെ വാക്കുകൾ

    മലയാള സിനിമയിലെ ഫേവറൈറ്റ് വില്ലൻമാരിൽ ഒരാളായിരുന്നു

    അതേസമയം, മലയാളത്തിൽ അക്കാലത്ത് തിളങ്ങി നിന്നിരുന്ന നടൻ ആയിരുന്നു എൻ എഫ് വർഗീസ്. സിദ്ദീഖ് ലാൽ കൂട്ടുകെട്ടിലെ തിരക്കഥയിൽ ഒരുങ്ങി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയിൽ വളരെ ചെറിയ വേഷത്തിൽ അഭിനയിച്ച് തുടങ്ങിയ അദ്ദേഹം പിന്നീട് നിരവധി ശക്‌തമായ കഥാപാത്രങ്ങളെയാണ് വെള്ളിത്തിരയിൽ അവതരിപ്പിച്ചത്.

    ഏകദേശം നൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം മലയാള സിനിമയിലെ ഫേവറൈറ്റ് വില്ലൻമാരിൽ ഒരാളായിരുന്നു. 2002 ൽ ആണ് അദ്ദേഹം മരണപ്പെടുന്നത്. ഏകദേശം 13 വർഷത്തിനിടയിലാണ് അദ്ദേഹം ഇത്രയധികം സിനിമകൾ ചെയ്തത്.

    Read more about: siddique
    English summary
    Director Siddique Reveals NF Varghese Wanted To Do Anjooran Character In Godfather Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X