twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'രക്തം വന്നിട്ടും അത് കാര്യമാക്കാതെ അഭിനയിച്ചു', ജൂനിയർ ആർട്ടിസ്റ്റായിരുന്നപ്പോഴും ജയസൂര്യ കാണിച്ച ഡെഡിക്കേഷൻ!

    |

    മലയാളത്തിലെ നടന്മാരിൽ മുൻനിരയിലുള്ള നടനാണ് ഇന്ന് ജയസൂര്യ. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വന്തം പ്രയത്നത്തിലൂടെ കയറി വന്ന നടനാണ് അദ്ദേഹം. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ ആരാധകരുടെ വലിയ ബഹളങ്ങളോ ആർപ്പുവിളികളോ ഒന്നുമില്ലാതെ ഒരു അരികത്തൂടെ പതിയെ കയറി വന്ന നടനാണ് ജയസൂര്യ. കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് താരം.

    നടനാവണം എന്ന അതിയായ മോഹം കൊണ്ട് കുറെ അലഞ്ഞ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായും അഭിനയിച്ച ശേഷമാണ് സിനിമയിൽ നല്ലൊരു അവസരം ജയസൂര്യയെ തേടിയെത്തിയത്. സിനിമ സ്വപ്‌നം കാണുന്ന ഓരോരുത്തർക്കും വലിയ പ്രചോദനമാണ് നടൻ. വലിയ ഒരു ആരാധക കൂട്ടാമോ ഫാൻസ്‌ അസോസിയേഷനുകളോ ഒന്നും ഇലാതിരുന്നിട്ട് കൂടി മലയാള സിനിമയിലെ പ്രധാന താരങ്ങളുടെ നിരയിലേക്ക് ജയസൂര്യക്ക് ഉയരാൻ സാധിച്ചു എന്ന് നടന്റെ ഏറ്റവും വലിയ നേട്ടമാണ്.

    പ്രേക്ഷകരെ ഞെട്ടിക്കുന്ന പല മേക്കോവറുകളും നടൻ നടത്തിയിട്ടുണ്ട്

    Also Read: ഇപ്പോഴാണെങ്കിൽ സുരാജിനെ കാസ്റ്റ് ചെയ്യില്ലായിരുന്നു; നടൻ പറഞ്ഞ മറുപടി എന്തെന്ന് സംവിധായകൻ ഹരികുമാർAlso Read: ഇപ്പോഴാണെങ്കിൽ സുരാജിനെ കാസ്റ്റ് ചെയ്യില്ലായിരുന്നു; നടൻ പറഞ്ഞ മറുപടി എന്തെന്ന് സംവിധായകൻ ഹരികുമാർ

    ഒന്നിനൊന്നു വ്യത്യസ്താമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ജയസൂര്യ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതും. കോമഡിയും സീരിയസും എന്നിങ്ങനെ എല്ലാ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടനാണ് ജയസൂര്യ. പ്രേക്ഷകരെ ഞെട്ടിക്കുന്ന പല മേക്കോവറുകളും നടൻ നടത്തിയിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ ആയിരുന്നു നായകനായ ആദ്യ ചിത്രം.

    ആ ചെറിയ വേഷത്തിനോട് പോലും കാണിച്ച ആത്മാർത്ഥത

    എന്നാൽ ആദ്യമായി ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്യുന്നത് ദോസ്ത് എന്ന സിനിമയിലാണ്. ദിലീപ് കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ ഒരു ഫൈറ്റ് രംഗത്തിലാണ് ജയസൂര്യ അഭിനയിച്ചത്. ഇപ്പോഴിതാ, ആ ചിത്രത്തിലേക്ക് ജയസൂര്യ എത്തിയതിനെ കുറിച്ചും ജയസൂര്യ ആ ചെറിയ വേഷത്തിനോട് പോലും കാണിച്ച ആത്മാർത്ഥതയെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ശ്രീകണ്ഠൻ വെഞ്ഞാറമൂട്. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്‌.

    'ദോസ്ത് എന്ന സിനിമയിൽ ആദ്യം ഒരു കോളേജ് ഫൈറ്റ് ഉണ്ട്. ആ പടത്തിൽ ആണെന്ന് തോന്നുന്നു ജയസൂര്യ ആദ്യമായി അഭിനയിക്കാൻ വരുന്നത്. ജയസൂര്യയെ ഞാൻ അതിന് മുൻപ് കണ്ടിട്ടുണ്ടായിരുന്നു. സൂര്യ ടിവിയിൽ ജഗതി വേഴ്സസ് ജഗതി എന്ന പരിപാടി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു ജയസൂര്യ. അങ്ങനെ അന്ന് ആ ഫൈറ്റ് രംഗം എടുത്തുകൊണ്ട് ഇരിക്കുമ്പോഴാണ് ജഗതി ചേട്ടൻ സ്കേൽറ്റായ വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരനെ കൊണ്ടുവരുന്നത്',

    ജയസൂര്യ വളരെ ഡെഡിക്കേറ്റഡ് ആയിരുന്നു

    Also Read: ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലാലേട്ടനോട് പറഞ്ഞു; വിവാഹം കഴിക്കില്ലെന്ന തീരുമാനത്തെ കുറിച്ച് ഹണി റോസ്Also Read: ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലാലേട്ടനോട് പറഞ്ഞു; വിവാഹം കഴിക്കില്ലെന്ന തീരുമാനത്തെ കുറിച്ച് ഹണി റോസ്

    'തുളസിയോട് (സംവിധായകൻ തുളസിദാസ്‌) പറയണം എന്ന് പറഞ്ഞ് ആദ്യം എന്റടുത്താണ് കൊണ്ടുവരുന്നത്. കണ്ടപ്പോൾ തന്നെ മുഖമാകെ വളരെ പ്രസന്നമായ ചെറുപ്പക്കാരൻ. അപ്പോൾ തന്നെ ഞാൻ സംവിധായകനോട് പോയി പറഞ്ഞു. ജഗതി ചേട്ടൻ പറഞ്ഞിരുന്നു എന്ന് അദ്ദേഹവും പറഞ്ഞു. അങ്ങനെ ആ ഫൈറ്റിൽ ഒരു വിദ്യാർത്ഥിയായി ജയസൂര്യയെ ഉൾപ്പെടുത്തി',

    'ജയസൂര്യക്ക് കൊടുത്തപ്പോൾ ആ കഥാപാത്രത്തെ ഒന്നുടെ വിപുലപ്പെടുത്തി. ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ ഒരുപാട് പേർ വന്നിട്ടുണ്ടായിരുന്നു. ആ രംഗം ചെയ്തപ്പോൾ ജയസൂര്യ വളരെ ഡെഡിക്കേറ്റഡ് ആയിരുന്നു. ആ ഫൈറ്റിലൊക്കെ ഇടപെട്ട്. ഗേറ്റ് പിടിച്ച് വലിച്ചടക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അത് കൊണ്ടിട്ടാണെന്ന് തോന്നുന്നു ജയസൂര്യയുടെ ചുണ്ടിൽ നിന്ന് ബ്ലഡ് വന്നു,'

    ആ പടത്തിലാണ് അൽപം ശ്രദ്ധിക്കുന്ന ഒരു റോൾ ജയസൂര്യക്ക് കിട്ടിയത്

    'എന്നിട്ടും അത് പോലും മൈൻഡ് ചെയ്യാതെ പുള്ളി ആ റോൾ ചെയ്തു. അന്നാണ് എനിക്ക് ജയസൂര്യക്ക് ജോലിയോട് ഉള്ള ആത്മാർത്ഥതയും ഡെഡിക്കേഷനും മനസിലാകുന്നത്. ആ പടത്തിലാണ് അൽപം ശ്രദ്ധിക്കുന്ന ഒരു റോൾ ജയസൂര്യക്ക് കിട്ടിയത്. അതിൽ എനിക്ക് അഭിമാനമുണ്ട്. അതിനു ശേഷമാണ് പ്രണയമണിത്തൂവൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്,'

    'പിന്നീടാണ് വിനയന്റെ ചിത്രത്തിൽ എത്തുന്നത്. അതിനു ശേഷം അദ്ദേഹം ഇപ്പോൾ മലയാളത്തിലെ നമ്പർ വൺ നടന്മാരിൽ ഒരാളായി മാറി. കോമഡിയും മാസും എല്ലാം ചെയ്യാൻ പറ്റുന്ന നടനായി മാറി. അത് എനിക്ക് സന്തോഷമുള്ള കാര്യമാണ്' ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞു.

    Read more about: jayasurya
    English summary
    Director Sreekandan Venjaramoodu Opens Up About Jayasurya's Dedication, Video Goes Viral - Read in Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X