twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ അഭിനയിക്കാന്‍ വേണ്ട മാനദണ്ഡം എന്താണ്? ആരാധകന്റെ ചോദ്യത്തിന് വിനയന്റെ മറുപടി

    |

    മലയാളത്തിലെ ജനപ്രീയ സംവിധായകനാണ് വിനയന്‍. എന്നും സിനിമയിലെ നടപ്പുരീതികള്‍ക്ക് കുറുകെ സഞ്ചിരിക്കുന്ന, വ്യത്യസ്തമായ കഥകള്‍ പറയുന്ന സംവിധാകനാണ് വിനയന്‍. ജയസൂര്യ അടക്കമുള്ള മലയാളത്തിലെ പല താരങ്ങളുടേയും കരിയറില്‍ ആദ്യ ബ്രേക്ക് നല്‍കിയ സംവിധായകനാണ് വിനയന്‍. ഇപ്പോഴിതാ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുമായി എത്തുകയാണ് വിനയന്‍. സിജു വില്‍സണ്‍ നായകനാകുന്ന ചിത്രം വലിയ ബജറ്റിലൊരുക്കുന്ന പീരിഡയ് ഡ്രാമാണ്.

    ഇതിനിടെ ഇപ്പോഴിതാ വിനയന്റെ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. സിനിമാ മേഖലയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് വിനയന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്. 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വിനയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെയായിരുന്നു ഒരാള്‍ ചോദ്യവുമായി എത്തിയത്.

    മാനദണ്ഡം

    ''സിനിമയില്‍ അഭിനയിക്കുന്ന ആളുകള്‍ മുഴുവനും പഴയ നടിയുടെ അനിയത്തി അലെങ്കില്‍ പഴയ നടന്റെ അനിയന്‍ സിനിമ കുംബത്തിലെ അംഗങ്ങള്‍ ആയിരിക്കും ..... അങ്ങനെയാ കണ്ടുവരുന്നത് ..... അല്ലാത്തെ കഴിവ് ഉള്ള ഒരു പാട് പേര് ഒരു ചാന്‍സ് ചോദിച്ചാ കിട്ടില്ല എന്താ ഇതിന്റെ പിന്നിലെ രഹസ്യം ...... അതോ ... പൈസയാണോ പ്രശന്നക്കാരന്‍ ..... സൗന്ദര്യമോ ..... സൗന്ദര്യം നോക്കിയാണ് അഭിനേതാവിനെ തീരഞ്ഞെടുക്കുന്നു എങ്കില്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ അതുല്യ പ്രതിഭ ഉണ്ടാക്കില്ല ..... വിനയന്‍ എന്ന സംവിദായകനെ . ബഹുമാനതോടെ ചോദിചോട്ടേ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ട മാനദണ്ഡം എന്താണ് ...... കഴിവ് ... പൈസ .... സൗന്ദര്യം ..... വിദ്യാഭ്യാസം?'' എന്നായിരുന്നു ആരാധകന്റെ ചോദ്യം.

    വിനയന്‍ നല്‍കിയ മറുപടി

    ഇതിന് വിനയന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. നിങ്ങള്‍ പറയുന്നതാണ് മാനദണ്ഡം എങ്കില്‍ കലാഭവന്‍ മണിയേയും, ജരസുര്യയേയും, മണിക്കുട്ടനേയും, സെന്തിലിനേയും ഒന്നും ഞാന്‍ നായകന്‍ മാരാക്കില്ലായിരുന്നല്ലോ? എന്നായിരുന്നു വിനയന്‍ മറുപടിയായി ചോദിച്ചത്. നടി വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയായ വര്‍ഷ വിശ്വനാഥ് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. ഇതേക്കുറിച്ചായിരുന്നു വിനയന്‍ തന്റെ കുറിപ്പില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

    'പത്തൊന്‍പതാം നൂറ്റാണ്ട്' ന്റെ ഇരുപതാമത്തെ ക്യാരക്ടർ പോസ്റ്റർ ആയി റിലീസ് ചെയ്യുന്നത് നവാഗതയായ വര്‍ഷ വിശ്വനാഥ് അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തിന്‍േറതാണ്..
    തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത നായികയായിരുന്ന വാണി വിശ്വനാഥിന്റെ സഹോദരീപുത്രിയാണ് വര്‍ഷ വിശ്വനാഥ്..

    Recommended Video

    ഗോകുലം മൂവീസിന്റെ വിനയൻ ചിത്രം 19ാം നൂറ്റാണ്ട് വരുന്നു
    ജാനകി

    കൗമാരപ്രായത്തില്‍ തന്നെ അധ:സ്ഥിത വിഭാഗത്തില്‍പ്പെട്ട സാധാരണക്കാരോട് അനുകമ്പയും സ്‌നേഹവും പ്രകടിപ്പിച്ചിരുന്ന ജാനകിയും സഹോദരി സാവിത്രി തമ്പുരാട്ടിയും ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തുന്ന നവോത്ഥാന പോരാട്ടങ്ങളെ മനസ്സു കൊണ്ട് പിന്തുണച്ചിരുന്നു..
    മാറുമറച്ചു നടക്കാനുള്ള പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുകയും.. 'സംഘകാലം' പോലെ എല്ലാ ജനവിഭാഗത്തെയും ഒരു പോലെ കാണുന്ന ഒരു കാലം വരുമെന്നും സ്വപ്നം കണ്ടു നടക്കുന്ന ജാനകിക്കുട്ടിയെ വര്‍ഷ ഭംഗിയയായി അവതരിപ്പിച്ചിട്ടുണ്ട്...

    ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'പത്തൊന്‍പതാം നൂറ്റാണ്ട്' 2022 ഏപ്രിലിലാണ് തീയറ്ററുകളില്‍ എത്തുക.. സിജു വില്‍സണ്‍ നായകനായെത്തുന്ന ചിത്രത്തില്‍ പ്രശസ്തരായ അന്‍പതിലേറെ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്..
    ഷാജികുമാറും, വിവേക് ഹര്‍ഷനും, എം ജയച്ചന്ദ്രനും, സന്തോഷ് നാരായണനും, അജയന്‍ ചാലിശ്ശേരിയും, സതിഷും, പട്ടണം റഷീദും, ധന്യ ബാലകൃഷ്ണനും, റഫീക് അഹമ്മദും പോലുള്ള പ്രഗത്ഭര്‍ ഈ ചിത്രത്തില്‍ എന്റെ കൂടെ സഹകരിക്കുന്നു.

    സിജു വില്‍സണ്‍ നായകനാകുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ കയാദു ലോഹര്‍ ആണ് നായിക. ദീപ്തി സതി, ചെമ്പന്‍ വിനോ്ദ്, ഇന്ദ്രന്‍സ്, അനൂപ് മേനോന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

    Read more about: vinayan
    English summary
    Director Vinayan Gives Reply To A Comment In Post About Actor's Credibility
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X