twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനൊപ്പം അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന്‍ തയ്യാറായില്ല; ലോഹിയുടെ സിനിമയടക്കം ചെയ്തില്ല!

    |

    മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകന്‍ ആണ് തുളസിദാസ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനേയും ദിലീപിനേയും കുറിച്ചുള്ള തുളസിദാസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ദിലീപ് ഉള്ളതിനാല്‍ കുഞ്ചാക്കോ ബോബന്‍ തന്റെ സിനിമയുടെ ഭാഗമാകാന്‍ വിസമ്മതിച്ചുവെന്നും ഒടുവില്‍ താന്‍ പറഞ്ഞ് സമ്മതിപ്പിക്കുകയായയിരുന്നുവെന്നുമാണ് തുളസിദാസ് പറയുന്നത്. ദോസ്ത് എന്ന സിനിമയെക്കുറിച്ചായിരുന്നു അദ്ദേഹം മനസ് തുറന്ന്. കൗമുദി മൂവീസിന് നല്‍്കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ബിക്കിനി ചിത്രം ചോദിച്ചു, നീര്‍നായയുടെ ബിക്കിനി ചിത്രം നല്‍കി ദിഷ; ഇതിലും മികച്ചത് സ്വപ്‌നങ്ങളില്‍ മാത്രം!ബിക്കിനി ചിത്രം ചോദിച്ചു, നീര്‍നായയുടെ ബിക്കിനി ചിത്രം നല്‍കി ദിഷ; ഇതിലും മികച്ചത് സ്വപ്‌നങ്ങളില്‍ മാത്രം!

    എന്റെ മാതാപിതാക്കളുടേയും ഗുരുക്കന്മാരുടേയും പുണ്യം ആണെന്ന് പറയാം. മലയാള സിനിമയിലെ മിക്ക താരങ്ങളേയും വച്ച് സിനിമയൊരുക്കാന്‍ സാധിച്ചുവെന്നത് വലിയ ഭാഗ്യമായി കരുതുന്നു. ലാലേട്ടനേയും മമ്മൂക്കയേയും വച്ച് സിനിമ ചെയ്യാനായി. പുതിയ തലമുറയിലെ കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ദിലീപ് ഒക്കെ. ദിലീപ് പുതിയ തലമുറ അല്ലെന്ന്് തന്നെ പറയാം. ദിലീപ് എന്റെ രണ്ട് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് ദിലീപ് താരം അല്ലാത്തതിനാല്‍ എന്നോട് നന്നായി പെരുമാറിയിട്ടുണ്ട്. എന്നാണ് തുളസിദാസ് പറയുന്നത്. പിന്നാലെയാണ് അദ്ദേഹം ദിലീപിനെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചും സംസാരിക്കുന്നത്.

    മായപ്പൊന്‍മാന്‍

    'മായപ്പൊന്‍മാന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ ദിലീപ് ഹീറോ ഇമേജിലേക്ക് വന്നിട്ടില്ല. പക്ഷെ ആ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു എന്ന് തുളസിദാസ് ഓര്‍ക്കുന്നു. ദോസ്ത് എന്ന സിനിമയെ പറ്റി പറഞ്ഞപ്പോള്‍ തന്നെ ആ കഥാപാത്രം തനിക്ക് ചെയ്യണമെന്ന് ദിലീപ് വാശി പിടിച്ച് എന്നോട് പറഞ്ഞതാണ്. അതിന് ശേഷമാണ് കുഞ്ചാക്കോ ബോബനെ പോയി കണ്ട് തീരുമാനിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ സിനിമ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.

    ദോസ്ത്

    'കുഞ്ചാക്കോ ബോബനും ദിലീപും തമ്മില്‍ സിനിമ ചെയ്യാന്‍ മടിച്ചുനിന്ന സമയമാണത്. അതിന് മുമ്പ് ലോഹിതദാസ്, രാജസേനന്‍ എന്നിവരുടെ ചിത്രങ്ങള്‍ ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബന്‍ ചെയ്തില്ല. പക്ഷേ ഞാന്‍ അവരുടെ വീട്ടില്‍ പോയി കുഞ്ചാക്കോ ബോബനോടും അച്ഛനോടും സംസാരിച്ചു. ചാക്കോച്ചന്റെ റോള്‍ മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പ് തരണമെന്നാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ പറഞ്ഞു, രണ്ടു പേരും നായകന്മാരാണ്്. രണ്ട് പേര്‍ക്കും രണ്ട് സ്വഭാവമാണ്. പക്ഷെ തുല്യപ്രാധാന്യമുള്ള നായകന്മാരാണ് ചിത്രത്തിലുള്ളത് എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞ് മനസിലാക്കിയാണ് കൊണ്ടുവന്നത്. ദോസ്ത് എന്ന സിനിമ മികച്ച അഭിപ്രായമാണ് എനിക്ക് ഉണ്ടാക്കി തന്നത്,' തുളസി ദാസ് പറയുന്നു. കാവ്യ മാധവന്‍ ആയിരുന്നു ദോസ്തിലെ നായിക.

    ജയസൂര്യ

    ഇന്നത്തെ മലയാളത്തിലെ താരമായി തിളങ്ങി നില്‍ക്കുന്ന ജയസൂര്യയെ അതില്‍ ചെറിയ വേഷത്തില്‍ കൊണ്ടു വരാന്‍ സാധിച്ചു. പിന്നീട് ഗോപികയെ അ്‌വതരിപ്പിക്കാന്‍ ്‌സാധിച്ചു. പ്രണയമണിത്തൂവല്‍ എന്ന സിനിമയിലൂടെ. ഗോപിക എന്ന പേരിട്ടതും ഞാന്‍ തന്നെയാണ്. അങ്ങനെയൊക്കെ മലയാള സിനിമയ്ക്ക് വേണ്ടി ചെറിയ ചില സംഭാവനകള്‍ ചെയ്തുവെന്ന ആത്മസംതൃപ്തി മനസിലുണ്ട്. തുളസീദാസ് എന്ത് ചെയ്തുവെന്ന് ഒരു പ്രേക്ഷകന് നാളെ ഓര്‍ക്കാന്‍ ഇതൊക്കെയാണുള്ളത്.

    Recommended Video

    കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat
    പൊട്ടിച്ചിരിപ്പിച്ച സിനിമകള്‍

    പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട് തുളസിദാസ്. തുളസി ദാസ് 1989ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. കൗതുക വാര്‍ത്തകള്‍, മിമിക്സ് പരേഡ്, ചാഞ്ചാട്ടം, കാസര്‍കോട് ഖാദര്‍ ഭായ്, ഏഴരപ്പൊന്നാന, മലപ്പുറം ഹാജി മഹാനായ ജോജി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, കുങ്കുമച്ചെപ്പ്, കിലുകില്‍ പമ്പരം, സൂര്യപുത്രന്‍, ദോസ്ത്, അവന്‍ ചാണ്ടിയുടെ മകന്‍ എന്നിങ്ങനെ മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

    Read more about: kunchacko boban dileep
    English summary
    Director Thulasidas Reveals Kunchacko Boban Was Not Ready To Act With Dileep In Dosth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X