For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാഗ്യംകെട്ട നായികയെന്ന് പറഞ്ഞ് നിത്യ ദാസിനെ ഒഴിവാക്കി, വഴിത്തിരിവായത് ഗോപികയ്ക്ക്; സംവിധായകൻ പറയുന്നു

  |

  ദിലീപ് നായകനായ ഈ പറക്കും തളികയെന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യ ദാസ്. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രത്തിൽ ഒന്നായ പറക്കും തളികയിൽ നായിക ആയിട്ടായിരുന്നു നിത്യയുടെ അരങ്ങേറ്റം. ആദ്യ സിനിമ തന്നെ ബ്ലോക്ക് ബസ്റ്റർ ഹിറ്റായെങ്കിലും പിന്നീട് കരിയറിൽ വലിയൊരു വിജയം നേടാൻ നിത്യക്ക് കഴിഞ്ഞില്ല.

  ഈ പറക്കും തളികയുടെ വിജയത്തിന് ശേഷം സുരേഷ് ​ഗോപി നായകനായ നരിമാൻ എന്ന ചിത്രത്തിലാണ് നിത്യ അഭിനയിച്ചത്. ചെറിയൊരു വേഷമായിരുന്നു ചിത്രത്തിലേത്. പിന്നീട് കൺമഷി എന്ന ചിത്രത്തിലൂടെ വീണ്ടും നായികയായി. കലാഭവൻ മണി, വിനീത് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായത്. എന്നാൽ ചിത്രം വലിയ പരാജയമായി മാറി.

  Also Read: വളരെ മോശമായിട്ടാണ് ആ സിനിമയില്‍ ഞാനഭിനയിച്ചത്; വീട്ടുകാര്‍ക്ക് ഇപ്പോഴും എതിര്‍പ്പ് തന്നെയെന്ന് ഐശ്വര്യ ലക്ഷ്മി

  അതിനു ശേഷം മോഹൻലാലിന്റെ ഹിറ്റ് ചിത്രം ബാലേട്ടനിൽ ഒരു ശ്രദ്ധേയ വേഷത്തിൽ നിത്യാ ദാസ് എത്തിയിരുന്നു. പിന്നീടങ്ങോട്ട് കഥാവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, ന​ഗരം തുടങ്ങിയ ചിത്രങ്ങളിലും തമിഴ് തെലുങ്ക് ഭാഷകളിൽ ഏതാനും ചിത്രങ്ങളിലും നടി അഭിനയിച്ചു. ഒടുവിൽ വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയും ചെയ്തു. 2007 ൽ പുറത്തിറങ്ങിയ സൂര്യ കിരീടം ആയിരുന്നു നിത്യയുടെ അവസാന ചിത്രം.

  വിവാഹശേഷം കുടുംബ ഉത്തരവാദിത്തങ്ങളിലേക്ക് ഒതുങ്ങിയ നിത്യ ഇപ്പോൾ വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി അനിൽ എഴുതി കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് പള്ളിമണിയിലൂടെയാണ് നിത്യ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നത്. ശ്വേതാ മേനോൻ, കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിലുണ്ട്. ഏകദേശം 14 വര്ഷങ്ങൾക്ക് ശേഷമാണ് നിത്യ വീണ്ടും സിനിമയിൽ എത്തുന്നത്.

  അതിനിടെ, നിത്യയുടെ തുടക്കകാലത്ത് ഒരു സിനിമയിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് സംവിധായകനായ ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ജയസൂര്യ നായകനായ പ്രണയമണിത്തൂവൽ എന്ന ചിത്രത്തിൽ ആദ്യം നിത്യയെ ആണ് നായികയായി തീരുമാനിച്ചതെന്നും നിത്യയുടെ രണ്ടാമത്തെ ചിത്രം പരാജയപ്പെട്ടതോടെ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു എന്നുമാണ് ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞത്. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  'പ്രണയമണിത്തൂവലിൽ യഥാർത്ഥത്തിൽ നായികയായി തീരുമാനിച്ചിരുന്നത് നിത്യ ദാസിനെയാണ്. ഷൂട്ട് തുടങ്ങുന്നതിന് മുൻപത്തെ ദിവസമായിരുന്നു നിത്യയുടെ കൺമഷി എന്ന ചിത്രം റിലീസ് ചെയ്തത്. കൺമഷി വലിയ രീതിയിൽ പരാജയപ്പെട്ടു. അതോടെ നിത്യ ഒരു ഭാഗ്യംകെട്ട നായികയാണെന്ന തോന്നൽ നിർമ്മാതാവിന് ഉണ്ടായി. പറക്കും തളിക കഴിഞ്ഞാണ് കൺമഷി ചെയ്യുന്നത്,'

  'അങ്ങനെ നിത്യ ദാസിനെ ഒന്ന് മാറ്റി ചിന്തിക്കാമെന്ന് നിർമ്മാതാവ് തീരുമാനിച്ചു. അങ്ങനെ മറ്റൊരാളെ ചിന്തിക്കുന്ന സമയത്താണ് തൃശ്ശൂരിൽ നിന്ന് ഗോപിക വരുന്നത്. അന്ന് ഞാൻ തന്നെയാണ് ഗോപികയുടെ സ്റ്റിൽസും ഡയലോഗുകളും ഒക്കെ എടുക്കുന്നത്. അങ്ങനെ ഗോപിക സിനിമയിൽ എത്തി. പിന്നീട് ഗോപിക വലിയ നടിയായി മാറി,' അദ്ദേഹം പറഞ്ഞു.

  Read more about: nithya das
  English summary
  Director Sreekandan Venjaramoodu Reveals Nithya Das Was First Casted As Heroine In Pranayamanithooval Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X