മോഹൻലാലിന്റെ ഇന്റലിജൻസ്! പവിത്രം സിനിമ കണ്ട് പ്രശസ്തനായ സൈക്യാട്രിസ്റ്റ് പറഞ്ഞത്; ടികെ രാജീവ് കുമാർ പറയുന്നു
മോഹൻലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് പവിത്രം. 1994 ൽ ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകർക്ക് ഇടയിൽ ചർച്ചയാകാറുണ്ട്. സഹേദരിയ്ക്ക് വേണ്ടി സ്വന്തം ജീവിതം മറ്റിവെച്ച സഹോദരനെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് പവിത്രത്തിലെ ഉണ്ണികൃഷ്ണൻ എന്ന ചേട്ടച്ഛൻ.
ഹൃദയ സ്പർശിയായ ഒരുപാട് രംഗങ്ങൾ കോർത്തിണക്കിയ പവിത്രത്തിന്റെ ക്ലൈമാക്സ് കണ്ട് കണ്ണു നിറയാത്ത മലയാളികൾ ആരും തന്നെയുണ്ടാവില്ല എന്നതാണ് സത്യം. മോഹൻലാലിന്റെ ചേട്ടച്ഛനും പെങ്ങൾ മീനാക്ഷിയുമൊക്കെ ഒരു നൊമ്പരമായി ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. അതേസമയം, മോഹൻലാലിൻറെ ഈ കഥാപത്രത്തെക്കുറിച്ചും സിനിമയുടെ ക്ലൈമാക്സിനെ കുറിച്ചും സംവിധായകൻ ടി കെ രാജീവ്കുമാർ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സിനിമയുടെ ക്ലൈമക്സിലെ മോഹൻലാലിൻറെ മാനറിസം കണ്ട് അന്നത്തെ ഒരു പ്രശസ്‌ത മനോരോഗ വിദഗ്ദൻ വിളിച്ചു സംസാരിച്ചതിന് കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും വലിയ നടനാകുന്നത് എന്ത് കൊണ്ടാണെന്നും പറഞ്ഞാണ് അദ്ദേഹം വാക്കുകൾ നിർത്തുന്നത്. വിശദമായി വായിക്കാം.
'ക്ലൈമാക്സിൽ അദ്ദേഹത്തിന് സ്വബോധം നഷ്ടപ്പെട്ട് മനയിൽ കിടന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന സീനാണ്. അതിനിടയിൽ പുളളി എന്നെ വിളിച്ചു, എന്റെ മുഖത്ത് നോക്കാൻ പറഞ്ഞു. നോക്കിയപ്പോൾ എന്നെ പല്ലിറുമ്മി കാണിച്ചു. എന്നിട്ട് ഇങ്ങനെ അഭിനയിക്കട്ടെ എന്ന് ചോദിച്ചു. ഞാൻ ഓക്കേ പറഞ്ഞു. പുള്ളി അത് നന്നായി ചെയ്തു. സിനിമ ഇറങ്ങി കഴിഞ്ഞ് കേരളത്തിലെ അക്കാലത്തെ പ്രശസ്തനായ സൈക്യാട്രിസ്റ്റായ സ്വരാജ് മണി സാർ എന്നെ വിളിച്ചു,'
'ഞാൻ സ്വരാജ് മണി ആണ്, നിങ്ങളുടെ സിനിമ കണ്ടു അത് എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ നിങ്ങളെ ഒന്ന് അഭിനന്ദിക്കാൻ വിളിച്ചതാണ്. ആ ക്ലൈമാക്സിൽ പല്ലിറുമ്മുന്ന സീൻ ഞാൻ കണ്ടു. ആ സീൻ നിങ്ങൾ ചെയ്തെങ്കിൽ നിങ്ങൾ അതിനായി നന്നായിട്ട് റിസർച്ച് ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു,'
അപ്പോൾ ഞാൻ പറഞ്ഞു ഒരു റിസർച്ചും ഇല്ല, അത് മോഹൻലാൽ ചെയ്തത് ആണെന്ന്. അപ്പോൾ പുള്ളി എന്നോട് പറഞ്ഞു, അങ്ങിനെ മോഹൻലാൽ ചെയ്തെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ എവിടെയോ അദ്ദേഹം അങ്ങനെയൊരാളെ കണ്ടിട്ടുണ്ട്,'

'അദ്ദേഹം അത് ഓർക്കുന്നുണ്ടാവില്ല, എങ്കിലും ആ കഥാപാത്രം ചെയ്തുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓർമയിലേക്ക് അത് കടന്നു വന്നിട്ടുണ്ടാകും. അദ്ദേഹത്തിന്റെ ഇന്റലിജൻസ് വളരെ വലുതായാത് കൊണ്ടും ഐക്യൂ ലെവൽ വളരെ ഹൈ ആയത് കൊണ്ടും അത് അദ്ദേഹത്തിന്റെ ബ്രെയിനിൽ നിന്നും റീട്രൈവ് ചെയ്ത് എടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
അതുകൊണ്ടാണ് മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും വലിയ നടൻ എന്ന് അറിയപ്പെടുന്നത്. മോഹൻലാലിന് പകരം മറ്റൊരു നടനെ വെച്ച് ആ സിനിമ റീമേക്ക് ചെയ്‌താൽ അത് ഒരിക്കലും ഓടില്ല' എന്നായിരുന്നു രാജീവ് കുമാറിന്റെ വാക്കുകൾ. മോഹൻലാലിനെ കൂടാതെ തിലകൻ, ശോഭന, വിന്ദുജ മേനോൻ, ഇന്നസെൻ്റ്, കെപിഎസി ലളിത, ശ്രീവിദ്യ, നരേന്ദ്രപ്രസാദ്, സുധീഷ്, നെടുമുടി വേണു, ശ്രീനിവാസൻ എന്നിങ്ങനെ വമ്പൻ താരനിര ആയിരുന്നു ചിത്രത്തിലേത്.
വിന്ദുജ മേനോൻ ആദ്യമായി നായികയായി തിളങ്ങുന്നതും ഈ ചിത്രത്തിലൂടെ ആയിരുന്നു. ചേട്ടച്ഛന്റെ സ്നേഹലാളനകൾ ഏറ്റുവാങ്ങി വളരുന്ന മീനാക്ഷി എന്ന അനിയത്തിക്കുട്ടിയായി വിന്ദുജ ജീവിക്കുകയായിരുന്നു. വിന്ദുജയെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നത് ആ വേഷത്തിലൂടെയാണ്.


Click it and Unblock the Notifications