For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇറോട്ടിക് രംഗങ്ങളുണ്ട്, കമന്റുകൾ താങ്ങാൻ പറ്റുന്ന നടി വേണമായിരുന്നു; ചതുരത്തിൽ സ്വാസിക നായികയായത് ഇങ്ങനെ!

  |

  സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സ്വാസിക, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്‌. മലയാളത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം വരുന്ന ഇറോട്ടിക് രംഗങ്ങൾ അടങ്ങിയായ ത്രില്ലർ ചിത്രമാണിത്. നവംബർ നാലിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

  അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. 2019ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സിദ്ധാർഥ് ഭരതൻ തന്നെയാണ്.

  Also Read: 'മലയാള സിനിമയിൽ ഇതുപോലെ മറ്റുള്ളവരെ സഹായിച്ചിട്ടുള്ള ഒരു നടനും ഉണ്ടാവില്ല'; അനുഭവം പങ്കുവച്ച് സംവിധായകൻ

  ഇതിനോടകം പുറത്തിറങ്ങിയ ചതുരത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു ക്രൈം ഡ്രാമ ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ട്രെയിലറിലെ ഇന്റിമേറ്റ് രംഗങ്ങളൊക്കെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. നേരത്തെ ചതുരത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം പുറത്ത് വന്നപ്പോൾ സൈബർ ഇടങ്ങളിൽ സ്വാസിക വലിയ രീതിയിലുള്ള ആക്രമിക്കപ്പെട്ടിരുന്നു.

  ചിത്രത്തിൽ ​ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നതിന്റെ പേരിൽ വിമർശനങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം ശക്തമായ മറുപടിയാണ് നടി നൽകിയത്. ഇപ്പോഴിതാ, ചിത്രത്തിലേക്ക് സ്വാസികയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിദ്ധാർഥ് ഭരതൻ. വെറും ഒരു ഇറോട്ടിക് ചിത്രമല്ല ചതുരമെന്നും പുരുഷന്റെയും സ്ത്രീകളുടെയും പ്രശ്‌നങ്ങൾ പറയുന്ന സിനിമ കൂടിയാണെന്നും സിദ്ധാർഥ് പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധാർഥ് ഇക്കാര്യം പറഞ്ഞത്.

  'ഈ സിനിമയുടെ കാസ്റ്റിങ് പൊതുവെ എളുപ്പമായിരുന്നു. എല്ലാവരും ആദ്യം ചിന്തിച്ച ആളുകൾ തന്നെയാണ്. എന്നാൽ നായികയുടെ കാര്യത്തിലാണ് അൽപം പ്രശ്‌നമുണ്ടയിരുന്നത്. കുറച്ച് ഇറോട്ടിക് രംഗങ്ങളുള്ള സിനിമയാണ്. അത് ചെയ്യാന്‍ തയ്യാറാവുന്ന നായികയായിരിക്കണം. പലര്‍ക്കും അത് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്,'

  'പ്രത്യേകിച്ച് സോഷ്യല്‍മീഡിയയിലൂടെ നെഗറ്റീവ് കമന്റിടുന്നവർ ഒരുപാടാണ്. അതൊക്കെ മറികടക്കാന്‍ പറ്റുന്നവരായിരിക്കണം. മുന്‍നിര നായികമാര്‍ക്ക് ചിലപ്പോള്‍ അത് താങ്ങാനായെന്ന് വരില്ല. കമന്റ് ഇട്ട് പോവുന്നവര്‍ക്കറിയില്ല അതെങ്ങനെയാണ് മറ്റൊരാളെ ബാധിക്കുന്നത്. അത് മറികടക്കാൻ പെൺകുട്ടികളൊക്കെ ഒരുപാട് കഷ്ടപ്പെടാറുണ്ട്. അങ്ങനെയിരിക്കുമ്പോൾ ഒരു ഷോര്‍ട്ട് ഫിലിം കണ്ടാണ് സ്വാസികയെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. സ്വാസികയ്ക്ക് ഇത് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നി,'

  'സ്വാസിക അമ്മയ്‌ക്കൊപ്പമായാണ് വന്നത്. മുഴുനീള ക്യാരക്ടറുണ്ടെന്ന് മനസിലാക്കി. ഇറോട്ടിസം ചെറുതായി വന്ന് പോവുന്നുണ്ടെന്നും സിനിമ അതിനു മുകളിലാണെന്നും മനസിലാക്കിയിരുന്നു. കുറച്ചു ചുംബന രംഗങ്ങൾ ഒക്കെയുണ്ടെന്നും ആ സമയത്ത് എന്റെ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്നും അവിടെത്തന്നെ കാണുമെന്നും ഞാൻ പറഞ്ഞിരുന്നു,'

  'എനിക്ക് കുഴപ്പമില്ല, നമ്മുക്ക് സിനിമ ചെയ്യാമെന്നായിരുന്നു സ്വാസിക പറഞ്ഞത്. അതിന് ശേഷമായാണ് റോഷനോട് കഥ പറഞ്ഞത്. തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്ന രംഗങ്ങൾ മാത്രമാണ് സിനിമയിലുള്ളത്. അല്ലാതെ ഞാനായിട്ട് തിരുകി കയറ്റിയ രംഗങ്ങൾ ഒന്നുമില്ല. മറ്റു താരങ്ങളൊക്കെ ജിന്ന് സിനിമയിൽ ഉള്ളവർ ഒക്കെ തന്നെ ആയിരുന്നു. എളുപ്പത്തിന് വേണ്ടി അങ്ങനെ ചെയ്തതാണ്,' സിദ്ധാർഥ് പറഞ്ഞു.

  Also Read: എല്ലാം നഷ്ടപ്പെട്ട് ഒരു പ്രതീക്ഷയുമില്ലാതെ നിന്നപ്പോഴും അവൻ കൂടെയുണ്ടായിരുന്നു; ജിഷ്ണുവിനെ ഓർത്ത് സിദ്ധാർഥ്

  അതേസമയം, ചതുരം ഒരു സൈക്കോളജിക്കല്‍ ഡ്രാമയാണെന്നും ഒരു മുഴുനീള ഇറോട്ടിക്ക് ചിത്രമല്ലെന്നും സിദ്ധാർഥ് പറഞ്ഞു. ഒടിടികളുടെ വരവോടെ ആളുകള്‍ ഇത്തരം സിനിമകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ആണിന്റെയോ പെണ്ണിന്റെയോ പക്ഷം പിടിക്കാതെ ചെയ്ത സിനിമയാണിത്. ബന്ധങ്ങളുടെ പേരില്‍ ക്രൂരതകള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുള്ള ചിത്രമാണ് ചതുരമെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു.

  Read more about: swasika
  English summary
  Director Sidharth Bharathan Opens Up About Casting Swasika In Chathuram Movie - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X